കരളിനെ സംരക്ഷിക്കാനായി കഴിക്കാം അഞ്ച് ഭക്ഷണങ്ങൾ

By Web TeamFirst Published Dec 5, 2022, 4:28 PM IST
Highlights

ബ്ലൂബെറികളും മറ്റ് സരസഫലങ്ങളിലും ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഈ ഭക്ഷണങ്ങളിൽ ഓരോന്നിലും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആരോഗ്യം വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്.
 

മനുഷ്യ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. പ്രോട്ടീനുകൾ, കൊളസ്‌ട്രോൾ, പിത്തരസം എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് പുറമേ, ജീവകങ്ങളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും മറ്റ് സുപ്രധാന പ്രവർത്തനങ്ങൾക്കായി സംഭരിക്കുന്നു. നിങ്ങൾക്ക് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം നിലനിർത്തണമെങ്കിൽ കരളിന്റെ ആരോഗ്യം മികച്ചതായി നിലനിർത്തേണ്ടത് പ്രധാനമാണ്.

' ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും വ്യായാമത്തിലൂടെയും NAFLDന്റെയും മറ്റ് കരൾ പ്രശ്‌നങ്ങളുടെയും അപകടസാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഡയറ്റീഷ്യൻ പോഷകാഹാര വിദഗ്ധൻ ജിൽ വീസൻബെർഗർ പറഞ്ഞു.
ആന്റി-ഇൻഫ്ലമേറ്ററി, ഇൻസുലിൻ-സെൻസിറ്റൈസിംഗ് സംയുക്തങ്ങളുടെ ഗുണം ലഭിക്കുന്നതിന് കൂടുതലും സസ്യാധിഷ്ഠിത ഭക്ഷണം കഴിക്കുക...' - ജിൽ വീസൻബെർഗർ പറഞ്ഞു. 

കരളിനെ സംരക്ഷിക്കാനായി കഴിക്കാം ഈ ഭക്ഷണങ്ങൾ...

ധാന്യങ്ങൾ...

ഡയറ്ററി ഫൈബറിന്റെ മികച്ചൊരു ഉറവിടമാണ് ധാന്യങ്ങൾ. ഇത് ആളുകളെ ശരീരഭാരം കുറയ്ക്കാനും അവരുടെ കുടൽ മൈക്രോബയോമിൽ ബാക്ടീരിയകളുടെ ആരോഗ്യകരമായ ബാലൻസ് സൃഷ്ടിക്കാനും സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നാരുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.  പ്രീബയോട്ടിക് ഫൈബർ ആരോഗ്യകരമായ ഗട്ട് മൈക്രോബയോട്ടയെ ഉത്തേജിപ്പിക്കുന്നു. ഇത് വീക്കം, കരൾ ക്ഷതം എന്നിവ കുറയ്ക്കുന്നു. ഓട്‌സ്, ബാർലി എന്നിവയിൽ കാണപ്പെടുന്ന തരത്തിലുള്ള 7.5 ഗ്രാമോ അതിലധികമോ ലയിക്കാത്ത നാരുകൾ കഴിക്കുന്നത് കരൾ ഫൈബ്രോസിസിന്റെ മൂന്ന് വ്യത്യസ്ത സ്‌കോറുകൾ മെച്ചപ്പെടുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ബ്ലൂബെറി...

ബ്ലൂബെറികളും മറ്റ് സരസഫലങ്ങളിലും ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്നു. മാത്രമല്ല, ഈ ഭക്ഷണങ്ങളിൽ ഓരോന്നിലും കരളിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആരോഗ്യം വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്.

ഗ്രീൻ ടീ...

ഗ്രീൻ ടീ കുടിക്കുന്നതിലൂടെ കരളിന്റെ എൻസൈമിന്റെയും ലിപിഡിന്റെയും അളവ് വർധിപ്പിക്കാം. കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്ന കാറ്റെച്ചിൻസ് പോലുള്ള ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ഗ്രീൻ ടീ ഡോക്ടർമാർ കഴിക്കാൻ നിർദേശിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ കരളിന്റെ സ്വാഭാവിക പ്രക്രിയയെ നിർജ്ജീവമാക്കുന്നു.

ഒലീവ് ഓയിൽ...

ഒലീവ് ഓയിൽ ഫാറ്റി ലിവർ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്ന നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. ഒലിവ് ഓയിലിലെ ഒലിക് ആസിഡ്, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡ്, ഫിനോളിക് സംയുക്തങ്ങൾ എന്നിവ കരളിലെ ചില സിഗ്നലിംഗ് പാതകളെ സജീവമാക്കുന്നു. ഇത് വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ്, മൈറ്റോകോൺ‌ഡ്രിയൽ അപര്യാപ്തത, ഇൻസുലിൻ പ്രതിരോധം എന്നിവ തടയാൻ സഹായിക്കുന്നു.

കാപ്പി...

കരളിലെ ആന്റിഓക്‌സിഡന്റുകളുടെ അളവ് വർധിപ്പിക്കുന്നതിന് പുറമേ, കാപ്പി വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, കാൻസർ, ഫാറ്റി ലിവർ, കരൾ രോഗങ്ങൾ എന്നിവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

കരുത്തുള്ള മുടിയ്ക്ക് വേണം തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ

 

click me!