ഉള്ള പ്രായത്തേക്കാള്‍ അധികം പ്രായം തോന്നിക്കുന്നുവോ? ശ്രദ്ധിക്കാം ഈ എട്ട് കാര്യങ്ങള്‍...

By Web TeamFirst Published Jan 4, 2020, 6:23 PM IST
Highlights

പലപ്പോഴും ജീവിതരീതികളിലെ മാറ്റങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ചർമ്മത്തിന് പ്രായമാകുന്നതിന് കാരണമാകുന്നത്.  വരകളും പാടുകളും ചുളിവും തിളക്കമില്ലായ്മയും ഒക്കെയായി എളുപ്പത്തില്‍ 'വയസായി' എന്ന് ചര്‍മ്മം വിളിച്ചറിയിക്കുന്ന അവസ്ഥ. എന്തൊക്കെയാകാം ഇതിന് പിന്നിലെ കാരണങ്ങള്‍?

ചിലരെ കണ്ടിട്ടില്ലേ, ഒറ്റനോട്ടത്തില്‍ മദ്ധ്യവയസ് കടന്നെന്ന് നമുക്ക് തോന്നും. എന്നാല്‍ പ്രായം അറിയുമ്പോഴായിരിക്കും അതിശയപ്പെടുക, ഒരുപക്ഷേ മുപ്പത്തിയഞ്ച് പോലും കടന്നുകാണില്ല. പുതിയ കാലത്ത് ഈ പരാതി വളരെ വ്യാപകമാണ്. അതായത് യഥാര്‍ത്ഥ പ്രായത്തേക്കാള്‍ പ്രായം തോന്നിക്കുന്നുവെന്ന പരാതി.

പലപ്പോഴും ജീവിതരീതികളിലെ മാറ്റങ്ങള്‍ തന്നെയാണ് വലിയൊരു പരിധി വരെ ഇതിന് കാരണമാകുന്നത്. പ്രായമായ ആളുകളില്‍ എന്ന പോലെ ചര്‍മ്മം കാണപ്പെടും. വരകളും പാടുകളും ചുളിവും തിളക്കമില്ലായ്മയും ഒക്കെയായി എളുപ്പത്തില്‍ 'വയസായി' എന്ന് ചര്‍മ്മം വിളിച്ചറിയിക്കുന്ന അവസ്ഥ. എന്തൊക്കെയാകാം ഇതിന് പിന്നിലെ കാരണങ്ങള്‍?

ഭക്ഷണം, വെള്ളം, ഉറക്കം, ജോലി, കുടുംബ ബന്ധങ്ങള്‍, സാമൂഹിക ജീവിതം- ഇങ്ങനെ ഒരു മനുഷ്യന്റേ അടിസ്ഥാനപരമായ പല ഘടകങ്ങളും ഇതില്‍ ഭാഗവാക്കാകുന്നുണ്ട്. അത്തരത്തില്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങളാണ് ഇനി പറയുന്നത്.

ഒന്ന്...

ശരീരത്തിന്റെ ആരോഗ്യവും ചര്‍മ്മത്തിന്റെ ആരോഗ്യവും അതിന്റെ തിളക്കവുമെല്ലാം ഒരാള്‍ക്ക് പിടിച്ചുനിര്‍ത്താനാകുന്നത് പ്രധാനമായും ഡയറ്റിലൂടെയാണ്.

 

 

അതിനാല്‍ ഡയറ്റാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. ചര്‍മ്മത്തിന് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതെല്ലാമാണെന്ന് കൃത്യമായി അന്വേഷിച്ചറിഞ്ഞ് അവ കഴിക്കാന്‍ തീര്‍ച്ചയായും ശ്രദ്ധിക്കുക.

രണ്ട്...

ആവശ്യത്തിന് വെള്ളമോ, ജ്യൂസുകളോ ഒന്നും കഴിക്കാതിരിക്കുന്ന അവസ്ഥയിലും ചര്‍മ്മം എളുപ്പത്തില്‍ പ്രായം തോന്നിക്കുന്നതായി അവസ്ഥയില്‍ കാണപ്പെടും. ചുരുങ്ങിയത് എട്ട് ഗ്ലാസ് വെള്ളമെങഅകിലും ദിവസത്തില്‍ കുടിക്കുക. ഇതിന് പുറമെ പഴങ്ങളുടെയോ പച്ചക്കറികളുടെയോ നീരുകളും ഡയറ്റിലുള്‍പ്പെടുത്താന്‍ കരുതുക.

മൂന്ന്...

തുടര്‍ച്ചയായി ഏറെ നേരം വെയില്‍ കൊള്ളുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളുടെ ചര്‍മ്മം എളുപ്പത്തില്‍ പ്രായം ചെന്നതായി കാണിച്ചേക്കും. ചുളിവ്, വരള്‍ച്ച, കരുവാളിപ്പ് എല്ലാം ചര്‍മ്മത്തിലുണ്ടാകുന്നത് ഇക്കാരണം കൊണ്ടാകാം.

നാല്...

