
വ്യായാമമില്ലാത്ത ജീവിതരീതി പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മെ ക്രമേണ നയിച്ചേക്കാം. പ്രത്യേകിച്ച് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കില്‍, അവര്‍ തീര്‍ച്ചയായും ദിവസത്തില്‍ അല്‍പനേരം വ്യായാമത്തിന് വേണ്ടി മാറ്റിവയ്‌ക്കേണ്ടതുണ്ട്.
ജിമ്മില്‍ പോകാനോ, പുറത്ത് വര്‍ക്കൗട്ട് ചെയ്യാനോ പോകാനാകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. അതിനാല്‍ തന്നെ വീട്ടില്‍ വച്ച് എളുപ്പത്തില്‍ ചെയ്യാവുന്ന വ്യായാമമുറകളെ കുറിച്ചാണ് മിക്കവരും അന്വേഷിക്കുന്നത്. അത്തരത്തിലൊരു വ്യായാമമുറയെ പരിചയപ്പെടുത്തുകയാണ് പ്രമുഖ ഫിറ്റ്‌നസ് പരിശീലകയായ കൈല ഇസ്റ്റീന്‍സ്.
പത്ത് മിനുറ്റ് കൊണ്ട് ചെയ്യാവുന്ന ഒരു വ്യായാമമുറയാണിത്. പ്രധാനമായും അരയ്ക്ക് താഴെയുള്ള ഭാഗങ്ങളുടെ ശക്തി വർധിപ്പിക്കാനാണ് ഇത് സഹായകമാകുന്നത്. വീട്ടില്‍ മാത്രമല്ല- ഓഫീസില്‍ വച്ച് പോലും ഇത് ചെയ്യാമെന്നും അതാണ് 'സ്‌ക്വാട്ട്' എന്ന ഈ വ്യായാമത്തിന്റെ സൗകര്യമെന്നും കൈല പറയുന്നു. തുടക്കക്കാര്‍ക്കും, അല്‍പദൂരമെത്തിയവര്‍ക്കും ഫിറ്റ്‌നസ് നല്ലതുപോലെ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മൂന്ന് തരത്തിലുള്ള സ്‌ക്വാട്ടുകളാണ് കൈല വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നത്.
പത്ത് വീതം വച്ച് പത്ത് സെറ്റായി നൂറ് സ്‌ക്വാട്ടുകള്‍ ഒരാള്‍ ഒരു ദിവസം ചെയ്യണമെന്നാണ് കൈല പറയുന്നത്. ഇതാണ് 'ചലഞ്ച്'. ഓരോ സെറ്റിനുമിടയില്‍ പത്ത് സെക്കന്‍ഡ് വിശ്രമം. കഠിനാധ്വാനികളായ ഫിറ്റ്‌നസ് തല്‍പരര്‍ക്ക് വിശ്രമം കൂടാതെ ഒറ്റയടിക്ക് നൂറ് സ്‌ക്വാട്ട് ചെയ്യാമെന്നും കൈല ഓര്‍മ്മിപ്പിക്കുന്നു.
വീഡിയോ...
Also Read:-ഇതൊക്കെയാണ് ബിപാഷയുടെ ഫിറ്റ്നസ് രഹസ്യം; വീഡിയോ...
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam