ചർമ്മത്തെ സുന്ദരമാക്കും, രോഗപ്രതിരോധശേഷി കൂട്ടും ; ശീലമാക്കാം ഈ റൂട്ട് വെജിറ്റബിൾ

കാരറ്റിലെ പോളിഫെനോളുകൾ കൊളസ്ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കും, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
 

baby carrots for healthy and glow skin

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ റൂട്ട് വെജിറ്റബിളാണ് ക്യാരറ്റ്. വിവിധ രോ​ഗങ്ങളെ അകറ്റാൻ ക്യാരറ്റ് മികച്ചാണ്. ക്യാരറ്റിൽ തന്നെ പല വകഭേദങ്ങളുണ്ട്. ഇവയിലൊന്നാണ് ബേബി ക്യാരറ്റ്.  ആഴ്ചയിൽ മൂന്ന് തവണ മാത്രം ബേബി ക്യാരറ്റ് കഴിച്ചാൽ യുവാക്കളിൽ ചർമ്മത്തിലെ കരോട്ടിനോയിഡുകൾ ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി.

കരോട്ടിനോയിഡുകൾ ശക്തമായ ആൻ്റിഓക്‌സിഡൻ്റുകളാണ്. ഇത് ചർമ്മത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിന് എതിരെ പ്രതിരോധം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന തോതിലുള്ള ചർമ്മ കരോട്ടിനോയിഡുകൾ ആൻ്റിഓക്‌സിഡൻ്റ് ഹൃദ്രോഗം, ചില അർബുദങ്ങൾ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി ​ഗവേഷകർ പറയുന്നു.

‌മെച്ചപ്പെട്ട ചർമ്മ ആരോഗ്യവും രോഗപ്രതിരോധ പ്രവർത്തനത്തിനും സഹായിക്കുന്നു. കരോട്ടിൻ, വിറ്റാമിൻ എ എന്നിവ ബേബി ക്യാരറ്റിൽ അടങ്ങിയിരിക്കുന്നു.  പഠനത്തിനായി 60 യുവാക്കളെ വിവിധ ഗ്രൂപ്പുകളിലേക്ക് നിയോഗിച്ചു. ഒരാൾക്ക് 100 ഗ്രാം (ഏകദേശം അര കപ്പ്) ബേബി ക്യാരറ്റ് നാലാഴ്ച കഴിക്കാൻ നിർദേശിച്ചു. ശേഷം ചർമ്മത്തിലെ കരോട്ടിനോയിഡ് സ്കോറുകൾ 10.8 ശതമാനം വർദ്ധിച്ചതായി ഗവേഷകർ കണ്ടെത്തി.

 

baby carrots for healthy and glow skin

ജൂൺ 29 മുതൽ ജൂലൈ 2 വരെ ചിക്കാഗോയിൽ നടന്ന അമേരിക്കൻ സൊസൈറ്റി ഫോർ ന്യൂട്രീഷൻ്റെ മുൻനിര വാർഷിക യോഗമായ NUTRITION 2024-ൽ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ക്യാരറ്റ് (ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ) കഴിക്കുന്നത് കാഴ്ചശക്തി സംരക്ഷിക്കാനും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷൻ (എഎംഡി) സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ക്യാരറ്റിലെ പോളിഫെനോളുകൾ  കൊളസ്ട്രോളിൻ്റെയും ട്രൈഗ്ലിസറൈഡിൻ്റെയും അളവ് കുറയ്ക്കാൻ സഹായിക്കും, ഇത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.

വെറും മൂന്ന് ചേരുവകൾ കൊണ്ടൊരു ഹെൽത്തി ലഡു
 

Latest Videos
Follow Us:
Download App:
  • android
  • ios