വരണ്ട കാലാവസ്ഥയുള്ള സ്ഥലത്താണ് ജീവിക്കുന്നതെങ്കിലും ചര്‍മ്മത്തിന് പെട്ടെന്ന് പ്രായം തോന്നിക്കുന്ന അവസ്ഥയുണ്ടാകാം.

 

 

വരണ്ട കാറ്റേറ്റ് ചര്‍മ്മം തൂങ്ങിപ്പോവുകയും, വെള്ളം വറ്റി വരണ്ട് പോവുകയും ചെയ്യുന്നതിനാലാണിത്. ധാരാളം വെള്ളം കുടിക്കുകയും, ഡയറ്റ് കാലാവസ്ഥയ്ക്ക് അനുസരിച്ച് സെറ്റ് ചെയ്യുകയും ഇതോടൊപ്പം തന്നെ ആവശ്യമായ ക്രീമുകളോ മറ്റോ ഉപയോഗിക്കുകയും ചെയ്യുക.

അഞ്ച്...

പുകവലിയാണ് പ്രായമെത്താതെ തന്നെ പ്രായം തോന്നിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യരെയെത്തിക്കുന്ന മറ്റൊരു ഘടകം. ഇത് പുരുഷന്മാരുടെ കാര്യത്തിലും സ്ത്രീകളുടെ കാര്യത്തിലുമെല്ലാം സമാനമാണ്. മറ്റ് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതിനൊപ്പം തന്നെ ചര്‍മ്മത്തെ എളുപ്പത്തില്‍ നശിപ്പിക്കാനും ഈ ശിലത്തിനാകും.

ആറ്...

നിരന്തരം മാനസിക സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നവരിലും ചര്‍മ്മത്തിന് പ്രായം തോന്നിക്കുന്നതായി കാണാറുണ്ട്. മാനസികമായ പ്രശ്‌നങ്ങള്‍ ശരീരത്തെ ബാധിക്കില്ല എന്ന ചിന്തയുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉപേക്ഷിക്കണം. വീട്ടില്‍ നിന്നോ തൊഴിലിടത്തില്‍ നിന്നോ ഒക്കെയുണ്ടാകുന്ന സമ്മര്‍ദ്ദങ്ങള്‍ പതിയെ ചര്‍മ്മത്തിന്റെ ജീവനും തെളിച്ചവും നശിപ്പിക്കാനിടയാക്കും. ഉറക്കം നഷ്ടപ്പെടുന്നതിലൂടെ മുഖത്ത് ചര്‍മ്മം തൂങ്ങാനും, കരുവാളിപ്പ് വരാനുമെല്ലാം ഇത് കാരണമാകും. അതിനാല്‍ പരമാവധി സമ്മര്‍ദ്ദങ്ങളിലേക്ക് മനസിനെ കൊണ്ടുപോകാതിരിക്കുക. യോഗയോ വ്യായാമമോ മറ്റ് വിനോദങ്ങളോ വച്ച് മനസിനെ 'ഫ്രഷ്' ആക്കി സൂക്ഷിക്കാനും ഒപ്പം കരുതലെടുക്കാം.

ഏഴ്...

പ്രായമാകുമ്പോള്‍ വിയര്‍പ്പ് ഗ്രന്ഥികള്‍, അതുപോലെ ശരീരസ്രവങ്ങളുത്പാദിപ്പിക്കുന്ന ഗ്രന്ഥികള്‍ എല്ലാം ചെറുതായി പ്രവര്‍ത്തനം കുറയ്ക്കുന്ന അവസ്ഥയുണ്ടാകാറുണ്ട്.

 

 

ചിലരില്‍ സവിശേഷമായ കാരണങ്ങളാല്‍ ഇതല്‍പം നേരത്തേ ആകാം. അത്തരക്കാരിലും ചര്‍മ്മം എുപ്പത്തില്‍ ചുളിയുകയും പ്രായം തോന്നിക്കുകയും ചെയ്യും.

എട്ട്...

കൃത്രിമമധുരം ചേര്‍ത്ത ഭക്ഷണങ്ങളോ പ്രോസസ്ഡ് ഫുഡോ അമിതമായി കഴിക്കുന്നതും ചര്‍മ്മത്തെ എളുപ്പത്തില്‍ നശിപ്പിക്കു. പാസ്ത, ബ്രഡ്, ബേക്കഡായ വിഭവങ്ങളെല്ലാം ഇതിനുദാഹരണങ്ങളാണ്. ചര്‍മ്മത്തിലെ 'കൊളാജന്‍' എന്ന ഘടകത്തെയാണ് ഇത് തകര്‍ക്കുക. ചുളിവുകള്‍ വരുന്നത് തടയാന്‍ സഹായിക്കുന്ന ഒന്നാണിത്. ഇത് നശിക്കുന്നതോടെ ചര്‍മ്മത്തില്‍ ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും പ്രായം തോന്നിക്കുന്ന അവസ്ഥയുണ്ടാവുകയും ചെയ്യുന്നു.

click me!