ഒമ്പത് തരം ക്യാൻസറുകള്‍ക്കുള്ള സാധ്യത ഒഴിവാക്കാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

Published : Aug 18, 2023, 02:03 PM IST
ഒമ്പത് തരം ക്യാൻസറുകള്‍ക്കുള്ള സാധ്യത ഒഴിവാക്കാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം...

Synopsis

ക്യാൻസര്‍ രോഗം പിടിപെടുന്നത് തടയാൻ നമുക്ക് മുമ്പില്‍ ഒരുപാട് മാര്‍ഗങ്ങളൊന്നുമില്ല. എങ്കിലും ആരോഗ്യകരമായ ജീവിതരീതികള്‍ എപ്പോഴും ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ നമ്മെ തീര്‍ച്ചയായും സഹായിക്കും. 

ക്യാൻസര്‍ പല തരത്തിലുമുണ്ടെന്ന് നമുക്കറിയാം. ബാധിക്കുന്ന അവയവങ്ങള്‍ക്ക് അനുസരിച്ചാണ് ക്യാൻസര്‍ രോഗത്തില്‍ മാറ്റങ്ങളുണ്ടാകുന്നത്. രോഗതീവ്രത, അപകടഭീഷണി, ചികിത്സ, രോഗമുക്തി എന്നിവയെല്ലാം തന്നെ ഏതുതരം ക്യാൻസറാണ് ഏത് അവയവത്തെയാണ് ബാധിച്ചിരിക്കുന്നത് എന്നതിന് അനുസരിച്ചിരിക്കും. 

ക്യാൻസര്‍ രോഗം പിടിപെടുന്നത് തടയാൻ നമുക്ക് മുമ്പില്‍ ഒരുപാട് മാര്‍ഗങ്ങളൊന്നുമില്ല. എങ്കിലും ആരോഗ്യകരമായ ജീവിതരീതികള്‍ എപ്പോഴും ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളെ പ്രതിരോധിക്കാൻ നമ്മെ തീര്‍ച്ചയായും സഹായിക്കും. 

ഇത്തരത്തില്‍ ഒമ്പത് തരം ക്യാൻസറുകളെ പ്രതിരോധിക്കാൻ നമുക്ക് ചെയ്യാവുന്നൊരു കാര്യത്തെ കുറിച്ച് സൂചിപ്പിക്കുകയാണ് പുതിയൊരു പഠനം. പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ 'ബ്രിട്ടീഷ് ജേണല്‍ ഓഫ് സ്പോര്‍ട്സ് മെഡിസിൻ'ല്‍ ആണ് പഠനറിപ്പോര്‍ട്ട് വന്നിട്ടുള്ളത്. 

നമ്മള്‍ ദിവസേന ചെയ്യുന്ന വ്യായാമത്തിലൂടെയോ കായികാധ്വാനത്തിലൂടെയോ ഹൃദയത്തിന്‍റെയും ശ്വാസകോശത്തിന്‍റെയും ആരോഗ്യം ഉറപ്പിക്കാൻ സാധിച്ചാല്‍ ഒമ്പതിനം ക്യാൻസറുകള്‍ക്കുള്ള സാധ്യത കുറയ്ക്കാമെന്നാണ് പഠനം വിശദമാക്കിയിരിക്കുന്നത്. 

'ഹെഡ് ആന്‍റ് നെക്ക്' ക്യാൻസര്‍, വയറിനെ ബാധിക്കുന്ന ക്യാൻസര്‍, പാൻക്രിയാസ് ക്യാൻസര്‍, കരളിനെ ബാധിക്കുന്ന ക്യാൻസര്‍, മലാശയത്തെ ബാധിക്കുന്ന ക്യാൻസര്‍, മലദ്വാരത്തെ ബാധിക്കുന്ന ക്യാൻസര്‍, അന്നനാളത്തെ ബാധിക്കുന്ന ക്യാൻസര്‍, വൃക്കയെ ബാധിക്കുന്ന ക്യാൻസര്‍, ശ്വാസകോശത്തെ ബാധിക്കുന്ന ക്യാൻസര്‍ എന്നീ ക്യാൻസറുകളുടെ സാധ്യതയാണത്രേ ഹൃദയവും ശ്വാസകോശവും ആരോഗ്യത്തോടെയിരിക്കുമ്പോള്‍ കുറയുന്നത്. 

ഫിറ്റ്നസ് ഉള്ളവരില്‍ മൊത്തത്തില്‍ 40 ശതമാനത്തോളം ക്യാൻസര്‍ സാധ്യതകള്‍ കുറയുമെന്നും പഠനം വ്യക്തമാക്കുന്നു.  സൈക്ലിംഗ്, സ്വിമ്മിംഗ് (നീന്തല്‍), പടി കയറല്‍, ഓട്ടം എന്നിങ്ങനെയുള്ള വ്യായാമങ്ങളെല്ലാം ചെയ്യാൻ സാധിക്കുന്നുവെങ്കില്‍ തന്നെ ഫിറ്റ്നസുണ്ടെന്ന് അനുമാനിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

അധികവും ശ്വാസകോശത്തെ ബാധിക്കുന്നതും കരളിനെ ബാധിക്കുന്നതുമായ ക്യാൻസറുകളെ പ്രതിരോധിക്കാനുള്ള കഴിവാണ് ഇതോടെ ആര്‍ജ്ജിക്കുകയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. അതേസമയം പ്രോസ്റ്റേറ്റ് ക്യാൻസര്‍, സ്കിൻ ക്യാൻസര്‍ എന്നിവയ്ക്കുള്ള സാധ്യത കുറയുന്നില്ലെന്നും ചില കേസുകളില്‍ ഫിറ്റ്നസുള്ളവരില്‍ ഇവയ്ക്ക് സാധ്യത കൂടാമെന്നും പഠനം പറയുന്നു.

Also Read:- ഹാര്‍ട്ട് അറ്റാക്ക് മൂലമുള്ള നെഞ്ചുവേദന എങ്ങനെ തിരിച്ചറിയാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചീസ് വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് പ്രേമി ദിനം, ചില ചീസ് വിശേഷങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം