വൈറ്റമിന്‍-സി ഗുളിക കഴിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...

Web Desk   | others
Published : Aug 19, 2020, 06:34 PM IST
വൈറ്റമിന്‍-സി ഗുളിക കഴിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത്...

Synopsis

ശരീരത്തിന് അവശ്യം വേണ്ട ഘടകമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് പല രീതിയിലും നമ്മെ ബാധിച്ചേക്കും. വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണം ഇക്കാര്യത്തില്‍ അത്രമാത്രം ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ ഗുളികകള്‍ ആകുമ്പോള്‍ ഇതിനുള്ള സാധ്യത ഏറെയാണ്. 

ശരീരത്തിന് അവശ്യം വേണ്ട ഘടകങ്ങളില്‍ പ്രധാനമാണ് വൈറ്റമിനുകള്‍. ഇതില്‍ തന്നെ വൈറ്റമിന്‍-സിക്കുള്ള പങ്ക് ഈ കൊവിഡ് കാലത്ത് ഓരോരുത്തര്‍ക്കും അറിയാമായിരിക്കും. അതെ, രോഗ പ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുക എന്നത് തന്നെയാണ് ഇതിന്റെ പ്രധാന ധര്‍മ്മങ്ങളിലൊന്ന്. 

അതുകൊണ്ട് തന്നെയാണ് കൊറോണ വൈറസ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ വൈറ്റമിന്‍-സി ഗുളികകളുടെ ഉപയോഗവും, വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണസാധനങ്ങളുടെ ഉപയോഗവുമെല്ലാം വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ വൈറ്റമിന്‍-സി ഗുളികകള്‍ കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്. 

ശരീരത്തിന് അവശ്യം വേണ്ട ഘടകമാണെങ്കിലും ഇതിന്റെ അളവ് കൂടുന്നത് പല രീതിയിലും നമ്മെ ബാധിച്ചേക്കും. വൈറ്റമിന്‍-സി അടങ്ങിയ ഭക്ഷണം ഇക്കാര്യത്തില്‍ അത്രമാത്രം ഭീഷണി ഉയര്‍ത്തുന്നില്ല. എന്നാല്‍ ഗുളികകള്‍ ആകുമ്പോള്‍ ഇതിനുള്ള സാധ്യത ഏറെയാണ്. മിക്ക സമയത്തും ഇത്തരത്തില്‍ ഗുളികകളിലൂടെ വൈറ്റമിന്‍-സി ഓവര്‍ഡോസ് ആകാറില്ല. എങ്കിലും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 

വൈറ്റമിന്‍-സി അളവ് കൂടിയാല്‍ സംഭവിക്കുന്ന ചില പ്രശ്‌നങ്ങള്‍:- 

1. വയറിളക്കം

2. ക്ഷീണം

3. ഓക്കാനം

4. നെഞ്ചെരിച്ചില്‍

5. വയറുവേദന

6. തലവേദന

7. ഉറക്കമില്ലായ്മ

മൂത്രത്തില്‍ കല്ല്, പോഷകങ്ങള്‍ ആകിരണം ചെയ്യുന്നതിലുള്ള കുറവ്, എല്ലിന് കേടുപാട് തുടങ്ങി ഒരുപിടി പ്രശ്‌നങ്ങളിലേക്കാണ് വൈറ്റമിന്‍- സി അമിതമാകുന്നത് നയിക്കുക. ഇനി പ്രതിദിനം എത്രമാത്രം വൈറ്റമിന്‍- സി എടുക്കാം എന്നതിന്റെ (ഐസിഎംആര്‍) കണക്ക് നോക്കാം. 

മുതിര്‍ന്ന പുരുഷന്‍ - 40 എംജി

മുതിര്‍ന്ന സ്ത്രീ - 40 എംജി

ഗര്‍ഭിണി/മുലയൂട്ടുന്ന സ്ത്രീകള്‍ - 60- 80 എംജി

0-1 വയസ് വരെയുള്ള കുട്ടികള്‍ - 25 എംജി

1-17 വയസ് വരെയുള്ളവര്‍ - 40 എംജി

പരമാവധി വൈറ്റമിന്‍-സിക്കായി ഭക്ഷണത്തെ തന്നെ ആശ്രയിക്കുന്നതാണ് ഏറ്റവും ഉത്തമം. സിട്രസ് ഫ്രൂട്ട്‌സ്, തക്കാളി, പപ്പായ, നെല്ലിക്ക. ഇലക്കറികള്‍ എന്നിവയുള്‍പ്പെടെ വൈറ്റമിന്‍-സി നല്‍കുന്ന ഭക്ഷണസാധനങ്ങള്‍ തെരഞ്ഞെടുത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഗുളിക കഴിക്കുമ്പോള്‍ കഴിയുന്നതും ഡോക്ടറുടെ നിര്‍ദേശം തേടുക. കൃത്യമായി ഈ നിര്‍ദേശങ്ങള്‍ പാലിച്ച ശേഷം മാത്രം ഗുളികകള്‍ കഴിക്കുക.

Also Read:- കൊവിഡ് 19; ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്; ഡോക്ടറുടെ കുറിപ്പ്...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!