Cholesterol : ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന നാല് നട്സുകൾ

By Web TeamFirst Published Jul 30, 2022, 6:18 PM IST
Highlights

നട്സ് പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബദാം, വാൾനട്ട്, നിലക്കടല, ഹസൽനട്ട്, പിസ്ത എന്നിവ പോഷകങ്ങളാൽ സമ്പന്നമാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നത് മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 

ശരീരഭാഗങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയെയാണ് കൊളസ്ട്രോൾ (cholesterol) എന്ന് പറയുന്നത്. ഏത് തരം കൊളസ്ട്രോളാണ് ശരീരത്തെ ബാധിച്ചത് എന്ന് തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ അത് ശരീരത്തിന് എത്രത്തോളം അപകടകരമാണ് എന്ന് തിരിച്ചറിയാൻ കഴിയുകയുള്ളൂ. 

കൊളസ്ട്രോളിൽ തന്നെ രണ്ട് തരത്തിലുള്ള കൊളസ്ട്രോളുകളുണ്ട്. ചീത്ത കൊളസ്ട്രോളും (LDL) നല്ല കൊളസ്ട്രോളും(HDL). നല്ല കൊളസ്ട്രോളായ (good cholesterol) എച്ച്ഡിഎൽ ഹൃദ്രോ​ഗ സാധ്യതകൾ കുറയ്ക്കുന്നതായാണ് പഠനങ്ങൾ പറയുന്നത്. ധമനികളിലെ അധിക കൊളസ്ട്രോൾ നീക്കം ചെയ്യാൻ എച്ച്ഡിഎൽ(HDL) സഹായിക്കുന്നു.

എൽഡിഎൽ (LDL) കൊളസ്ട്രോൾ ആരോ​ഗ്യത്തിന് ദോഷം ചെയ്യും. കാരണം അത് ധമനികളിൽ അടിഞ്ഞുകൂടുകയും തടസ്സങ്ങൾ ഉണ്ടാക്കുകയും ഹൃദ്രോഗത്തിന് കാരണമാവുകയും ചെയ്യുന്നു. മറുവശത്ത്, എച്ച്ഡിഎൽ കൊളസ്ട്രോൾ രക്തപ്രവാഹത്തിലെ അധിക കൊഴുപ്പുകളെ ശുദ്ധീകരിക്കുന്നു.

പ്രമേഹമുള്ളവർ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ച് തന്നെ കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. കൊളസ്ട്രോൾ കുറയ്ക്കാൻ നട്സുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ആരോഗ്യകരമായ കൊഴുപ്പുകളുടെയും വിറ്റാമിനുകളുടെയും കലവറയാണ് നട്സുകൾ.

നട്സ് പതിവായി കഴിക്കുന്നത് മോശം കൊളസ്ട്രോളിന്റെ അളവ് ഫലപ്രദമായി കുറയ്ക്കുകയും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ബദാം, വാൾനട്ട്, നിലക്കടല, ഹസൽനട്ട്, പിസ്ത എന്നിവ പോഷകങ്ങളാൽ സമ്പന്നമാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നത് മുതൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വരെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. 

എല്ലാ കൊളസ്‌ട്രോളും ചീത്തയല്ല, ആരോഗ്യമുള്ളത് നമ്മുടെ ധമനികളിൽ നിന്ന് ഹാനികരമായ കൊളസ്‌ട്രോൾ നീക്കം ചെയ്യുന്നതിനും ഹൃദയാഘാതം, സ്‌ട്രോക്ക് എന്നിവ തടയുന്നതിനും സഹായിക്കുന്നു. ഹൃദയാരോഗ്യത്തിന് നല്ല കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

'ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ നട്‌സ് ഗുണം ചെയ്യും. നട്സിലെ ഉയർന്ന പ്രോട്ടീനും നാരുകളും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായകമാണ്...'-  ന്യൂട്രീഷൻ കൺസൾട്ടന്റ് ഡോ.മേഘന പാസി പറയുന്നു.

വാൾനട്ട്...

വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. സാൽമൺ, ട്യൂണ തുടങ്ങിയ മത്സ്യങ്ങളിൽ കാണപ്പെടുന്ന "നല്ല" കൊഴുപ്പുകളാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്. ഒമേഗ -3 അസാധാരണമായ ഹൃദയ താളം സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല ധമനികളുടെ തടസ്സത്തിന്റെ തോത് മന്ദഗതിയിലാക്കുന്നു.

അമിതവണ്ണം കുറയ്ക്കാൻ തേൻ ഈ രീതിയിൽ കഴിക്കൂ

നിലക്കടല...

വിറ്റാമിൻ ബി 3, നിയാസിൻ, ആന്റിഓക്‌സിഡന്റുകൾ എന്നിവ നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രോട്ടീനുകളുടെയും നാരുകളുടെയും നല്ല ഉറവിടമാണ് നിലക്കടല. അവയിൽ ഫൈറ്റോസ്റ്റെറോളുകൾ അടങ്ങിയിട്ടുണ്ട് കൂടാതെ "മോശം" കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന അപൂരിത ഫാറ്റി ആസിഡുകളാലും സമ്പുഷ്ടമാണ് നട്സ്.

അണ്ടിപരിപ്പ്...

സിങ്ക്, കോപ്പർ, മഗ്നീഷ്യം, സെലിനിയം, വിറ്റാമിൻ കെ എന്നിവയുൾപ്പെടെ നിരവധി ധാതുക്കളുടെ മികച്ച ഉറവിടമാണ് അണ്ടിപരിപ്പ്. കൊളസ്ട്രോൾ കുറയ്ക്കാൻ മാത്രമല്ല ഹൃദയാരോ​ഗ്യത്തിനും മികച്ചതാണ് അണ്ടിപരിപ്പ്.

പിസ്ത...

പിസ്ത രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കുകയും രക്തസമ്മർദ്ദം മെച്ചപ്പെടുത്തുകയും ചെയ്യും. അങ്ങനെ നിങ്ങളുടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു പിസ്തയിൽ കൊളസ്ട്രോൾ കുറയ്ക്കുന്ന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

വായ്പ്പുണ്ണ് ഇടയ്ക്കിടെ വരാറുണ്ടോ? എങ്കിൽ ഇവ ഉപയോ​ഗിച്ചാൽ മതി

 

click me!