അമിതവണ്ണമുള്ളവര്‍ ശ്രദ്ധിക്കുക! കൊവിഡ് 19 നിങ്ങളില്‍ 'സ്‌ട്രോംഗ്' ആയേക്കാം...

By Web TeamFirst Published Mar 23, 2020, 10:43 PM IST
Highlights

അമിതഭാരമുള്ളവരില്‍ കൊറോണ കൂടുതല്‍ മാരകമാകുമെന്ന് പറയാനുള്ള പ്രധാന കാരണം, 'ബോഡി മാസ് ഇന്‍ഡക്‌സ്' (ബിഎംഐ) ശരിയായ അനുപതാത്തിലുള്ളവരുടേതിനെ അപേക്ഷിച്ച് അമിതഭാരമുള്ളവരുടെ രോഗപ്രതിരോധശേഷി കുറവായിരിക്കുമെന്നതുകൊണ്ട് കൂടിയാണ്. അമിതഭാരമുള്ളവര്‍ ഓക്‌സിജന്‍ അകത്തേക്കെടുക്കാനായി കൂടുതല്‍ ആയാസപ്പെടും. ഇത് ഇവരുടെ ശ്വാസകോശം മറ്റുവരേടേതിനെ അപേക്ഷിച്ച് ദുര്‍ബലമാക്കുന്നു. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു

കൊറോണഭീതിയില്‍ ലോകമാകെ നിശ്ചലമാകുമ്പോള്‍ ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടുമായി ബ്രിട്ടനിലെ 'ഇന്റന്‍സീവ് കെയര്‍ നാഷണല്‍ റിസര്‍ച്ച് ഓഡിറ്റ് സെന്റര്‍'. അമിതഭാരമുള്ളവരില്‍ കൊറോണ വൈറസ് ബാധ കൂടുതല്‍ മാരകമാകുമെന്നാണ് 'ഇന്റന്‍സീവ് കെയര്‍ നാഷണല്‍ റിസര്‍ച്ച് ഓഡിറ്റ് സെന്ററി'ന്റെ കണ്ടെത്തല്‍. ബ്രിട്ടനില്‍ ഇതുവരെ കൊറോണ ബാധിതരായവരില്‍ 63 ശതമാനം പേരും അമിതഭാരമുള്ളവരാണെന്ന ആശങ്കപ്പെടുത്തുന്ന കണ്ടെത്തലും റിപ്പോര്‍ട്ടിലുണ്ട്. ബ്രിട്ടനില്‍ അപകടകരമായ രീതിയില്‍ കൊറോണ ബാധിതരായവരുടെ ശരാശരി പ്രായം 64 ആണെങ്കിലും ഇതില്‍ 37 ശതമാനം പേരുടെയും പ്രായം പക്ഷെ 60 വയസില്‍ താഴെയാണ്.

അമിതഭാരമുള്ളവരില്‍ കൊറോണ കൂടുതല്‍ മാരകമാകുമെന്ന് പറയാനുള്ള പ്രധാന കാരണം, 'ബോഡി മാസ് ഇന്‍ഡക്‌സ്' (ബിഎംഐ) ശരിയായ അനുപതാത്തിലുള്ളവരുടേതിനെ അപേക്ഷിച്ച് അമിതഭാരമുള്ളവരുടെ രോഗപ്രതിരോധശേഷി കുറവായിരിക്കുമെന്നതുകൊണ്ട് കൂടിയാണ്. അമിതഭാരമുള്ളവര്‍ ഓക്‌സിജന്‍ അകത്തേക്കെടുക്കാനായി കൂടുതല്‍ ആയാസപ്പെടും. ഇത് ഇവരുടെ ശ്വാസകോശം മറ്റുവരേടേതിനെ അപേക്ഷിച്ച് ദുര്‍ബലമാക്കുന്നു. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു. ഓക്‌സിജന്റെ ലഭ്യതക്കുറവ് ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കുകയും പ്രതിരോധശേഷി കുറക്കുകയും ചെയ്യും. ഇതും അപകടസാധ്യത കൂട്ടുന്ന ഘടകമാണ്. തടി കൂടുതലുള്ളവരുടെ ശരീരരത്തിലേക്ക് നാരുകളുള്ളതും ആന്റി ആക്‌സിഡന്റുകള്‍ കൂടുതലള്ളതുമായ ഭക്ഷണം കുറഞ്ഞ അളവിലെ എത്തുന്നുള്ളു. ഇത് പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുന്ന ഘടകമാണ്. 

ലോകവ്യാപകമായി മൂന്ന് ലക്ഷം പേരെയാണ് കൊവിഡ് 19 വൈറസ് ഇതുവരെ ബാധിച്ചത്. ഇവരില്‍ ഭൂരിഭാഗം മരണങ്ങള്‍ക്കും കാരണമാകുന്നത് ശ്വാസകോശത്തിലേക്ക് വൈറസ് ബാധിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ന്യുമോണിയയുമാണ്. 

തടി കൂടുതലുള്ളവര്‍ പൊതുവെ വ്യായാമം ചെയ്യുന്നത് കുറവായിരിക്കും. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രോഗപ്രതിരോധശേഷി കൂട്ടുന്നതില്‍ നിര്‍ണായകമാണ്. ബ്രിട്ടനില്‍ ഇതുവരെ 5600 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതായാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 281 പേര്‍ മരിച്ചു. തടി കൂടുതലുള്ളവരില്‍ കൊറോണ കൂടുതല്‍ മാരകമാകുമെന്ന റിപ്പോര്‍ട്ട് ബ്രിട്ടനെ കൂടുതല്‍ ആശങ്കപ്പെടുത്തന്നതിന് മറ്റൊരു കാരണം കൂടിയുണ്ട്. ബ്രിട്ടനിലെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് പേരും അമിതഭാരമുള്ളവരാണ്.

click me!