Omicron : ഒമിക്രോൺ വ്യാപനം വാക്സീൻ പൂഴ്ത്തിവെപ്പിന് വഴിവെക്കുമോ എന്ന ആശങ്കയിൽ ലോകാരോഗ്യസംഘടന

Published : Dec 10, 2021, 09:43 AM IST
Omicron : ഒമിക്രോൺ വ്യാപനം വാക്സീൻ പൂഴ്ത്തിവെപ്പിന് വഴിവെക്കുമോ എന്ന ആശങ്കയിൽ ലോകാരോഗ്യസംഘടന

Synopsis

 നിലവിലെ വാക്സീനുകളെ 'ഒമിക്രോൺ കംപ്ലയന്റ്' ആക്കി ഉയർത്താനുള്ള ഗവേഷണ പരിശ്രമങ്ങൾ വാക്സീൻ നിർമാണ കമ്പനികളുടെ ഭാഗത്തുനിന്നും തുടരുന്നുണ്ട്

കൊവിഡ് വാക്സീൻ (Covid Vaccine) പുറത്തു വന്ന അന്നുതൊട്ടേ നമ്മൾ കേൾക്കുന്നതാണ് സമ്പന്ന രാജ്യങ്ങൾ നടത്തുന്ന 'വാക്സീൻ പൂഴ്ത്തിവെപ്പി'(Vaccine Hoarding) നെക്കുറിച്ചുള്ള ആക്ഷേപങ്ങൾ. COVAX പോലുള്ള കൂട്ടായ പരിശ്രമങ്ങളിലൂടെ ഐക്യരാഷ്ട്ര സഭ വാക്സീൻ ലോകത്തിലെ എല്ലാ രാജ്യങ്ങൾക്കും ലഭ്യമാക്കാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. അത്തരത്തിലുള്ള ആശങ്കകളെ വീണ്ടും ഉണർത്തുന്ന ഒരു സംഭവവികാസമാണ് ഏറ്റവും പുതിയ ഒമിക്രോൺ വ്യാപനം എന്ന് ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരിക്കുന്നു. യുഎൻ ഹെൽത്ത് ഏജൻസി അതിന്റെ വിദഗ്ധ സമിതിയുടെ യോഗത്തിലാണ് ഇങ്ങനെ ഒരു അസഹങ്ക പ്രകടിപ്പിച്ചത്.  

ഇതുസംബന്ധിച്ച്, കഴിഞ്ഞ ദിവസം പുറത്തുവന്ന നിർദേശം, ഇതിനോടകം രണ്ടു വാക്സീൻ എടുത്തുകഴിഞ്ഞ രാജ്യങ്ങൾ, ഒമിക്രോൺ സാഹചര്യത്തിൽ വീണ്ടുമൊരു ബൂസ്റ്റർ ഡോസ് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിന് എതിരായിട്ടുള്ളതാണ്. അങ്ങനെ ചെയ്യുന്നത് നിരർത്ഥകമാണ് എന്നും അതിനായി നീക്കിവെച്ചിരിക്കുന്ന വാക്സീൻ ഡോസുകൾ ദരിദ്ര രാജ്യങ്ങളിലേക്ക് പറഞ്ഞയക്കുകയാണ് ചെയ്യേണ്ടത് എന്നും അവർ പറഞ്ഞു. "എത്രയും പെട്ടെന്ന് ലോകജനതയെ മുഴുവനായും വാക്സിനേറ്റ് ചെയ്യുക എന്നതാവണം നമ്മുടെ ആദ്യ ലക്‌ഷ്യം" എന്ന് ലോകാരോഗ്യ സംഘടനയുടെ ഇമ്യൂണൈസേഷൻ, വാക്സീൻസ് ആൻഡ് ബയോളജിക്കൽസ് ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. കെയ്റ്റ് ഒബ്രിയാൻ പറഞ്ഞു. 

അതേസമയം, യൂറോപ്യൻ യൂണിയന്റെ ഡ്രഗ് റെഗുലേറ്റർ സമിതി നിലവിൽ പരിശോധിക്കുന്നത്, പുതിയൊരു വാക്സീൻ വേണ്ടത്ര അപായകരമാണോ ഒമിക്രോൺ വേരിയന്റ് എന്നാണ്. തങ്ങളുടെ നിലവിലെ വാക്സീനുകളെ 'ഒമിക്രോൺ കംപ്ലയന്റ്' ആക്കി ഉയർത്താനുള്ള ഗവേഷണ പരിശ്രമങ്ങൾ വാക്സീൻ നിർമാണ കമ്പനികളുടെ ഭാഗത്തുനിന്നും തുടരുന്നുണ്ട്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഈ വിറ്റാമിനുകളുടെ അഭാവം ഹൃദയാരോഗ്യം തകരാറിലാവാൻ കാരണമാകുന്നു
വിറ്റാമിൻ ഇയുടെ കുറവിനെ തിരിച്ചറിയാം; ലക്ഷണങ്ങൾ