
മുടികൊഴിച്ചിൽ പ്രശ്നം നിങ്ങളെ അലട്ടുന്നുണ്ടോ?. നിരവധി കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിൽ ഉണ്ടാകാം. തുടർച്ചയായ ആരോഗ്യപ്രശ്നങ്ങൾ, വിറ്റാമിനുകളുടെ കുറവ്, അമിതമായ വിറ്റാമിൻ എ അളവ് ശരീരത്തിലെത്തുക, സമ്മർദ്ദം എന്നിവ ഉൾപ്പെടെ മുടി കൊഴിച്ചിലിന് നിരവധി കാരണങ്ങളുണ്ട്. മുടി കൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങൾ...
ഒന്ന്...
വിറ്റാമിൻ ഡിയുടെ കുറവ് ആരോഗ്യകരമായ മുടി വളർച്ചയെ ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ശരീരത്തിൽ ആവശ്യത്തിന് വിറ്റാമിൻ ഡി ഇല്ലെങ്കിൽ കെരാറ്റിനോസൈറ്റുകൾക്ക് രോമവളർച്ചയും കൊഴിയലും നിയന്ത്രിക്കുന്നതിൽ പ്രശ്നമുണ്ടാകും.
രണ്ട്...
വിറ്റാമിൻ ബി 12 അളവ് കുറയുമ്പോൾ മുടികൊഴിച്ചിൽ ഉണ്ടാകാം. ആവശ്യത്തിന് വിറ്റാമിൻ ബി 12 ലഭിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിൻ ബി 12ന്റെ നല്ല ഉറവിടങ്ങളിൽ മാംസം, പാലുൽപ്പന്നങ്ങൾ എന്നിവ ഉൾപ്പെടുന്നു.
മൂന്ന്...
പെട്ടെന്നുള്ള മുടികൊഴിച്ചിൽ ഹൈപ്പോതൈറോയിഡിസം, ഹൈപ്പർതൈറോയിഡിസം തുടങ്ങിയ ദീർഘകാല തൈറോയ്ഡ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ, T3, T4 പോലുള്ള ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മുടിയുടെ വളർച്ചയെയും ഫോളിക്കിളുകളുടെ ആരോഗ്യത്തെയും തടസ്സപ്പെടുത്തും.
നാല്...
ഇരുമ്പിന്റെ കുറവും വിളർച്ചയും മുടികൊഴിച്ചിലുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു., സമ്മർദ്ദവും ജനിതക ഘടകങ്ങളും മുടികൊഴിച്ചിലിന്റെ മറ്റ് സാധാരണ കാരണങ്ങളാണ്.
മുടികൊഴിച്ചിൽ കുറയ്ക്കാൻ ഇതാ ചില പരിഹാരങ്ങൾ...
ആരോഗ്യമുള്ള മുടിയ്ക്കും മുടി കൊഴിച്ചിലിനും ഏറ്റവും നല്ലൊരു പ്രകൃതിദത്തമായ വഴിയാണ് മുട്ടയുടെ വെള്ള.
മുട്ടയുടെ വെള്ള മുടിയിൽ നേരിട്ട് ഉപയോഗിക്കുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കും. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ മുട്ടയുടെ വെള്ള നല്ലൊരു ഹെയർപാക്കാണെന്ന് പറയാം.
സവാള ജ്യൂസിൽ സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്ന് തടയുന്നു. പ്രോട്ടീൻ സമ്പന്നമാണ് മുട്ടയുടെ വെള്ള. അൽപം മുട്ടയുടെ വെള്ളയും സവാള നീരും ചേർത്ത് തലയിൽ പുരട്ടുന്നത് താരനും മുടികൊഴിച്ചിലും അകറ്റാൻ ഏറെ നല്ലതാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.
കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ മുടികൊഴിച്ചിൽ തടയുന്നതിന് സഹായിക്കുന്നു.
അവാക്കാഡോ നിസാരക്കാരനല്ല; പതിവായി കഴിക്കൂ, രോഗങ്ങളെ ചെറുക്കാം