എൻഡോമെട്രിയൽ ക്യാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തെല്ലാം?

Published : Oct 02, 2026, 11:33 AM IST
endometrial cancer

Synopsis

വെള്ളമുള്ളതോ രക്തം കലർന്നതോ ആയ യോനി ഡിസ്ചാർജ്, പെൽവിക് വേദന എന്നിവയും പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പെട്ടെന്ന് ശരീരഭാരം കുറയൽ, വയറു വീർക്കൽ, തുടർച്ചയായ ക്ഷീണം എന്നിവയും പ്രകടമാകാറുണ്ട്.

ഗർഭാശയത്തിന്റെ ഉൾപാളിയായ എൻഡോമെട്രിയത്തിൽ (Endometrium) ഉണ്ടാകുന്ന അർബുദമാണ് എൻഡോമെട്രിയൽ ക്യാൻസർ (Endometrial Cancer). ഇതിനെ ഗർഭാശയ കാൻസർ എന്നും പറയുന്നു. സ്ത്രീകളെ ബാധിക്കുന്ന ക്യാൻസറാണ് ഇത്.

എൻഡോമെട്രിയൽ ക്യാൻസർ പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്താറുണ്ട്. കാരണം ഇത് രോഗലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ പ്രകടമാകുന്നു. രോഗം നേരത്തെ കണ്ടെത്തുകയാണെങ്കിൽ, ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്യുന്നതിലൂടെ പലപ്പോഴും ഇത് ഭേദമാക്കാൻ സാധിക്കും.

ഏറ്റവും പുതിയ GLOBOCAN 2024 കണക്കുകൾ പ്രകാരം, ആഗോളതലത്തിൽ 4,34,620 പുതിയ കേസുകളും 1,00,680 മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതോടെ മൊത്തത്തിലുള്ള ക്യാൻസർ രോഗങ്ങളിൽ 16-ാം സ്ഥാനത്താണ് ഈ രോഗം. ഇന്ത്യയിൽ, ഇതേ 2024-ലെ കണക്കുകൾ പ്രകാരം 28,308 പുതിയ കേസുകളും 6,362 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഏകദേശം 73,800 സ്ത്രീകൾ ഈ രോഗബാധിതരായി തുടരുന്നു. അമിതവണ്ണം, പ്രമേഹം, അനാരോഗ്യകരമായ ജീവിതശൈലി, പ്രായമായവരുടെ വർധനവ് എന്നിവയാണ് ഇന്ത്യയിലും ആഗോളതലത്തിലും ഈ രോഗികളുടെ എണ്ണം കൂടുന്നതിനുള്ള പ്രധാന കാരണങ്ങൾ.

അസാധാരണമായ ഗർഭാശയ രക്തസ്രാവമാണ് പ്രധാന ലക്ഷണം. പ്രത്യേകിച്ച് ആർത്തവവിരാമത്തിനു ശേഷമുള്ള രക്തസ്രാവം, അല്ലെങ്കിൽ അതിനുമുമ്പ് ക്രമരഹിതമോ അസാധാരണമാംവിധം കനത്ത രക്തസ്രാവമോ ആണ്. വെള്ളമുള്ളതോ രക്തം കലർന്നതോ ആയ യോനി ഡിസ്ചാർജ്, പെൽവിക് വേദന എന്നിവയും പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്. പെട്ടെന്ന് ശരീരഭാരം കുറയൽ, വയറു വീർക്കൽ, തുടർച്ചയായ ക്ഷീണം എന്നിവയും പ്രകടമാകാറുണ്ട്.

പൊണ്ണത്തടി, നേരത്തെയുള്ള ആർത്തവവിരാമം, വൈകിയുള്ള ആർത്തവവിരാമം, പിസിഒഎസ്, ഈസ്ട്രജൻ മാത്രമുള്ള ഹോർമോൺ തെറാപ്പി, എന്നിവയെല്ലാം അപകടസാധ്യതകളാണ്, കൂടാതെ ടൈപ്പ് 2 പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉപാപചയ പ്രവർത്തനങ്ങളിൽ പ്രധാന പങ്കു വഹിക്കുന്നു.

ജനിതക ഘടകങ്ങളും ഇതിൽ പ്രധാനമാണ്. പ്രത്യേകിച്ച് 'ലിഞ്ച് സിൻഡ്രോം' (Lynch syndrome) പോലുള്ള പാരമ്പര്യ രോഗാവസ്ഥകൾ. അസാധാരണ രക്തസ്രാവം കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക., കാരണം നേരത്തെ കണ്ടെത്തുന്നതാണ് ഈ കാൻസറിനെ ചികിത്സിക്കാൻ എളുപ്പമാക്കുന്നത്. തുടർന്ന് രോഗനിർണയം സ്ഥിരീകരിക്കുന്നതിന് ഇൻ-ക്ലിനിക് എൻഡോമെട്രിയൽ ബയോപ്സി നടത്തുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ക്യാൻസർ ; നിങ്ങൾ അവഗണിക്കാൻ പാടില്ലാത്ത 10 ലക്ഷണങ്ങൾ
ജീവിതശൈലി രോ​ഗങ്ങൾക്കുള്ള മരുന്ന് സ്റ്റോക്കില്ല, വലഞ്ഞ് രോ​ഗികൾ കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിലടക്കം രൂക്ഷമായ ക്ഷാമം