വന്ധ്യതാ ചികിത്സയ്‌ക്കെത്തിയ യുവാവിന്റെ ശരീരത്തിൽ സ്ത്രീ അവയവങ്ങൾ

By Web TeamFirst Published Jul 13, 2019, 11:31 PM IST
Highlights

യുവാവില്‍ നടത്തിയ എം.ആര്‍.ഐ സ്കാനിങ്ങിലാണ് ഗര്‍ഭപാത്രം, ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്‌സ്, വജൈന എന്നിവ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോകത്തിൽ തന്നെ ഇതുവരെ 200 കേസുകൾ മാത്രമാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു.

വന്ധ്യതാ ചികിത്സയ്ക്കെത്തിയ യുവാവിന്റെ ശരീരത്തിൽ കണ്ടെത്തിയത് സ്ത്രീ അവയവങ്ങൾ. യുവാവില്‍ നടത്തിയ എം.ആര്‍.ഐ സ്കാനിങ്ങിലാണ് ഗര്‍ഭപാത്രം, ഫലോപ്പിയന്‍ ട്യൂബുകള്‍, സെര്‍വിക്‌സ്, വജൈന എന്നിവ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 

ലോകത്തിൽ തന്നെ ഇതുവരെ 200 കേസുകൾ മാത്രമാണ് ഇങ്ങനെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് വിദഗ്ദര്‍ പറയുന്നു.ശസ്ത്രക്രിയയിലൂടെ യുവാവിന്റെ ശരീരത്തിലെ അനാവശ്യ അവയവങ്ങള്‍ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു.

ജൂണ്‍ 26 ന് അനാവശ്യ അവയവങ്ങള്‍ നീക്കം ചെയ്തായി ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ച ഡോക്ടര്‍ വെങ്കട് ഗിറ്റി പറഞ്ഞു.  മുള്ളേറിയന്‍ ഡക്ട് സിന്‍ഡ്രോം എന്ന് അവസ്ഥയാണ് യുവാവിന്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡോക്ടർ പറഞ്ഞു. ബീജമില്ലാത്ത അവസ്ഥയാണ് ഇയാൾക്കുള്ളത്.
 

click me!