പൊടി അലര്‍ജിയുണ്ടോ? എങ്കില്‍ ഭക്ഷണത്തില്‍ ഇവയൊന്ന് ശ്രദ്ധിച്ചോളൂ...

Published : Jul 23, 2023, 05:53 PM ISTUpdated : Jul 23, 2023, 05:55 PM IST
പൊടി അലര്‍ജിയുണ്ടോ? എങ്കില്‍ ഭക്ഷണത്തില്‍ ഇവയൊന്ന് ശ്രദ്ധിച്ചോളൂ...

Synopsis

പൊടിയോട് അലര്‍ജിയുള്ളവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

പൊടിയോട് അലര്‍ജിയുള്ളവര്‍ ധാരാളമുണ്ട്. നിത്യജീവിതത്തില്‍ ഒരുപാട് പ്രയാസമുണ്ടാക്കുന്നൊരു ആരോഗ്യപ്രശ്നം തന്നെയാണിത്. അക്കാര്യത്തില്‍ സംശയമില്ല. കഴിവതും ജീവിതരീതികളില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നതോടെ തന്നെയാണ് അലര്‍ജിയുമായി ഒത്ത് ജീവിക്കാൻ നമുക്ക് സാധിക്കുക.

ജീവിതരീതിയെന്ന് പറയുമ്പോള്‍ അതില്‍ ഭക്ഷണവും വളരെ പ്രധാനമാണ്. ഏതൊരു ആരോഗ്യപ്രശ്നത്തിനും ആശ്വാസം ലഭിക്കുന്നതിന് നമുക്ക് അതിനനുസരിച്ച് ഭക്ഷണത്തില്‍ മാറ്റം വരുത്താവുന്നതാണ്. അത്തരത്തില്‍ പൊടിയോട് അലര്‍ജിയുള്ളവര്‍ക്ക് ഇതില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിനായി ഡയറ്റിലുള്‍പ്പെടുത്താവുന്ന ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഇഞ്ചിയാണ് ഇക്കൂട്ടത്തില്‍ വരുന്നൊരു ഭക്ഷണസാധനം. പരമ്പരാഗതമായി തന്നെ ഒട്ടേറെ ഔഷധഗുണമുള്ളൊരു ചേരുവയായിട്ടാണ് ഇഞ്ചിയെ അടുക്കളയില്‍ പോലും കണക്കാക്കപ്പെടുന്നത്. നമ്മുടെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിന് ഇഞ്ചി വളരെയധികം സഹായിക്കും. ഇതോടെ തന്നെ പല അണുബാധകളെയും അലര്‍ജികളെയും ചെറുക്കുന്നതിന് നമുക്ക് ശക്തി കൈവരുന്നു. അതുപോലെ ഇഞ്ചിയില്‍ അടങ്ങിയിട്ടുള്ള 'ജിഞ്ചറോള്‍' എന്ന ഘടകവും അലര്‍ജി പോലുള്ള ആരോഗ്യപ്രശ്നങ്ങളെ ലഘൂകരിക്കാൻ സഹായിക്കും. സൈനസ് സംബന്ധമായ പ്രശ്നങ്ങള്‍, മൂക്കടപ്പ്, അസ്വസ്ഥത, സമ്മര്‍ദ്ദം എന്നിവയെല്ലാം പരിഹരിക്കുന്നതിന് ഇഞ്ചി സഹായിക്കുന്നു. ട

രണ്ട്...

ഔഷധഗുണമുള്ള, അടുക്കളയിലെ മറ്റൊരു ചേരുവയായ മഞ്ഞള്‍പ്പൊടിയാണ് ഈ പട്ടികയിലുള്‍പ്പെടുന്ന അടുത്ത വിഭവം. ഇതൊരു ഭക്ഷണസാധനമോ വിഭവമോ ഒന്നുമല്ല. പക്ഷേ എന്നാല്‍ പോലും വിവിധ വിഭവങ്ങളില്‍ ചേര്‍ത്ത് നമുക്ക് മഞ്ഞള്‍ കഴിക്കാൻ സാധിക്കുമല്ലോ. 

