
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗമാണ് ഫാറ്റി ലിവര്‍ രോഗം. ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ ജീവിതശൈലിയിലും ഭക്ഷണത്തിന്‍റെ കാര്യത്തിലും മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1. റെഡ് മീറ്റ്, സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് ഒഴിവാക്കുക
റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ റെഡ് മീറ്റ് അമിതമായി കഴിക്കാതിരിക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. അതുപോലെ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ, ജങ്ക് ഫുഡ് തുടങ്ങിയവയും പരമാവധി ഒഴിവാക്കുക.
2. ആരോഗ്യകരമായ ഭക്ഷണങ്ങള്‍
നാരുകളും ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി ഇൻഫ്ലമേറ്ററി സംയുക്തങ്ങളും പ്രോട്ടീനും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, ബ്രൌണ്‍ റൈസ്, ബാര്‍ലി തുടങ്ങിയവ തിരഞ്ഞെടുക്കാം.
3. ആരോഗ്യകരമായ കൊഴുപ്പ്
അനാരോഗ്യകരമായ കൊഴുപ്പിന് പകരം ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. സാല്‍മണ്‍ ഫിഷ്, വാള്‍നട്സ്, ഫ്ലാക്സ് സീഡ്, ഒലീവ് ഓയില്‍ തുടങ്ങിയവയിലൊക്കെ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്.
4. സോഡ ഒഴിവാക്കുക
സോഡ പോലെയുള്ള മധുരമുള്ള ശീതളപാനീയങ്ങളും കരളിന്‍റെ ആരോഗ്യത്തിന് നന്നല്ല. അതിനാല്‍ ഇവയുടെ ഉപയോഗം ഒഴിവാക്കുക.
5. മദ്യം
മദ്യപാനവും പൂര്‍ണ്ണമായി ഒഴിവാക്കുന്നതാണ് കരളിന്‍റെ ആരോഗ്യത്തിന് നല്ലത്.
6. ശരീരഭാരം നിയന്ത്രിക്കുക
ശരീരഭാരം കൂടാതെ നോക്കുക. അമിത വണ്ണമുള്ളവരില്‍ ഫാറ്റി ലിവര്‍ രോഗ സാധ്യത കൂടുതലാണ്.
7. വ്യായാമം, യോഗ, ഉറക്കം
വ്യായാമം, യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുക. രാത്രി 7 മുതൽ 8 മണിക്കൂർ വരെ മതിയായ ഉറക്കം പ്രധാനമാണ്.