ഓസ്റ്റിയോപൊറോസിസ്‌‌‌ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Published : Oct 07, 2023, 04:48 PM IST
ഓസ്റ്റിയോപൊറോസിസ്‌‌‌ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങൾ

Synopsis

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമായ പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.  

'ഓസ്റ്റിയോപൊറോസിസ്‌‌‌' (Osteoporosis) എന്ന രോ​ഗാവസ്ഥയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകാം. പ്രായമാകുന്തോറും എല്ലുകളുടെ ബലംകുറഞ്ഞ് ദുർബലമാകുന്ന രോ​ഗാവസ്ഥയാണ് ഓസ്റ്റിയോപൊറോസിസ് അഥവാ അസ്ഥിക്ഷയം എന്നത്. തുടക്കത്തിൽ പലരിലും ഈ രോ​ഗലക്ഷണങ്ങൾ പ്രകടമാക്കാറില്ല. ക്രമേണ നടുവേദന, നട്ടെല്ല് വേദന, ദന്ത പ്രശ്നങ്ങൾ, എന്നീ ലക്ഷണങ്ങളെല്ലാം കണ്ട് തുടങ്ങുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി ചില ഭക്ഷണങ്ങൾ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുകയും ഈ രോ​ഗാവസ്ഥ നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യും.

എല്ലുകളുടെ ബലം നിലനിർത്തുന്നതിന് ചില ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ സഹായിച്ചേക്കാം. ഉദാഹരണത്തിന്, മതിയായ കാൽസ്യം കഴിക്കുന്നത് ശക്തമായ അസ്ഥികൾക്ക് അത്യന്താപേക്ഷിതമാണ്. ഇതോടൊപ്പം കാൽസ്യം ആഗിരണത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തിൽ നിന്നും ചില ഭക്ഷണങ്ങളിൽ നിന്നും ഇത് ലഭിക്കും.

അസ്ഥി ധാതുവൽക്കരണത്തിനും മഗ്നീഷ്യം സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ആവശ്യമായ പ്രോട്ടീൻ ഉപഭോഗം ആവശ്യമാണ്. ഈ പോഷകങ്ങൾ ധാരാളമായി അടങ്ങിയിട്ടുള്ളതും എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കാനും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കാനും സ​ഹായിക്കുന്നു.

ഓസ്റ്റിയോപൊറോസിസ്‌‌‌ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന എട്ട് ഭക്ഷണങ്ങളിതാ...

ഒന്ന്...‌

കാൽസ്യം, വിറ്റാമിൻ ഡി എന്നിവയാൽ സമ്പുഷ്ടമായ പാൽ, ചീസ്, തൈര് തുടങ്ങിയ പാലുൽപ്പന്നങ്ങൾ അസ്ഥികളുടെ സാന്ദ്രത മെച്ചപ്പെടുത്താനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.

രണ്ട്...

എല്ലുകളുടെ ആരോഗ്യത്തെ സഹായിക്കുന്ന കാൽസ്യം, മഗ്നീഷ്യം, വൈറ്റമിൻ കെ എന്നിവ ചീര, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങളിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

ഫാറ്റി ഫിഷ് ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും വിറ്റാമിൻ ഡിയുടെയും മികച്ച ഉറവിടമാണ്. ഇത് അസ്ഥികളുടെ ശക്തി വർദ്ധിപ്പിക്കുകയും ഓസ്റ്റിയോപൊറോസിസ് ഉള്ളവരിൽ വീക്കം കുറയ്ക്കുകയും ചെയ്യും.

നാല്...

കാൽസ്യം, മഗ്നീഷ്യം, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമാണ് ബദാം. എല്ലുകളുടെ ആരോഗ്യത്തിനും ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും ബദാം സഹായിക്കുന്നു.

അഞ്ച്...

ചില ധാന്യങ്ങളിൽ കാൽസ്യം, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള മികച്ച ഭക്ഷണമാണ്.

ആറ്...

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്ന ഓറഞ്ച് കൊളാജൻ ഉൽപാദനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കും. ഇത് എല്ലുകളുടെ ബലം നിലനിർത്താൻ അത്യാവശ്യമാണ്.

ഏഴ്...

പ്രോട്ടീനാൽ സമ്പുഷ്ടമായതിന് പുറമെ, എല്ലുകളുടെ ആരോഗ്യത്തിന് നിർണായകമായ വിറ്റാമിൻ ഡിയും വിറ്റാമിൻ കെയും മുട്ടയിൽ അടങ്ങിയിരിക്കുന്നു.

എട്ട്...

കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, അസ്ഥികളുടെ ശക്തിയെ സഹായിക്കുന്ന മറ്റ് ധാതുക്കൾ എന്നിവ എള്ളിൽ അടങ്ങിയിട്ടുണ്ട്.

Read more കട്ടൻ ചായയാണോ പ്രിയം? ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വൃക്കയിലെ കല്ലിന് കാരണമാകുന്ന ഭക്ഷണങ്ങൾ; ഇവ ഇന്നുതന്നെ ഒഴിവാക്കൂ
പശ്ചിമ ബംഗാളിൽ നിപ ഭീതി; അലിപൂർ മൃഗശാലയിലെ വവ്വാലുകളിൽ നിപ വൈറസ് ബാധയുണ്ടോയെന്ന് പരിശോധിക്കും