Asianet News MalayalamAsianet News Malayalam

മൂക്കിന് ചുറ്റുമുള്ള ബ്ലാക്ക്ഹെഡ്സ് എളുപ്പം അകറ്റാം; ഉപ്പ് കൊണ്ടുള്ള മൂന്ന് വഴികൾ...

വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ചുതന്നെ മുഖത്തെ കുരുക്കളും പാടുകൾ നീക്കം ചെയ്യാനും മൃദുവായ ചർമ്മം സ്വന്തമാക്കാനും സാധിക്കും. 

use salt to remove black heads
Author
Thiruvananthapuram, First Published Aug 28, 2020, 8:36 AM IST

ചിലരുടെ ചർമ്മത്തിൽ ബ്ലാക്ക്ഹെഡ്‌സ്, മുഖക്കുരു, വൈറ്റ്ഹെഡ്സ് എന്നീ പ്രശ്നങ്ങൾ കൂടുതലായിരിക്കും. ചര്‍മ്മത്തിലെ സുഷിരങ്ങളില്‍ അഴുക്കടിഞ്ഞു കൂടുന്നതുകൊണ്ടാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് രൂപപ്പെടുന്നത്. മൂക്ക്, കവിൾ, താടി തുടങ്ങിയ ഭാഗങ്ങളിലാണ് പ്രധാനമായും ബ്ലാക്ക്ഹെഡ്‌സ് കാണുന്നത്.

വീട്ടിലെ ചില അടുക്കള ചേരുവകൾ ഉപയോഗിച്ചുതന്നെ മുഖത്തെ കുരുക്കളും പാടുകൾ നീക്കം ചെയ്യാനും മൃദുവായ ചർമ്മം സ്വന്തമാക്കാനും സാധിക്കും. ബ്ലാക്ക്ഹെഡ്‌സ് അകറ്റാന്‍ ഉപ്പ് കൊണ്ട് പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം.  

use salt to remove black heads

 

ഒന്ന്...

ഉപ്പ് നല്ലൊരു അണുനാശിനിയാണ്. ഉപ്പിലെ ബ്ലീച്ചിംഗ് ഇഫക്ടാണ്  ബ്ലാക്ക്ഹെഡ്‌സ് നീക്കാന്‍ സഹായിക്കുന്നത്. ഇതിനായി ഉപ്പും ടൂത്ത്പേസ്റ്റും ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. ഉണങ്ങിയതിന് ശേഷം വെള്ളം തൊട്ട് നന്നായി സ്‌ക്രബ് ചെയ്യാം. ഉപ്പുള്ളതു കൊണ്ടു തന്നെ സ്‌ക്രബ് ചെയ്യാന്‍ എളുപ്പമായിരിക്കും. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് ഫലം ലഭിക്കാന്‍ സഹായിക്കും. 

രണ്ട്...

ഉപ്പിനൊപ്പം ചെറുനാരങ്ങാനീര് ചേര്‍ത്തുള്ളതാണ് അടുത്ത വഴി. നാരങ്ങയ്ക്കും ബ്ലീച്ചിംഗ് ഇഫക്ടുണ്ട്. ഇതിനായി ചെറുനാരങ്ങാനീരില്‍ അല്‍പം ഉപ്പ് ചേര്‍ത്തു മിശ്രിതമാക്കിയതിന് ശേഷം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. 15 മിനിറ്റിന് ശേഷം  ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ഇതും ആഴ്ചയില്‍ മൂന്ന്- നാല് ദിവസം വരെ ചെയ്യാവുന്നതാണ്. 

use salt to remove black heads

 

മൂന്ന്...

ഉപ്പിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും  ബ്ലാക്ക്ഹെഡ്‌സ് മാറാന്‍ സഹായിക്കും. ഇതിനായി ഉപ്പും തേനും സമം ചേര്‍ത്ത് മിശ്രിതമാക്കുക. ഇതിലേയ്ക്ക് വേണമെങ്കില്‍  നാരങ്ങാനീര് കൂടി ചേര്‍ക്കാം. ശേഷം ഈ മിശ്രിതം ബ്ലാക്ക്ഹെഡ്‌സ് ഉള്ള ഭാഗങ്ങളില്‍ പുരട്ടാം. കുറച്ച് കഴിഞ്ഞ് തണുത്തവെള്ളത്തില്‍ കഴുകാം. 

Also Read: മുഖത്തെ രോമങ്ങൾ കളയാന്‍ ഇതാ പപ്പായ കൊണ്ടുള്ള കിടിലന്‍ ഫേസ് പാക്ക്...

Follow Us:
Download App:
  • android
  • ios