എസ് കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തോണും സംഘടിപ്പിച്ചു

Published : Sep 29, 2026, 04:01 PM IST
heart day

Synopsis

മെഡിക്കൽ സോഷ്യൽ വർക്കർമാർ അവതരിപ്പിച്ച ഹൃദയാരോഗ്യ ബോധവൽക്കരണ “മോക്ക് പ്ലേ” പരിപാടിയുടെ പ്രത്യേക ശ്രദ്ധാകേന്ദ്രമായി.

ലോകഹൃദയ ദിനത്തോടനുബന്ധിച്ച് എസ് കെ ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 29ന് രാവിലെ 7 മണിക്ക് മാനവീയം വീഥിയിൽ ഹൃദയാരോഗ്യ ബോധവൽക്കരണ ക്ലാസും വാക്കത്തോണും സംഘടിപ്പിച്ചു. എസ് കെ ഹോസ്പിറ്റൽ ചെയർമാൻ ശ്രീ കെ. എൻ. ശിവൻകുട്ടിയുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം എ.ഡി.ജി.പി. ശ്രീ എച്ച്. വെങ്കിടേഷ് ഐ.പി.എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.

ഹൃദയാരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യവും ആരോഗ്യകരമായ ജീവിതശൈലിയുടെ ആവശ്യകതയും പൊതുജനങ്ങളിൽ എത്തിക്കുന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം. ചടങ്ങിൽ എസ് കെ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. സന്ധ്യ കെ.എസ്, മെമ്പർ ഓഫ് മാനേജ്മെൻറ് കേണൽ സി എസ് പിള്ള retd, കാർഡിയോളജി വിഭാഗത്തിലെ ഡോ. അർഷാദ് എം., ഡോ. ശിവപ്രസാദ്, ഡോ. ഹരിഹര സുബ്രഹ്മണ്യ ശർമ്മ, കാർഡിയോതോറാസിക് സർജൻ ഡോ. വിജയ് തോമസ് ചെറിയാൻ, ആശുപത്രിയിലെ ഡോക്ടർമാർ, ജീവനക്കാർ, റോട്ടറി ക്ലബ് ഈസ്റ്റ് അംഗങ്ങൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. തുടർന്ന് എ.ഡി.ജി.പി. ശ്രീ എച്ച്. വെങ്കിടേഷ് ഐ.പി.എസ്. വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. മാനവീയം വീഥിയിൽ നിന്ന് ആരംഭിച്ച വാക്കത്തോൺ എസ് കെ ഹോസ്പിറ്റലിൽ സമാപിച്ചു. തുടർന്ന് എസ് കെ ഹോസ്പിറ്റലിൽ ഹൃദയാരോഗ്യ സന്ദേശം ഉയർത്തിപ്പിടിച്ച് ബലൂൺ റിലീസ് ചടങ്ങും സംഘടിപ്പിച്ചു.

മെഡിക്കൽ സോഷ്യൽ വർക്കർമാർ അവതരിപ്പിച്ച ഹൃദയാരോഗ്യ ബോധവൽക്കരണ “മോക്ക് പ്ലേ” പരിപാടിയുടെ പ്രത്യേക ശ്രദ്ധാകേന്ദ്രമായി. ലോകഹൃദയ ദിനാചരണത്തിന്റെ ഭാഗമായി എസ് കെ ഹോസ്പിറ്റൽ പരിസരത്ത് നടന്ന ബലൂൺ ഹോയിസ്റ്റിംഗ് ചടങ്ങോടെ പരിപാടികൾ സമാപിച്ചു. ആരോഗ്യകരമായ ഹൃദയത്തിനായി കൃത്യമായ ജീവിതശൈലിയും സമയബന്ധിതമായ ആരോഗ്യപരിശോധനകളും സ്വീകരിക്കേണ്ടതിന്റെ സന്ദേശം ഉയർത്തിപ്പിടിച്ചാണ് ലോകഹൃദയ ദിനാചരണം സംഘടിപ്പിച്ചത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പേരയ്ക്ക കഴിച്ചാൽ ലഭിക്കുന്ന 7 ആരോ​ഗ്യ​ഗുണങ്ങൾ
എനർജി ലെവൽ കൂട്ടണോ? ഈ ആറ് കാര്യങ്ങൾ ശ്രദ്ധിച്ചോളൂ