അവധി ദിവസം അതുവരെ 'പെൻഡിംഗ്' ഉള്ള ഉറക്കം ഒന്നിച്ച് ഉറങ്ങുന്നത് പതിവാണോ?

Published : Jul 23, 2023, 07:12 PM IST
അവധി ദിവസം അതുവരെ 'പെൻഡിംഗ്' ഉള്ള ഉറക്കം ഒന്നിച്ച് ഉറങ്ങുന്നത് പതിവാണോ?

Synopsis

അധികവും ഉറക്കം ശരിയാകാത്തതാണ് മിക്കവര്‍ക്കുമുള്ളൊരു പ്രശ്നം. ഉറക്കം അങ്ങനെ ബാക്കി നില്‍ക്കുന്ന അവസ്ഥയില്‍ ജോലിക്ക് പോവുകയോ ക്ലാസിന് പോവുകയോ എല്ലാം ചെയ്യും. എന്നിട്ട് അവധി ദിവസങ്ങളില്‍ ഈ ഉറക്കത്തിന്‍റെ കടമെല്ലാം ഒന്നിച്ചുവീട്ടും. അതായത് മണിക്കൂറുകളോളം അധികം ഉറങ്ങും. 

വര്‍ക്കിംഗ് ഡേയ്സ് അഥവാ ജോലിയോ ക്ലാസുകളോ എല്ലാമുള്ള ദിവസങ്ങള്‍ മിക്കപ്പോഴും തിരക്ക് പിടിച്ചതായിരിക്കും. രാവിലെ നേരത്തെ ഉണരണം. ചിലര്‍ക്കാണെങ്കില്‍ ജോലിക്കോ പഠനത്തിനോ ഒപ്പം വീട്ടുജോലികളും  കൊണ്ടുപോകണം. വീട്ടുജോലികള്‍ ഇല്ലെങ്കില്‍ പോലും വര്‍ക്കിംഗ് ഡേയ്സിലെ തിരക്കിന് പലര്‍ക്കും കുറവൊന്നും കാണില്ല.

അധികവും ഉറക്കം ശരിയാകാത്തതാണ് മിക്കവര്‍ക്കുമുള്ളൊരു പ്രശ്നം. ഉറക്കം അങ്ങനെ ബാക്കി നില്‍ക്കുന്ന അവസ്ഥയില്‍ ജോലിക്ക് പോവുകയോ ക്ലാസിന് പോവുകയോ എല്ലാം ചെയ്യും. എന്നിട്ട് അവധി ദിവസങ്ങളില്‍ ഈ ഉറക്കത്തിന്‍റെ കടമെല്ലാം ഒന്നിച്ചുവീട്ടും. അതായത് മണിക്കൂറുകളോളം അധികം ഉറങ്ങും. 

എന്നാല്‍ ഈ ശീലം അത്ര നല്ലതല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ വിലയിരുത്തുന്നത്. ആഴ്ചയില്‍ അഞ്ചോ ആറോ ദിവസങ്ങള്‍ ഉറക്കം പര്യാപ്തമാകാതെ പോകുന്നതും പ്രശ്നമാണ്, അതിനൊപ്പം തന്നെ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രം അമിതമായി ഉറങ്ങുക കൂടിയാകുമ്പോള്‍ ശരീരത്തിന്‍റെ താളം മുഴുവൻ തെറ്റും- ഇത് ദഹനമടക്കമുള്ള പല ആന്തരീക പ്രവര്‍ത്തനങ്ങളെയും ദോഷമായി ബാധിക്കും എന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. 

ഒന്നാമതായി ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം അധികമായി ഉറങ്ങി എന്നതിനാല്‍ ബാക്കി ദിവസത്തെ നഷ്ടമായ ഉറക്കത്തിന് പകരമാവില്ല. ഇതിന് പുറമെ നമ്മുടെ ഉറക്കത്തെ നിയന്ത്രിക്കുന്ന മെലട്ടോണിൻ എന്ന ഹോര്‍മോണിന്‍റെ ബാലൻസ് പ്രശ്നത്തിലാകുന്നു. ഇത് തുടര്‍ദിവസങ്ങളിലെ ഉറക്കത്തെയും നമ്മുടെ ഉന്മേഷത്തെയുമെല്ലാം പ്രതികൂലമായി ബാധിക്കാം. 

മാത്രമല്ല ശരീരഭാരം കൂടാനും, പ്രമേഹത്തിനുമെല്ലാം ഈ ശീലം കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിലെല്ലാം ആരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ തന്നെ ദിവസവും രാത്രിയില്‍ 6-7, കഴിയുമെങ്കില്‍ എട്ട് മണിക്കൂര്‍ ഉറക്കം തന്നെ ഉറപ്പിക്കാൻ ശ്രമിക്കുക. ആഴ്ചാവസാനത്തിലും ഈ പതിവില്‍ മാറ്റം വരുത്തേണ്ടതില്ല. 

Also Read:- പുരുഷന്മാരില്‍ സ്തനവളര്‍ച്ച! ഇതിന് പിന്നിലെ കാരണങ്ങള്‍ അറിയാമോ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്