
ബ്രയാൻ ടർണർ എന്ന ബോഡി ബില്‍ഡറിനെ അലട്ടിയിരുന്ന പ്രധാന പ്രശ്നമായിരുന്നു മുഖക്കുരു. ഓരോ ദിവസം കഴിയുന്തോറും മുഖക്കുരു കൂടി വന്നു. പതിനഞ്ച് വയസ് മുതൽ ഈ പ്രശ്നം ബ്രയാനെ അലട്ടുന്നുണ്ട്. മുഖക്കുരു കൂടി വന്നപ്പോൾ പലരും കളിയാക്കാൻ തുടങ്ങിയെന്ന് ബ്രയാൻ പറയുന്നു.
കാലിഫോർണിയയിലെ സാൻ ഡീഗോയിലാണ് ബ്രയാൻ താമസിച്ച് വരുന്നത്. 27ാം ത്തെ വയസിലാണ് മുഖക്കുരു കൂടാനുള്ള കാരണമെന്താണെന്ന് ബ്രയാൻ തിരിച്ചറിഞ്ഞത്. ബ്രയാൻ ദിവസവും പാൽ ധാരാളം കുടിക്കുമായിരുന്നു. അത് പോലെ ദിവസവും നാല് നേരം ചീസ് കഴിക്കുന്ന ശീലവും ബ്രയാന് ഉണ്ടായിരുന്നു.
' ചീസും പാലും ഡയറ്റിൽ നിന്ന് പൂർണമായി ഒഴിവാക്കി. ആഴ്ചകൾ കൊണ്ട് തന്നെ മുഖക്കുരു കുറയുന്നത് കാണാനായി. പാലുൽപ്പന്നങ്ങൾ ചർമ്മ പ്രശ്നങ്ങളുണ്ടാക്കുമെന്നത് അറിയില്ലായിരുന്നു' - ബ്രയാൻ പറയുന്നു. പാലുൽപ്പന്നങ്ങൾ ഉപേക്ഷിച്ചപ്പോൾ ചർമ്മം പെട്ടെന്ന് മെച്ചപ്പെടാൻ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
മുഖക്കുരു മാറാൻ ഈ രണ്ട് ഭക്ഷണങ്ങൾ മാത്രമല്ല ബ്രയാൻ ഉപേക്ഷിച്ചത്. ആഴ്ചയിൽ മൂന്ന് തവണ തലയിണ ഉറകളും ബെഡ്‌ഷീറ്റുകളും മാറ്റുക, ധാരാളം വെള്ളം കുടിക്കുക, മദ്യപാനം, പുകവലി എന്നിവ ഉപേക്ഷിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിച്ചുവെന്ന് ബ്രയാൻ പറയുന്നു.
ഡോക്ടർ നൽകിയ ചില മരുന്നുകൾ കഴിച്ചെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും ബ്രയാൻ പറഞ്ഞു. മുഖക്കുരു പ്രശ്നം നേരിടുന്നവർ 'വെജിറ്റേറിയൻ ഡയറ്റ്' പിന്തുടരണമെന്ന് അദ്ദേഹം പറയുന്നു.
വലയില്‍ കുടുങ്ങിയ പാമ്പിന്‍റെ പുറത്ത് ചിലന്തി; വീഡിയോ വൈറല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam