അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ? ഈ വ്യായാമങ്ങൾ പതിവാക്കൂ

Published : Apr 18, 2023, 09:06 PM IST
അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കണോ? ഈ വ്യായാമങ്ങൾ പതിവാക്കൂ

Synopsis

ഭക്ഷണ നിയന്ത്രണത്തോടൊപ്പം ദിവസവും കുറഞ്ഞത് 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത് അമിതവണ്ണം കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഡോ. ശ്രീഹരി അനിഖിണ്ടി പറഞ്ഞു.   

സ്ത്രീകളും പുരുഷന്മാരും ഒരുപോലെ നേരിടുന്ന പ്രശ്‌നമാണ് അടിവയറ്റിലെ കൊഴുപ്പ്. കൃത്യമായ ശ്രദ്ധ നൽകി ഇത് നിയന്ത്രിച്ചില്ലെങ്കിൽ പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. വ്യായാമം ഇല്ലാത്തതും അമിത ഭക്ഷണവുമൊക്കെ കുടവയർ വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങളാണ്. 

കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ പൊണ്ണത്തടി മൂന്നിരട്ടിയായി വർദ്ധിച്ചുതായി ലോകാരോ​ഗ്യ സം​ഘടന പറയുന്നു. പ്രമേഹം, ഹൃദ്രോഗം, കിഡ്‌നി പ്രശ്‌നങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇത് കാരണമാകും. ഭക്ഷണ നിയന്ത്രണവും വ്യായാമവും പോലുള്ള കഠിനമായ പരിശ്രമങ്ങൾ നടത്തിയിട്ടും അധിക ഭാരം കുറയ്ക്കുന്നതിൽ പലരും പരാജയപ്പെടുന്നു. പൊണ്ണത്തടി കുറയ്ക്കുന്നതിന് ഭക്ഷണ ശീലങ്ങളും ശാരീരിക പ്രവർത്തന നിലവാരവും മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഭക്ഷണ നിയന്ത്രണത്തോടൊപ്പം ദിവസവും കുറഞ്ഞത് 45 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ ശാരീരിക വ്യായാമങ്ങൾ ചെയ്യുന്നത് അമിതവണ്ണം കുറയ്ക്കാൻ ഗുണം ചെയ്യുമെന്ന് ഡൽഹിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ ഡോ. ശ്രീഹരി അനിഖിണ്ടി പറഞ്ഞു. 

രണ്ട് പ്രധാന തരം കൊഴുപ്പുകൾ അമിതവണ്ണത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. സബ്ക്യുട്ടേനിയസ്, വിസറൽ കൊഴുപ്പ്. സബ്ക്യുട്ടേനിയസ് കൊഴുപ്പ് ചർമ്മത്തിന് താഴെയാണ് സംഭരിക്കപ്പെടുന്നത്, വിസറൽ കൊഴുപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് ദോഷകരമല്ല. ഇത് ഉദരമേഖലയ്ക്ക് ചുറ്റും അടിഞ്ഞുകൂടുകയും അപകടസാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

വിസറൽ കൊഴുപ്പ് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതിനാൽ ഇൻസുലിൻ പ്രതിരോധം, പ്രമേഹം, ഹൃദയ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകും. അനാരോഗ്യകരമായ ശീലങ്ങൾ രണ്ട് തരത്തിലുള്ള കൊഴുപ്പും അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് മോശം ജീവിതശൈലിയിലേക്ക് നയിക്കുന്നു. 

ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന്റെ അടിസ്ഥാന കാരണങ്ങളെ നിയന്ത്രിക്കുന്നതിലൂടെ അമിതവണ്ണത്തെ ഫലപ്രദമായി നേരിടാൻ കഴിയുമെന്ന് ഡോ. ശ്രീഹരി അനിഖിണ്ടി പറഞ്ഞു. ഇതിന് രണ്ട്-വഴി സമീപനം ആവശ്യമാണ്. ആദ്യം, നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുന്നത് ഉൾപ്പെടുന്ന അളവിലുള്ള മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന്, നമ്മൾ നാല് ചപ്പാത്തി കഴിച്ചാൽ, കഴിക്കുന്നത് മൂന്ന് ചപ്പാത്തിയാക്കി ചുരുക്കി തുടങ്ങാം. രണ്ടാമതായി, കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും അളവ് കുറയ്ക്കുകയും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് ഭക്ഷണത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. കൂടാതെ, മതിയായ ഉറക്കവും സമ്മർദ്ദരഹിതമായ ജീവിതം നയിക്കുന്നതും ശരീരഭാരം നിയന്ത്രിക്കുന്നതിന് തുല്യ പ്രധാനമാണ്. ഈ നടപടികൾ സ്വീകരിക്കുന്നതിലൂടെ, അമിതവണ്ണം ചെറുക്കാനാകും.

വയറിലെ കൊഴുപ്പ് കുറയ്ക്കാൻ മൂന്ന് വ്യായാമങ്ങൾ ശീലമാക്കാം...

നടത്തം...

ദിവസവും 45 മുതൽ 60 മിനിറ്റ് വരെ വേഗത്തിലുള്ള വ്യായാമം, നടത്തം അല്ലെങ്കിൽ ഓട്ടം എന്നിവ ഡോക്ടർ ശുപാർശ ചെയ്യുന്നു.

സൈക്ലിംഗ്...

അമിതവണ്ണം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു മികച്ച വ്യായാമമാണ് സൈക്ലിംഗ്. 45 മിനിറ്റ് സൈക്ലിംഗ് ശരീരഭാരം നിയന്ത്രിക്കുന്നതിന് വളരെ പ്രയോജനകരമാണ്.

നീന്തൽ...

അമിതവണ്ണത്തെ ചെറുക്കുന്നതിനുള്ള ഫലപ്രദമായ മാർഗമാണ് നീന്തൽ. കാരണം ഇത് ശക്തമായ ഒരു വ്യായാമമാണ്. വേഗത്തിൽ നീന്തുന്നത് വയറിലെ കൊഴുപ്പ് എന്നറിയപ്പെടുന്ന വിസറൽ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കുന്നതിന് സഹായകമാകും.

യോ​ഗ...

പൊണ്ണത്തടി നിയന്ത്രിക്കുന്നതിനുള്ള മികച്ചൊരു വ്യായാമമാണ് യോഗ. കാരണം ഇത് ശരീരഭാരം കുറയ്ക്കാൻ ഇടയാക്കും. ദൈനംദിന ജീവിതത്തിൽ ഉയർന്ന സമ്മർദ്ദം അനുഭവിക്കുന്ന വ്യക്തികൾക്ക് ഈ വ്യായാമം പ്രത്യേകിച്ചും പ്രയോജനകരമാണ്. കൂടാതെ, ഒരാളുടെ യോഗ പരിശീലനത്തിൽ ധ്യാനം ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഗുണങ്ങൾ കൂടുതൽ വർദ്ധിപ്പിക്കും.

പ്രഭാത നടത്തം ശീലമാക്കാം, ​ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?