രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പേശികളിലെ കോശങ്ങളെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു. ദിവസവും രാവിലെ നടക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.
ദിവസവും രാവിലെ നടക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ നൽകും. നടത്തം ഏറ്റവും എളുപ്പത്തിൽ ചെയ്യാവുന്നതും അതെ സമയം ഒട്ടനവധി ഗുണങ്ങൾ നൽകുന്നതുമായ വ്യായാമം ആണ്. രാവിലെ നടക്കുന്നത് കൊണ്ടുള്ള പ്രയോജനങ്ങൾ എന്തൊക്കെയാണെന്നതാണ് താഴേ പറയുന്നത്...
ഒന്ന്...
രാവിലത്തെ നടത്തം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തും. പകൽസമയത്ത് പ്രകൃതിദത്ത പ്രകാശം എക്സ്പോഷർ ചെയ്യുന്നത് വൈകുന്നേരം മെലറ്റോണിൻ ഉത്പാദിപ്പിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് ഉറങ്ങാൻ സമയമായെന്ന് തലച്ചോറിന് സൂചന നൽകുന്നു.
രണ്ട്...
നടത്തം സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. ഉയർന്ന സമ്മർദ്ദം ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഉറക്കക്കുറവ് നമ്മുടെ ശരീരത്തിന്റെ സ്ട്രെസ് പ്രതികരണ സംവിധാനത്തെ പ്രേരിപ്പിക്കുന്നു, ഇത് സ്ട്രെസ് ഹോർമോണുകളുടെ ഉയർച്ചയിലേക്ക് നയിക്കുന്നു, അതായത് കോർട്ടിസോൾ, ഇത് ഉറക്കത്തെ കൂടുതൽ തടസ്സപ്പെടുത്തുന്നു. നല്ല ഉറക്കം നിങ്ങളുടെ മാനസികാവസ്ഥയും കാഴ്ചപ്പാടും സ്വഭാവവും വർദ്ധിപ്പിക്കും.
മൂന്ന്...
പതിവ് വ്യായാമം മാനസികാവസ്ഥ വർദ്ധിപ്പിക്കുകയും വിഷാദം, ഉത്കണ്ഠ എന്നിവയുടെ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, നടത്തംവിശ്രമിക്കാനും കൂടുതൽ ക്രിയാത്മകമായി ചിന്തിക്കാനും സഹായിക്കും. നടത്തം രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന ഒരു വ്യായാമമാണ്.
നാല്...
രാവിലെ 30 മിനിറ്റ് നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പേശികളിലെ കോശങ്ങളെ കൂടുതൽ ഗ്ലൂക്കോസ് ഉപയോഗിക്കാനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കുന്നു. ദിവസവും രാവിലെ നടക്കുന്നത് പക്ഷാഘാതം അഥവാ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഹൃദയത്തിനും ഇത് നല്ലതാണ്. പ്രഭാത നടത്തം ഹൃദയത്തിന്റെ ആരോഗ്യത്തെ ശക്തിപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്നു.
അഞ്ച്...
ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് ഹൃദയത്തിന് പ്രശ്‌നമുണ്ടാക്കുന്നു. ആരോഗ്യകരമായ ജീവിതം നയിക്കാൻ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലോ കുറവോ ആയിരിക്കരുത്. സന്തുലിതമായി നിൽക്കണം. ദിവസവും നടക്കുന്നത് കൊളസ്‌ട്രോൾ നില നിയന്ത്രിക്കാൻ സഹായിക്കും.
