ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര‌്യ സംരക്ഷണത്തിനും വളരെ മികച്ചതാണ് ഓറഞ്ച്. ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ ഉപയോ​ഗിക്കാറുണ്ട്. മുഖത്തെ ചുളിവുകൾ, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഓറഞ്ചിന്റെ നീര് പുരട്ടുന്നത് ഏറെ ​ഗുണം ചെയ്യും.

ഓറഞ്ച് ചർമ്മ സംരക്ഷണത്തിന് മാത്രമല്ല മുടിയുടെ ആരോ​ഗ്യത്തിനും വളരെ മികച്ചതാണ്. പോഷകങ്ങളാൽ സമൃദ്ധമായ ഓറഞ്ച് മുടിയെ കരുത്തുറ്റതാക്കുന്നതിനൊപ്പം താരനെയും മുടികൊഴിച്ചിലിനെയും ഇല്ലാതാക്കുന്നു. വിറ്റാമിൻ സി, 'ബയോഫ്ലവനോയ്ഡ്സ്' (bioflavonoid) (ആന്റിഓക്സിഡന്റ്) എ​ന്നിവയാൽ സമ്പന്നമായ ഓറഞ്ച് ശിരോചർമത്തിലെ രക്തചംക്രമണത്തെ വർധിപ്പിക്കാൻ സഹായിക്കുന്നു.

ഇത് മുടി വളർച്ചയെ പരിപോഷിപ്പിക്കുകയും മുടി കൊഴിച്ചിൽ ഇല്ലാതാക്കുകയും ചെയ്യും. മാത്രമല്ല ഓറഞ്ചിൽ അടങ്ങിയിരിക്കുന്ന ഫോളിക് ആസിഡും മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. മൂന്ന് ടീസ്പൂൺ ഓറഞ്ച് ജ്യൂസും തേനും ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം മുടിയിലേക്ക് ഇടുക. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകിക്കളയാം. വീട്ടിൽ തന്നെ ചെയ്യാവുന്ന കണ്ടീഷണർ ആണിത്. 

മിക്കവരും നേരിടുന്നൊരു പ്രശ്നമാണ് താരൻ. താരനകറ്റാൻ ഓറഞ്ചിന്റെ തൊലി ഉത്തമമാണ്. ഓറഞ്ചിന്റെ തൊലി ഉണക്കി പൊടിച്ചതും നാരങ്ങ നീരും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കി ശിരോചർമത്തിൽ പുരട്ടുക. 15 മിനിറ്റിന്  ശേഷം ഷാംപൂ ചെയ്തു കഴുകിക്കളയുക. താരൻ അകറ്റാൻ മികച്ചൊരു ഹെയർ പാക്കാണിത്. 

സിങ്കിന്റെ കുറവ് മൂലം ഉണ്ടാകാവുന്ന അഞ്ച് ആരോ​ഗ്യപ്രശ്നങ്ങൾ....