മഞ്ഞളിലുള്ള കുര്‍ക്കുമിൻ എന്ന ഘടകമാണ് അലര്‍ജിയടക്കമുള്ള അണുബാധകള്‍- ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയെ എല്ലാം ലഘൂകരിക്കാൻ നമ്മെ സഹായിക്കുന്നത്. പ്രധാനമായും സൈനസ് സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതാണ് കുര്‍ക്കുമിൻ സഹായിക്കുന്നത്. പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും മഞ്ഞള്‍ ഏറെ സഹായകമാണ്. 

മൂന്ന്...

പൈനാപ്പിള്‍ കഴിക്കുന്നതും ഇത്തരത്തിലുള്ള അണുബാധകളില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് സഹായകമാണ്. അതിനാല്‍ തന്നെ പൊടിയലര്‍ജിയുള്ളവര്‍ക്ക് പതിവായി തന്നെ ഡയറ്റിലുള്‍പ്പെടുത്താവുന്നൊരു ഫ്രൂട്ടാണ് പൈനാപ്പിള്‍. 

പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന 'ബ്രോമെലയ്ൻ' എന്ന എൻസൈം മൂക്കടപ്പ്, അസ്വസ്ഥത എന്നിവയെല്ലാം പരിഹരിക്കുന്നതിനും ശ്വാസതടസം നീക്കുന്നതിനുമെല്ലാം സഹായിക്കുന്നു. വൈറ്റമിൻ-സിയാല്‍ സമ്പന്നമായതിനാല്‍ തന്നെ പൈനാപ്പിള്‍ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പ്രയോജനപ്പെടുന്നു. 

നാല്...

എല്ലാ വീടുകളിലും നിത്യവും പാചകത്തിനുപയോഗിക്കുന്നൊരു ചേരുവയാണ് വെളുത്തുള്ളി. നേരത്തെ സൂചിപ്പിച്ചത് പോലെ വെളുത്തുള്ളിയും കേവലമൊരു ചേരുവ മാത്രമല്ല, ഇതിന്‍റെ പല ഔഷധഗുണങ്ങളും പ്രശസ്തമാണ്. വെളുത്തുള്ളിയും അലര്‍ജിയുള്ളവര്‍ അവരുടെ ഡയറ്റില്‍ പതിവായി ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. 

മൂക്കൊലിപ്പ്, തുമ്മല്‍ പോലുള്ള, അലര്‍ജിയുടെ ഭാഗമായി വരുന്ന പ്രയാസങ്ങളെല്ലാം ലഘൂകരിക്കാൻ വെളുത്തുള്ളി സഹായിക്കും. അതുപോലെ തന്നെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും വെളുത്തുള്ളി സഹായിക്കുന്നു. 

അഞ്ച്...

പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന ഭക്ഷണങ്ങളും അലര്‍ജി സംബന്ധമായ പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിന് വളരെയധികം സഹായകമാകുന്നതാണ്. പ്രോബയോട്ടിക്സ് പ്രധാനമായും നമ്മുടെ വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകളുടെ സമൂഹത്തെയാണ് മെച്ചപ്പെടുത്തുന്നത്. ഇതിലൂടെ പ്രതിരേധശേഷി മെച്ചപ്പെടുകയും ആകെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യുന്നു. വയറ്റിനകത്തെ ബാക്ടീരിയല്‍ സമൂഹം ബാലൻസ്ഡ് ആകുന്നത് അലര്‍ജിക്കും ആശ്വാസം നല്‍കും. 

Also Read:- പ്രമേഹം പിടിപെടാതിരിക്കാൻ നമുക്ക് ഇക്കാര്യങ്ങളെല്ലാം ചെയ്തുനോക്കാം...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗ്ലോബൽ പ്രിവന്റീവ് ഓങ്കോ സമ്മിറ്റ്: പ്രതിരോധ ചികിത്സയ്ക്കും പ്രാദേശിക ഗവേഷണങ്ങൾക്കും മുൻഗണന നൽകണമെന്ന് ഗവർണർ
മദ്യപിക്കാതെ മദ്യലഹരിയിലാകുന്ന രോഗം; ഓട്ടോ ബ്രൂവറി സിൻഡ്രോമിന് ചികിത്സയുണ്ട്