Omicron : ഈ പ്രായത്തിലുള്ളവരെ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ

Web Desk   | Asianet News
Published : Dec 10, 2021, 02:30 PM ISTUpdated : Dec 10, 2021, 02:36 PM IST
Omicron :  ഈ പ്രായത്തിലുള്ളവരെ ഒമിക്രോൺ ബാധിക്കാനുള്ള സാധ്യത കൂടുതലാണെന്ന് വിദ​ഗ്ധർ

Synopsis

അതിവേ​ഗം പകരാൻ സാധ്യതയുള്ള വകഭേദമാണ് ഒമിക്രോൺ (Omicron). ഇത് കൊവിഡിന്റെ മുൻ വകഭേദങ്ങളേക്കാൾ അപകടകാരിയാണെന്നാണ് മനസിലാക്കുന്നതെന്നും ഡോ. പി.കെ. സിംഗ് പറഞ്ഞു. 

ഒമിക്രോൺ (Omicron) വകഭേദം ഏറ്റവും കൂടുതൽ പിടിപെടാൻ സാധ്യതയുള്ളത് കുട്ടികളെയും പ്രായമായവരേയുമാണെന്ന് വിദ​ഗ്ധർ. കൊവിഡിന്റെ ഒമിക്രോൺ വകഭേദം വൈദ്യ ശാസ്ത്ര രം​ഗത്ത് ഒരു പുതിയ വെല്ലുവിളിയാണെന്ന് പാറ്റ്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡയറക്ടർ ഡോ. പി.കെ. സിംഗ് ടെെംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഇതുവരെ വാക്സിനേഷൻ എടുക്കാത്ത കുട്ടികളെയും പ്രായമായവരെയുമാണ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ പിടിപെടാനുള്ള സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പനി, തൊണ്ടവേദന, ചുമ എന്നിവ ഒമിക്രോൺ അണുബാധയുടെ പ്രധാന ലക്ഷണങ്ങളാണ്. എന്നാൽ ഇത് മാത്രമല്ല പേശി വേദന, ക്ഷീണം എന്നിവയാണ് മിക്ക രോ​ഗികളിലും പ്രകടമാകുന്ന ലക്ഷണങ്ങളെന്നും ഡോ. പി.കെ. സിംഗ് വ്യക്തമാക്കി. 

പലരും പനി, ജലദോഷം എന്നിവ സാധാരണ പ്രശ്നമായി കാണുകയും വെെറസ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ ആക്രമിക്കാൻ ശക്തമാവുകയും ചെയ്യുന്നു. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും വെെറസ് പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. 

 അതിവേ​ഗം പകരാൻ സാധ്യതയുള്ള വകഭേദമാണ് ഒമിക്രോൺ. ഇത് കൊവിഡിന്റെ മുൻ വകഭേദങ്ങളേക്കാൾ അപകടകാരിയാണെന്നാണ് മനസിലാക്കുന്നതെന്നും ഡോ. പി.കെ. സിംഗ് പറഞ്ഞു. 

കൊവിഡ് പ്രോട്ടോക്കോളുകൾ കർശനമായി പാലിച്ചാൽ ഈ വൈറസിന്റെ ആഘാതം ഗണ്യമായി കുറയും. വൈദ്യശാസ്ത്ര സാഹിത്യത്തിന്റെ അഭാവമുണ്ടെങ്കിലും, പുതിയ വേരിയന്റ് സ്പൈക്ക് പ്രോട്ടീൻ മ്യൂട്ടേഷനുകൾ കാരണം വാക്സിനേഷൻ എടുത്ത ആളുകളെപ്പോലും ബാധിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഒമിക്രോൺ വേരിയന്റ് വ്യാപിച്ചാൽ കുട്ടികൾക്ക് ഉയർന്ന അപകടസാധ്യതയുണ്ടാകുമെന്ന് ഡൽഹി റെയിൻബോ ചിൽഡ്രൻസ് ഹോസ്പിറ്റൽ അസോസിയേറ്റ് ഡയറക്ടർ ഡോ. നിതിൻ വർമ പറയുന്നു. 

ബൂസ്റ്റർ ഡോസ് എടുത്ത രണ്ട് പേർക്ക് 'ഒമിക്രോൺ' വകഭേദം കണ്ടെത്തി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