മുഖം വൃത്തിയായിരിക്കാനും മുഖക്കുരു ഒഴിവാക്കാനും ആഴ്ചയിലൊരിക്കല്‍ ചെയ്യേണ്ടത്...

By Web TeamFirst Published Jul 27, 2020, 9:14 PM IST
Highlights

സ്‌ക്രബ്ബിന് ശേഷം മാത്രമേ മാസ്‌കോ മറ്റോ ഉപയോഗിക്കാവൂ. ഒന്നുകില്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന സ്‌ക്രബ് ഇതിനായി ഉപയോഗിക്കാം. അതിന് ഓരോരുത്തരും അവരവരുടെ 'സ്‌കിന്‍' സ്വഭാവവും 'ടോണു'മെല്ലാം മനസിലാക്കിയിരിക്കണം. ഇനി റെഡിമെയ്ഡ് സ്‌ക്രബ് അല്ലെങ്കില്‍ വീട്ടില്‍ തന്നെ 'നാച്വറല്‍' ആയി ഇത് തയ്യാറാക്കാം
 

മുഖം എപ്പോഴും തിളക്കമുള്ളതും ഭംഗിയുള്ളതുമായിരിക്കണമെന്ന് ആഗ്രഹിക്കാത്തവരില്ല. എന്നാല്‍ പലപ്പോഴും അതിന് വേണ്ടി എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് പലര്‍ക്കും അറിവില്ലതാനും. പല തരം മാസ്‌കുകളും ക്രീമുകളുമെല്ലാം ഇതിനായി ഉപയോഗിക്കുന്നവര്‍ കാണും. 

എന്നാല്‍ ഇതിനെല്ലാം മുമ്പായി ആദ്യം നിങ്ങള്‍ ചെയ്യേണ്ടത് മുഖത്തെ 'ഡെഡ് സ്‌കിന്‍' അഥവാ നശിച്ചുപോയ കോശങ്ങളെ നീക്കം ചെയ്യലാണ്. ഇതിനാണ് 'സ്‌ക്രബ്' ചെയ്യുന്നത്. 

നമ്മുടെ ചര്‍മ്മം എപ്പോഴും പുതുക്കപ്പെടുന്നുണ്ട്. എന്നാല്‍ അപ്പോഴും നശിച്ചുപോയ കോശങ്ങള്‍ പൂര്‍ണ്ണമായി ചര്‍മ്മത്തില്‍ നിന്ന് പോകണമെന്നില്ല. ഇവ രോമകൂപങ്ങളിലും മറ്റും അടിഞ്ഞുകിടക്കുന്നതോടെയാണ് പലരിലും മുഖക്കുരുവുണ്ടാകുന്നത്. എന്ന് മാത്രമല്ല, ചര്‍മ്മം തിളക്കമറ്റതാകാനും, ചുളിവുകള്‍ വീഴാനും, എളുപ്പത്തില്‍ പ്രായം തോന്നിക്കാനുമെല്ലാം ഇത് ഇടയാക്കുന്നുണ്ട്.

 

 

അതിനാല്‍ 'സ്‌ക്രബ്ബിംഗ്' കൃത്യമായി ചെയ്യേണ്ടതുണ്ട്. ആഴ്ചയിലൊരിക്കലെങ്കിലും നിര്‍ബന്ധമായും ഇത് ചെയ്യേണ്ടതാണ്. ഇതിന് മുമ്പായി 'ക്ലെന്‍സിംഗും' ചെയ്യാം. അതിന് വെളിച്ചെണ്ണ തന്നെ ധാരാളം. സ്‌ക്രബ്ബിന് ശേഷം മാത്രമേ മാസ്‌കോ മറ്റോ ഉപയോഗിക്കാവൂ. ഒന്നുകില്‍ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന സ്‌ക്രബ് ഇതിനായി ഉപയോഗിക്കാം. അതിന് ഓരോരുത്തരും അവരവരുടെ 'സ്‌കിന്‍' സ്വഭാവവും 'ടോണു'മെല്ലാം മനസിലാക്കിയിരിക്കണം. 

ഇനി റെഡിമെയ്ഡ് സ്‌ക്രബ് അല്ലെങ്കില്‍ വീട്ടില്‍ തന്നെ 'നാച്വറല്‍' ആയി ഇത് തയ്യാറാക്കാം. വെളിച്ചെണ്ണയും ചെറുനാരങ്ങാനീരും പഞ്ചസാരയും ചേര്‍ത്തുള്ള സ്‌ക്രബ്ബാണ് മിക്കവരും വീട്ടില്‍ ഉപയോഗിക്കാറ്. ഇവ മൂന്നും ചേര്‍ത്ത് യോജിപ്പിച്ചാണ് സ്‌ക്രബ് തയ്യാറാക്കേണ്ടത്. 

 


അതല്ലെങ്കില്‍ കാപ്പിപ്പൊടി കൊണ്ടും എളുപ്പത്തില്‍ വീട്ടില്‍ സ്‌ക്രബ്ബ് തയ്യാറാക്കാം. കാപ്പിപ്പൊടിയും വെളിച്ചെണ്ണയും യോജിപ്പിച്ചാണ് ഇത് ഉണ്ടാക്കേണ്ടത്. ആവശ്യമെങ്കില്‍ ഇതിലേക്ക് അല്‍പം തേനും ചെറുതായി പൊടിച്ച പഞ്ചസാരയും കൂടി ചേര്‍ക്കാം. എന്തായാലും നശിച്ചുപോയ ചര്‍മ്മത്തിന്റെ അവശിഷ്ടങ്ങള്‍ മുഖത്തിരിക്കുന്നത് ഒട്ടും നല്ലതല്ല. അതിനാല്‍ കൃത്യമായിത്തന്നെ അത് വൃത്തിയാക്കാന്‍ എല്ലാവരും ശ്രമിക്കുക.

Also Read:- ഓറഞ്ച് ചർമ്മത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും മികച്ചത്...

click me!