ടൈപ്പ് 2 പ്രമേഹം ഉള്ളവരാണോ? ശരീരഭാരം കുറയ്ക്കാൻ ഇതാ അഞ്ച് ടിപ്പുകൾ

By Web TeamFirst Published Jan 15, 2023, 9:58 AM IST
Highlights

പ്രമേഹരോഗികൾ ശരീരഭാരം കുറയ്ക്കുമ്പോൾ ഭക്ഷണക്രമത്തിലും വ്യായാമത്തിലും പലപ്പോഴും ചില തെറ്റുകൾ വരുത്തുന്നു. അതുമൂലം അവർ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു.

പ്രമേഹരോഗികളിൽ ശരീരഭാരം വർധിക്കുന്നതിനാൽ ഗുരുതരമായ പല പ്രശ്‌നങ്ങൾക്കും സാധ്യതയുണ്ട്. പ്രമേഹരോ​ഗികൾ ശരീരഭാരം കുറയ്ക്കാൻ ആലോചിക്കുന്നുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ടൈപ്പ് 2 പ്രമേഹം ബാധിച്ച 90 ശതമാനത്തിലധികം രോഗികളും പൊണ്ണത്തടി പ്രശ്നമുള്ളവരാണെന്ന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പുറത്തുവിട്ട കണക്കുകൾ പറയുന്നു.

ഇതുകൂടാതെ, പല ഗവേഷണങ്ങളും പഠനങ്ങളും സ്ഥിരീകരിക്കുന്നത് ദീർഘകാലമായി പൊണ്ണത്തടി മൂലം ബുദ്ധിമുട്ടുന്നവരിൽ പ്രമേഹ സാധ്യത കൂടുതലാണെന്നാണ്. ശരീരഭാരം കുറയ്ക്കുമ്പോൾ ഭക്ഷണക്രമവും വ്യായാമവും ശ്രദ്ധിക്കണം. 

പ്രമേഹരോഗികൾ ശരീരഭാരം കുറയ്ക്കുമ്പോൾ ഭക്ഷണക്രമത്തിലും വ്യായാമത്തിലും പലപ്പോഴും ചില തെറ്റുകൾ വരുത്തുന്നു. അതുമൂലം അവർ പല പ്രശ്നങ്ങളും അഭിമുഖീകരിക്കുന്നു. പ്രമേഹരോഗികൾ ശരിയായ രീതിയിൽ ശരീരഭാരം കുറയ്ക്കുകയാണെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം, മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്.

പ്രമേഹമുള്ളവർ ശരീരഭാരം കുറയ്ക്കാനുള്ള ചില ടിപ്പുകൾ...

ഒന്ന്...

പ്രമേഹരോഗികൾ ശരീരഭാരം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വ്യായാമം ശീലമാക്കുക എന്നതാണ് പ്രധാനം. ഭക്ഷണത്തോടൊപ്പം വ്യായാമം കൃത്യമായി ചെയ്താൽ എളുപ്പത്തിൽ ശരീരഭാരം കുറയ്ക്കാം. ശരീരഭാരം കുറയ്ക്കാൻ ജിമ്മിൽ മണിക്കൂറുകളോളം സമയം കളയേണ്ട ആവശ്യമില്ല. എന്നാൽ നടത്തവും പടികൾ കയറുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കും.

രണ്ട്...

ശരീരഭാരം കുറയ്ക്കാൻ വ്യായാമം ചെയ്യുമ്പോൾ പ്രമേഹ രോഗികൾ ഓർക്കണം തുടക്കത്തിൽ, അമിതഭാരം കുറയ്ക്കുന്നതിനെക്കുറിച്ച് ചിന്തിക്കരുത്. പതുക്കെ ഭാരം കുറയ്ക്കുന്നതാണ് ആരോ​ഗ്യത്തിന് നല്ലത്. അല്ലെങ്കിൽ മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാം. 

മൂന്ന്...

പ്രമേഹരോഗികൾ ശരീരഭാരം കുറയ്ക്കുമ്പോൾ ഭക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹരോഗികൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പ്രഭാതഭക്ഷണം ഒഴിവാക്കുക ചെയ്യരുത്. 

നാല്...

ശരീരഭാരം കുറയ്ക്കുമ്പോൾ പ്രമേഹരോഗികൾ അവരുടെ ഭക്ഷണത്തിൽ നല്ല അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തണം. നാരുകൾ ദഹനവ്യവസ്ഥയ്ക്ക് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. അവ ദഹിക്കാൻ കുറച്ച് സമയമെടുക്കും. മതിയായ അളവിൽ നാരുകൾ കഴിക്കുന്നതിലൂടെ വിശപ്പ് കുറയ്ക്കും. 

അഞ്ച്...

ശരീരഭാരം കുറയ്ക്കുമ്പോൾ പ്രമേഹരോഗികൾ ഒറ്റയടിക്ക് ഭക്ഷണം കഴിക്കരുത്. ഒറ്റയടിക്ക് ഭക്ഷണം കഴിക്കുന്നതിനു പകരം ലഘുവായി കഴിക്കണം. ദീർഘനേരം പട്ടിണി കിടക്കുകയോ ഒറ്റയടിക്ക് അമിതമായി ഭക്ഷണം കഴിക്കുകയോ ചെയ്യുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും.

മഞ്ഞുകാലമായിട്ട് സ്കിൻ വല്ലാതെ ഡ്രൈ ആകുന്നോ? വീട്ടില്‍ ചെയ്യാം പരിഹാരങ്ങള്‍...

 

click me!