അണ്ഡാശയ അർബുദം: ഭക്ഷണം കഴിക്കുമ്പോൾ പ്രകടമാകുന്ന ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

By Web TeamFirst Published Nov 22, 2022, 6:19 PM IST
Highlights

ഈ ക്യാൻസറുള്ളവർക്ക് ഭക്ഷണം കഴിക്കുമ്പോള്‍ ചില ലക്ഷണങ്ങള്‍ ഉണ്ടായേക്കാം. അതില്‍ പ്രധാനമാണ് വിശപ്പില്ലായ്മ അല്ലെങ്കില്‍ ഭക്ഷണം പൂര്‍ത്തിയാക്കാനുള്ള കഴിവില്ലായ്മ. 

അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ വർദ്ധിക്കുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. 

പ്രായം, കുടുംബത്തിലെ അർബുദ ചരിത്രം, ഭാരം, ജീവിതശൈലി തുടങ്ങിയവ അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കുന്നു. കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് ഇതിനുള്ള ചികിത്സ. ദഹനപ്രശ്നങ്ങൾ മുതൽ വിവിധ കാരണങ്ങളുമായി ബന്ധപ്പെട്ട് വയറ്റിൽ ഗ്യാസ് അനുഭവപ്പെടാം. ഇവ അണ്ഡാശയ അർബുദത്തിൻറെ ലക്ഷണമായി പലരും തിരിച്ചറിയാറില്ല. സാധാരണയേക്കാൾ കനത്ത രക്തസ്രാവം അല്ലെങ്കിൽ ക്രമരഹിതമായ രക്തസ്രാവം എന്നിവ അണ്ഡാശയ ക്യാൻസറിന്റെ ലക്ഷണമാകാം. 

അണ്ഡാശയ അർബുദം കൂടുതൽ രൂക്ഷമാകുമ്പോഴാകും അതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതെന്ന്  
ഹാർവാർഡ് മെഡിക്കൽ സ്‌കൂളിലെ വിദഗ്ധർ പറയുന്നു. ഈ ക്യാൻസറുള്ളവർക്ക് ഭക്ഷണം കഴിക്കുമ്പോൾ ചില ലക്ഷണങ്ങൾ ഉണ്ടായേക്കാം. അതിൽ പ്രധാനമാണ് വിശപ്പില്ലായ്മ അല്ലെങ്കിൽ ഭക്ഷണം പൂർത്തിയാക്കാനുള്ള കഴിവില്ലായ്മ. 

എന്തൊക്കെയാണ് മറ്റ് ചില ലക്ഷണങ്ങൾ എന്നതിനെ കുറിച്ചറിയാം...

ചെറിയ അളവിൽ ഭക്ഷണം കഴിച്ച ശേഷവും വയറു നിറഞ്ഞതായി അനുഭവപ്പെടുക, വയറ്റിൽ വീക്കം, ശരീരഭാരം കുറയുക, സെക്സിനിടെ വേദന, പെൽവിക് വേദന, വയറുവേദന, പുറകിലോ വയറിലോ വേദന, പതിവിലും കൂടുതൽ വയർ വീർക്കുന്നത് പോലെ അനുഭവപ്പെടുക, അകാരണമായ ക്ഷീണം എന്നിവയെല്ലാം അണ്ഡാശയ അർബുദത്തിന്റെ ലക്ഷണങ്ങളാണ്. ഒരു മാസത്തിൽ 12 തവണയിൽ കൂടുതൽ ഇവയിൽ ഏതെങ്കിലും ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ പ്രത്യേകിച്ച് 50 വയസ്സ് കഴിഞ്ഞതിന് ശേഷം ഒരു ഡോക്ടറെ സമീപിക്കുക.

പതിവായുള്ള വ്യായാമവും സന്തുലിതമായ പോഷകാഹാരക്രമവും അണ്ഡാശയ അർബുദത്തിന്റെ മാത്രമല്ല പല രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. അമിതവണ്ണം അണ്ഡാശയ അർബുദ സാധ്യത വർദ്ധിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. ഭാരം കുറച്ച് ആരോഗ്യകരമായ ഭാരം നിലനിർത്താൻ ശ്രദ്ധിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു.

സാനിറ്ററി പാഡുകളെ കുറിച്ച് പുറത്ത് വന്നിരിക്കുന്നത് ഞെട്ടിക്കുന്ന വാർത്ത

 

click me!