കിഡ്‌നി കാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച് ലക്ഷണങ്ങൾ

Published : Sep 05, 2023, 10:21 PM ISTUpdated : Sep 05, 2023, 10:22 PM IST
കിഡ്‌നി കാൻസറിന്റെ പ്രധാനപ്പെട്ട അഞ്ച്  ലക്ഷണങ്ങൾ

Synopsis

പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്. കിഡ്‌നി കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാൻസർ കെയർ, ഓങ്കോളജി ഡയറക്ടർ ഡോ. നിതിൻ ലീഖ പറയുന്നു.  

രാജ്യത്ത് കിഡ്‌നി കാൻസർ (Kidney Cancer) ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്.  ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കുന്നതിനും എല്ലുകളുടെ ആരോഗ്യം നിലനിർത്തുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും കിഡ്‌നികൾ സഹായിക്കുന്നു. വൃക്കയിൽ നിന്ന് ഉണ്ടാകുന്ന ഒരു തരം കാൻസറാണ് കിഡ്നി കാൻസർ. റിനൽ സെൽ കാർസിനോമ (ആർസിസി) എന്നും അറിയപ്പെടുന്നു. 

പുകവലി, പാരമ്പര്യം, അമിതവണ്ണം, മദ്യപാനം എന്നിവ കിഡ്‌നി കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ്. 40 വയസ്സിന് മുകളിലുള്ള ആളുകൾക്ക് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ പ്രായം മറ്റൊരു ഘടകമാണ്. കിഡ്‌നി കാൻസറിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്നതിനെ കുറിച്ച് മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കാൻസർ കെയർ, ഓങ്കോളജി ഡയറക്ടർ ഡോ. നിതിൻ ലീഖ പറയുന്നു.

‌കിഡ്‌നി കാൻസർ ; പ്രധാനപ്പെട്ട ലക്ഷണങ്ങൾ...

ഒന്ന്...

വൃക്ക കാൻസറിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിലൊന്നാണ് മൂത്രത്തിൽ രക്തം കാണുന്നത്.  പിങ്ക്, ചുവപ്പ്, അല്ലെങ്കിൽ ഇരുണ്ട നിറമുള്ള മൂത്രം അല്ലെങ്കിൽ മൂത്രത്തിൽ രക്തത്തിന്റെ സാന്നിധ്യം, കിഡ്നി കാൻസറിന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണ്.

രണ്ട്...

ചില വ്യക്തികൾക്ക് വയറിലോ വശത്തോ മുഴ അനുഭവപ്പെടാം. ഇത് ട്യൂമറിന്റെ വളർച്ചയുമായി ബന്ധപ്പെട്ടിരിക്കാം. കിഡ്നി കാൻസർ ചിലപ്പോൾ അടിവയറ്റിലെ മുഴകൾ അല്ലെങ്കിൽ വീക്കം ഉണ്ടാക്കാം. ഇത് കിഡ്നിയുടെ വലിപ്പം കൊണ്ടോ മുഴകളുടെ സാന്നിധ്യം കൊണ്ടോ ആകാം.

മൂന്ന്...

ക്ഷീണവും ബലഹീനതയുമാണ് മറ്റൊരും ലക്ഷണം. സ്ഥിരമായ ക്ഷീണം, ബലഹീനത എന്നിവ വൃക്ക കാൻസറുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

നാല്...

കിഡ്നി കാൻസർ ചിലപ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കുന്ന ഹോർമോണുകളുടെ ഉത്പാദനത്തെ ബാധിച്ചേക്കാം. ഇത് ഹൈപ്പർടെൻഷനിലേക്ക് നയിക്കുന്നു.

അഞ്ച്...

കിഡ്നി ക്യാൻസർ വിളർച്ചയ്ക്ക് (ചുവന്ന രക്താണുക്കളുടെ കുറവ്) നയിച്ചേക്കാം. ഇത് ക്ഷീണം, ബലഹീനത, വിളറിയ ചർമ്മം എന്നിവയ്ക്ക് കാരണമാകും.

Read  more  ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ കഴിക്കാം

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?