ബിപാഷയുടെ പുതിയൊരു വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

ബോളിവുഡിലെ ഗ്ലാമറസും ഹോട്ടുമായ നടിയാണ് ബിപാഷ ബസു. ഫിറ്റ്നസിന്‍റെ കാര്യത്തില്‍ മറ്റ് നടിമാരെ പോലെ തന്നെ ബിപാഷയ്ക്കും യാതൊരു വിട്ടുവീഴ്ചയുമില്ല. ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള വര്‍ക്കൗട്ട് വീഡിയോകളും ചലഞ്ചുകളുമായി താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. 

ഇപ്പോഴിതാ ബിപാഷയുടെ പുതിയൊരു വര്‍ക്കൗട്ട് വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 'സ്ക്വാട്ട്' വ്യായാമം ചെയ്യുന്ന 41കാരിയായ ബിപാഷയെ ആണ് വീഡിയോയില്‍ കാണുന്നത്.

View post on Instagram

നടുവ് വളയ്ക്കാതെ സാങ്കല്‍പിക കസേരയില്‍ ഇരുന്നെഴുന്നേല്‍ക്കുന്നത് പോലുള്ള വ്യായാമമാണ് ഇത്. ഭംഗിയുള്ള പിന്‍ഭാഗം സ്വന്തമാക്കാനും അരക്കെട്ടും തുടകളും ആകര്‍ഷകമാക്കാനും ഇവ സഹായിക്കുന്നു. മുട്ടുകള്‍ മടക്കി കഴിയാവുന്നത്ര താഴേയ്ക്ക് ഇരിയ്ക്കുകയും എഴുന്നേല്‍ക്കുകയും ചെയ്യുന്ന ബിപാഷയുടെ സ്ക്വാട്ട് വ്യായാമം ഫിറ്റ്നസ് പ്രേമികള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. 

View post on Instagram
View post on Instagram

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് 'ഷൂ ചലഞ്ച്' ചെയ്യുന്ന താരത്തിന്‍റെ വീഡിയോയും വൈറലായിരുന്നു. കാലിന്‍റെ പാദത്തില്‍ ഒരു ഷൂ വച്ചുകൊണ്ട് വ്യായാമം ചെയ്യുന്നതായിരുന്നു ചലഞ്ച്.

View post on Instagram

വളരെ രസകരമായാണ് ബിപാഷ ചലഞ്ച് പൂര്‍ത്തിയാക്കിയത്. വീഡിയോ താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയായിരുന്നു.

Also Read: ഞാന്‍ 'ബ്രൗണ്‍ ഗേൾ'; മേക്കപ്പില്ലാത്ത ചിത്രം പങ്കുവച്ച് ബിപാഷ ബസു...