
കൊവിഡ് 19 നെതിരായ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മാർഗ്ഗങ്ങളിലൊന്നാണ് മാസ്കുകൾ ധരിക്കുക എന്നുള്ളത്. ഇത് അണുബാധ പിടിക്കാനുള്ള സാധ്യത കുറയ്ക്കുകയും കൂടുതൽ വ്യാപിക്കുന്നത് തടയാൻ സഹായിക്കുകയും ചെയ്യുന്നു. ഈ കൊറോണക്കാലത്ത് കുട്ടികൾ മാസ്ക് ധരിക്കാൻ മടികാണിക്കാറുണ്ട്.
മാസ്ക് ധരിക്കേണ്ട ആവശ്യകതയെ കുറിച്ച് രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞ് മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. എന്നാൽ, മാസ്ക് ധരിക്കുന്നതിന്റെ മാത്രമല്ല പതിവായി കൈ കഴുകുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും പ്രാധാന്യം കൂടി രക്ഷിതാക്കൾ കുട്ടികളെ പറഞ്ഞ് മനസിലാക്കണമെന്ന് വെബ്‌എംഡി സീനിയർ മെഡിക്കൽ ഡയറക്ടറും ശിശുരോഗവിദഗ്ധനുമായ ഡോ. ഹൻസ ഭാർഗവ പറയുന്നു.
മാസ്ക് ധരിക്കാൻ കുട്ടികളെ എങ്ങനെ ബോധ്യപ്പെടുത്താം...?
ഒന്ന്...
ഈ കൊറോണക്കാലത്ത് വീട്ടിൽ തന്നെ മാസ്ക് നിർമ്മിക്കാവുന്നതാണ്. മാസ്ക് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് രക്ഷിതാക്കൾ കുട്ടികളെ പഠിപ്പിച്ച് കൊടുക്കാവുന്നതാണ്. ഈ ശീലം കുട്ടികളിൽ മാസ്കുകളിൽ താൽപ്പര്യം വളർത്താൻ
സഹായിക്കും.
രണ്ട്...
വീട്ടിൽ കൊച്ച് കുട്ടികൾ ഉണ്ടെങ്കിൽ അവരുടെ കളിപ്പാട്ടങ്ങളിൽ നിങ്ങൾക്ക് മാസ്ക് ഇടാവുന്നതാണ്. ഇത് കുട്ടികളെ മാസ്ക് ധരിക്കാൻ പ്രേരിപ്പിക്കും.
മൂന്ന്...
'ഈ കൊറോണക്കാലത്ത് മാസ്ക് ധരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങളുടെ കുട്ടികളുമായി സംസാരിക്കുക. സീറ്റ് ബെൽറ്റുകൾ, സൺ ഗ്ലാസുകൾ എന്നിവ പോലെ മാസ്കുകൾ എങ്ങനെ സംരക്ഷിക്കുമെന്ന് കുട്ടികളോട് പറഞ്ഞ് മനസിലാക്കുക. മാത്രമല്ല, മാസ്ക് ധരിക്കുന്നത് മറ്റുള്ളവരെ എങ്ങനെ സംരക്ഷിക്കുന്നുവെന്നും രക്ഷിതാക്കൾ കുട്ടികളോട് പറഞ്ഞ് കൊടുക്കുക...' - ഡോ. ഹൻസ പറയുന്നു.
നാല്...
മാസ്ക് ധരിക്കാതെ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വെെറസ് എങ്ങനെ പകരുന്നുവെന്നതിനെ കുറിച്ചും കുട്ടികളോട് പറഞ്ഞ് മനസിലാക്കാവുന്നതാണ്.
അഞ്ച്...
മൂക്കും വായയും മൂടുന്ന മാസ്ക് എങ്ങനെ ശരിയായി ധരിക്കണമെന്ന് അവരോട് പറയുക. തുണി മാസ്കുകളുടെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബോധവൽക്കരിക്കുക.
മാസ്ക് ധരിക്കുന്നതിനെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിനൊപ്പം, കുറഞ്ഞത് ആറ് അടി എങ്കിലും സാമൂഹിക അകലം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും പതിവായി കൈകഴുകുന്നതിനെക്കുറിച്ചും അവരെ ബോധവത്കരിക്കേണ്ടതുണ്ടെന്ന് ഡോ. ഹൻസ പറഞ്ഞു.
കൊവിഡ് ഭേദമായവരിൽ വ്യാപകമായി മുടികൊഴിച്ചിലുണ്ടാകുന്നതായി റിപ്പോർട്ട്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam