ഫാറ്റി ലിവർ രോഗികൾ രണ്ട് ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണമെന്ന് വിദ​ഗ്ധർ

Published : Jul 04, 2024, 05:47 PM ISTUpdated : Jul 04, 2024, 05:51 PM IST
ഫാറ്റി ലിവർ രോഗികൾ രണ്ട് ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണമെന്ന് വിദ​ഗ്ധർ

Synopsis

ഫാറ്റി ലിവർ രോ​ഗമുള്ളവർ നിർബന്ധമായും ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ഹെപ്പറ്റോളജിസ്റ്റ് വ്യക്തമാക്കുന്നു.

ഫാറ്റി ലിവർ രോ​ഗികളുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവർ രോഗം. ഫാറ്റി ലിവർ രോഗം പൊണ്ണത്തടിയും പ്രമേഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. അമിതമായ കാർബോഹൈഡ്രേറ്റ് ഉപഭോഗം ഇൻസുലിൻ അളവ് വർദ്ധിപ്പിക്കും. ഇത് വിട്ടുമാറാത്ത ഉയർന്ന ഇൻസുലിൻ, ഇൻസുലിൻ പ്രതിരോധം എന്നിവയിലേക്ക് നയിക്കുന്നു.

തെറ്റായ ജീവിശെെലി, മോശം ഭക്ഷണക്രമം, അമിതവണ്ണം. മദ്യപാനം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ ചെറുപ്പക്കാരിൽ ഫാറ്റി ലിവറിന് കാരണമാകുന്നു. ചെറുപ്പക്കാർ പലപ്പോഴും സംസ്‌കരിച്ച ഭക്ഷണങ്ങൾ, പൂരിത കൊഴുപ്പുകൾ, പഞ്ചസാര, അമിതമായ കലോറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്. ഇത് കരൾ കോശങ്ങളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നു. ഫാസ്റ്റ് ഫുഡും മധുര പാനീയങ്ങളും അമിതമായി കഴിക്കുന്നത് ഈ അവസ്ഥയെ കൂടുതൽ വഷളാക്കും.

 ഫാറ്റി ലിവർ രോ​ഗമുള്ളവർ നിർബന്ധമായും ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഫാറ്റി ലിവർ രോഗമുള്ളവർ നിർബന്ധമായും ഭക്ഷണക്രമത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ഹെപ്പറ്റോളജിസ്റ്റ് വ്യക്തമാക്കുന്നു. ഇതിലെ പൂരിത കൊഴുപ്പ് കരളിലെ ഉയർന്ന ട്രൈഗ്ലിസറൈഡുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനം പറയുന്നു. ഫാറ്റി ലിവറിനെ രണ്ടായി തരം തിരിക്കാം. 

ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (AFLD), നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD/MASLD). രണ്ട് രോ​ഗങ്ങളും കരൾ വീക്കത്തിനും കേടുപാടുകൾക്കും കാരണമാകും. ഇത് ഫൈബ്രോസിസ്, സിറോസിസ്, കരൾ അർബുദത്തിനും ഇടയാക്കും. പരമ്പരാഗതമായി നെയ്യ് ആരോഗ്യകരമായി കണക്കാക്കപ്പെടുന്നുണ്ടെങ്കിലും ഇതിൽ 60 ശതമാനത്തിലധികം പൂരിത (അനാരോഗ്യകരമായ) കൊഴുപ്പാണ് അടങ്ങിയിരിക്കുന്നതെന്ന് വിദ​ഗ്ധർ പറയുന്നു. 

ചർമ്മത്തെ സുന്ദരമാക്കും, രോഗപ്രതിരോധശേഷി കൂട്ടും ; ശീലമാക്കാം ഈ റൂട്ട് വെജിറ്റബിൾ
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം