
ജീവിതത്തില്‍ ഒരിക്കലെങ്കിലും നടുവേദന വരാത്തവര്‍ ചുരുക്കമായിരിക്കും. നിരവധി കാരണങ്ങളാൽ നടുവേദന ഉണ്ടാകാറുണ്ട്. നിത്യവുമുള്ളതും നിത്യജീവിതത്തെ ബാധിക്കുന്നതുമായ നടുവേദനയാണെങ്കില്‍ ഒരു ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലത്. എന്നാല്‍
പലപ്പോഴും മരുന്നുകളുടെ സഹായം പോലുമില്ലാതെ നടുവേദന കുറയാൻ സാധ്യതയുണ്ട്. അത്തരത്തിലുള്ള നടുവേദന മാറാന്‍ പരീക്ഷിക്കേണ്ട ചില ടിപ്സുകള്‍ എന്തൊക്കെയാണെന്ന് നോക്കാം...
ഒന്ന്...
ഐസ് പാക്ക് ഉപയോഗിക്കുന്നത് പെട്ടെന്നുള്ള നടുവേദനയെ ശമിപ്പിക്കാന്‍ സഹായിക്കും. ഇതിനായി ഒരു തൂവാലയിൽ പൊതിഞ്ഞ ഐസ് പാക്ക് നടുവില്‍ വയ്ക്കാം.
രണ്ട്...
ഹീറ്റ് പാഡ് വയ്ക്കുന്നതും നടുവേദന കുറയാന്‍ സഹായിച്ചേക്കാം. ഹീറ്റ് പാഡിൽ നിന്ന് പൊള്ളലോ മറ്റോ ഉണ്ടാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.
മൂന്ന്...
വ്യായാമം ചെയ്യുന്നതും നടുവേദന കുറയ്ക്കാന്‍ സഹായിച്ചേക്കാം. യോഗ, വാട്ടർ എയ്‌റോബിക്‌സ്, എയ്‌റോബിക്‌സ്, നീന്തൽ തുടങ്ങിയവ നടുവേദന കുറയ്ക്കും.
നാല്...
സ്ട്രെസ് കുറയ്ക്കുക. അമിതമായി ഉത്കണ്ഠ അനുഭവിക്കുന്നവരില്‍ നടുവേദന ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അതിനാല്‍ സ്ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുന്നത് നടുവേദന കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്...
രാത്രി നന്നായി ഉറങ്ങുക. മുതിർന്നവർക്ക് സാധാരണയായി രാത്രിയിൽ 7-9 മണിക്കൂർ ഉറക്കം ആവശ്യമാണ്. ആരോഗ്യകരമായ ഉറക്കത്തിന് അതിരാവിലെയുള്ള നടുവേദനയെ തടയാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുപോലെ നിങ്ങൾ ഉറങ്ങുമ്പോൾ നട്ടെല്ല് ശരിയായി വിന്യസിക്കാൻ അധിക തലയിണകൾ ഉപയോഗിക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: വിട്ടുമാറാത്ത നടുവേദന കാണുന്നപക്ഷം നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
Also Read: ചുമയ്ക്കുമ്പോള്‍ രക്തം വരുക, ശ്വസിക്കാനുളള ബുദ്ധിമുട്ട്; ഈ ലക്ഷണങ്ങളെ അവഗണിക്കരുതേ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam