Vaginal Hygiene : യോനിയിലെ ശുചിത്വം; ശ്രദ്ധിച്ചില്ലെങ്കിൽ ഈ അണുബാധ പിടിപെടാനുള്ള സാധ്യത കൂടുതൽ

Web Desk   | Asianet News
Published : May 20, 2022, 01:51 PM ISTUpdated : May 20, 2022, 02:02 PM IST
Vaginal Hygiene :  യോനിയിലെ ശുചിത്വം; ശ്രദ്ധിച്ചില്ലെങ്കിൽ ഈ അണുബാധ പിടിപെടാനുള്ള സാധ്യത കൂടുതൽ

Synopsis

'ശുചിത്വക്കുറവ് മൂലമാണ് അണുബാധകൾ ഉണ്ടാകുന്നത്. ഇത് ശരീരത്തിലും ജനനേന്ദ്രിയത്തിലും ബാക്ടീരിയകൾ വ്യാപിപ്പിക്കുകയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. യോനിയിൽ പ്രത്യക്ഷപ്പെടുന്ന അണുബാധയെ ബാക്ടീരിയ വാഗിനോസിസ് എന്ന് വിളിക്കുന്നു... '- ഡോ.രത്‌ന പറഞ്ഞു.

ഫെർട്ടിലിറ്റിയും നല്ല പ്രത്യുൽപാദന ആരോഗ്യവും നിർണ്ണയിക്കുന്ന ഒരുപാട് ഘടകങ്ങളുണ്ട്. യോനിയിലെ ശുചിത്വം (vaginal hygiene) അതിലൊന്നാണ്. യോനിയിലെ ശുചിത്വം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണെന്ന് അല്ലാത്തപക്ഷം അണുബാധയ്ക്ക് കാരണമാകാമെന്നും ദില്ലിയിലെ എൻസിആർ നോവാ സൗത്ത് എന്റ് ഫെർട്ടിലിറ്റിയിലെ വന്ധ്യത സ്പെഷ്യലിസ്റ്റായ ഡോ. രത്‌ന സക്‌സേന പറഞ്ഞു.

'ശുചിത്വക്കുറവ് മൂലമാണ് അണുബാധകൾ ഉണ്ടാകുന്നത്. ഇത് ശരീരത്തിലും ജനനേന്ദ്രിയത്തിലും ബാക്ടീരിയകൾ വ്യാപിപ്പിക്കുകയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. യോനിയിൽ പ്രത്യക്ഷപ്പെടുന്ന അണുബാധയെ ബാക്ടീരിയ വാഗിനോസിസ് എന്ന് വിളിക്കുന്നു... ' - ഡോ.രത്‌ന പറഞ്ഞു.

ബാക്ടീരിയ വാഗിനോസിസ് (bacterial vaginosis) - എൻഡോമെട്രിറ്റിസ്, പെൽവിക് ഇൻഫ്ലമേറ്ററി രോഗങ്ങൾ എന്നിവയ്‌ക്കൊപ്പം - ജനനേന്ദ്രിയത്തിലെ അണുബാധയാണ്. ഇത് വന്ധ്യതയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

ഈ രോഗങ്ങൾ പ്രധാനമായും ജനനേന്ദ്രിയ ശുചിത്വത്തോടുള്ള ശ്രദ്ധക്കുറവ് മൂലമാണ് ഉണ്ടാകുന്നത്, മാത്രമല്ല വീക്കം, ബീജ ആന്റിജനുകളുടെ പ്രതിരോധ ലക്ഷ്യം, ബാക്ടീരിയൽ വിഷവസ്തുക്കളുടെ സാന്നിധ്യം, ലൈംഗികമായി പകരുന്ന അണുബാധകൾക്കുള്ള സാധ്യത എന്നിവയാണ് പ്രധാന കാരണം. ഗർഭം ധരിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് ബാക്ടീരിയൽ വാഗിനോസിസ്, പെൽവിക് ഇൻഫ്ലമേറ്ററി ഡിസീസ്, ക്രോണിക് എൻഡോമെട്രിറ്റിസ് എന്നിവയുടെ രോഗനിർണയവും ചികിത്സയും വളരെ പ്രധാനമാണെന്നും അവർ പറയുന്നു. 

ബാക്ടീരിയൽ വാഗിനോസിസും യോനിയിലെ മറ്റ് അണുബാധകളും ജനനേന്ദ്രിയത്തിന്റെ താഴത്തെ ഭാഗത്താണ് കൂടുതലായി കാണപ്പെടുന്നതെന്നും പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളിൽ 29 ശതമാനത്തെ ബാധിക്കുമെന്നും ഡോ.രത്‌ന പറഞ്ഞു. യോനിയിൽ അണുബാധയുള്ള സ്ത്രീകൾക്ക് യോനിയിൽ ദുർഗന്ധം, ചൊറിച്ചിൽ, ഡിസ്ചാർജ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ.രത്‌ന പറഞ്ഞു.

വൃത്തിയില്ലായ്മ തന്നെയാണ് യോനിയിൽ ചൊറിച്ചിൽ വരാനുള്ള പ്രധാനകാരണങ്ങളിലൊന്ന്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ യോനിയിൽ അണുബാധ വരാതെ ശ്രദ്ധിക്കാം...

1. യോനി എപ്പോഴും വൃത്തിയായി സൂക്ഷിക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ദിവസവും ഒന്നോ രണ്ടോ തവണ ചെറു ചൂടുവെള്ളം ഉപയോ​ഗിച്ച് കഴുകാൻ ശ്രമിക്കണം. വീര്യം കൂടിയ സോപ്പുകൾ ഉപയോ​ഗിക്കരുത്. 

 2. ജനനേന്ദ്രിയ ഭാഗങ്ങൾ എപ്പോഴും വൃത്തിയായും ഈർപ്പമില്ലാതെയും സൂക്ഷിക്കുകയും വേണം. ജനനേന്ദ്രിയത്തിൽ ചില സ്ത്രീകൾ പെർഫ്യൂം ഉപയോ​ഗിക്കാറുണ്ട്. ഇത് ശരിയായ ശീലമല്ല.

3. പാകത്തിനുള്ളതും ഈർപ്പം വലിച്ചെടുക്കുന്ന തരത്തിലുള്ളതുമായ അടിവസ്ത്രങ്ങൾ ഉപയോഗിക്കുക. ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതു മൂലവും ചൊറിച്ചിലുണ്ടാകാം. 

4. വരണ്ട ചർമ്മം മൂലമാണ് ചൊറിച്ചിൽ ഉണ്ടാകുന്നതെങ്കിൽ ചർമ്മം മൃദുവാക്കുന്നതിനും ഈർപ്പമുള്ളതാക്കുന്നതിനുമുള്ള കുഴമ്പുകൾ പുരട്ടുന്നത് നല്ലതാണ്.

5. നിലവാരമില്ലാത്ത സാനിറ്ററി പാഡുകൾ ഉപയോ​ഗിക്കാതിരിക്കുക. അത്തരം പാഡുകൾ യോനിയിൽ കൂടുതൽ ചൊറിച്ചിലുണ്ടാക്കാം. കോട്ടൺ അടിവസ്ത്രങ്ങൾ മാത്രം ഉപയോ​ഗിക്കാൻ ശ്രമിക്കുക. 

6. ലെെം​ഗികബന്ധത്തിലേർപ്പെടുമ്പോൾ പരമാവധി ​ഗർഭനിരോധന ഉറകൾ ഉപയോ​ഗിക്കാൻ ശ്രമിക്കുക.ഇല്ലെങ്കിൽ യോനിയിൽ അണുബാധയുണ്ടാകാൻ സാധ്യതയുണ്ട്. 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം