
രാവിലെയോ വെെകിട്ടോ അരമണിക്കൂറെങ്കിലും നടക്കാൻ സമയം മാറ്റിവയ്ക്കുന്ന നിരവധി പേരുണ്ട്. ചിലർ വളരെ പതുക്കെയാകും നടക്കുക, മറ്റ് ചിലർ വളരെ വേഗത്തിലും. വളരെ വേഗത്തിൽ നടക്കുന്ന ആളുകൾക്ക് കൂടുതൽ കാലം ജീവിക്കാൻ സാധിക്കുമെന്ന് പഠനം. യുകെയിലെ എൻഐഎച്ച്ആർ ലെയ്സെസ്റ്റർ ബയോമെഡിക്കൽ റിസർച്ച് സെന്ററിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.
474,919 ആളുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ഭാരക്കുറവുള്ള ചില ആളുകൾ വളരെ പതുക്കെയാകും നടക്കുക. അങ്ങനെയുള്ളവർക്ക് ഏറ്റവും കുറഞ്ഞ ജീവിത ദൈർഘ്യമായിരിക്കാമെന്നും (പുരുഷൻമാർക്ക് 64 വയസും സ്ത്രീകളിൽ 72 വയസും) പഠനത്തിൽ പറയുന്നു. വളരെ വേഗത്തിലുള്ള നടത്തവും ജീവിത ദൈർഘ്യവും ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു.
വേഗത്തിലുള്ള നടത്തം ഉയർന്ന ജീവിത ദൈർഘ്യം നൽകുമെന്ന് മാത്രമല്ല മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാതാക്കുകയും ചെയ്യുമെന്ന് യുകെയിലെ ലീസെസ്റ്ററിന്റെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ടോം യെറ്റ്സ് പറയുന്നു. മായോ ക്ലീനിക്ക് പ്രൊസീഡിങ്ങിസിൽ പഠനം പ്രസിദ്ധീകരിച്ചു. വളരെ വേഗത്തിൽ നടക്കുന്നവരെ അപേക്ഷിച്ച് പതുക്കെ നടക്കുന്ന ആളുകൾക്ക് ഹൃദയസംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ടോം പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam