
കൊവിഡിനെതിരെ കൂടിയ ഡോസിലുളള മരുന്ന് പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. ആന്റിവൈറല്‍ മരുന്നായ ഫാബിഫ്ളൂവിന്റെ ഡോസ് കൂടിയ മരുന്ന് വിപണിയില്‍ ഇറക്കാനാണ് കമ്പനിയുടെ തീരുമാനം.
400 മില്ലിഗ്രാം ഡോസുളള ഗുളികയുടെ വില കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊവിഡിന്റെ രോഗലക്ഷണങ്ങള്‍ ഉളളവര്‍ക്കുളള ചികിത്സയ്ക്കാണ് ഫാബിഫ്ളൂ ഉപയോഗിക്കുക.
കൊവിഡ് രോഗികൾക്കായി 'Favipiravir' എന്ന ആന്‍റിവൈറല്‍ മരുന്ന് അടുത്തിടെ ഗ്ലെന്‍മാര്‍ക്ക് പുറത്തിറക്കിയിരുന്നു. നിലവില്‍ 200 മില്ലിഗ്രാം ഡോസുളള ഗുളിക വിപണിയില്‍ ലഭ്യമാണ്. കൂടിയ ഡോസായ 400 എംജി മരുന്ന് വില്‍ക്കുന്നതിന് ഇന്ത്യയില്‍ ഡ്രഗസ് കണ്‍ട്രോളറുടെ അനുമതി ആദ്യമായി ലഭിച്ച കമ്പനിയാണ് ഗ്ലെന്‍മാര്‍ക്ക്.
' രോഗികളുടെ ചികിത്സയ്ക്ക് ഈ മരുന്ന് കൂടുതൽ ഫലപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു...' - കമ്പനി വൈസ് പ്രസിഡന്റ് മോണിക്ക ടാണ്ടന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam