ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ കഴിക്കാം

Published : Sep 05, 2023, 08:43 PM ISTUpdated : Sep 05, 2023, 08:44 PM IST
ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ കഴിക്കാം

Synopsis

ആയുർവേദ ജീവിതശൈലി കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്‌സർ പറഞ്ഞു. ഔഷധസസ്യങ്ങളായ ജീരകം, വെളുത്തുള്ളി, ഇഞ്ചി, ത്രിഫല എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ കഴിക്കാം...  

പലരും പേടിയോടെ നോക്കി കാണുന്ന ജീവിതശെെലി രോ​ഗമാണ് കൊളസ്ട്രോൾ. പ്രധാനമായി രണ്ട് തരത്തിലുള്ള കൊളസ്ട്രോളാണുള്ളത്. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്‌ട്രോൾ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കും. 

ആയുർവേദ ജീവിതശൈലി കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ആയുർവേദ വിദഗ്ധൻ ഡോ. ദിക്സ ഭവ്‌സർ പറഞ്ഞു. ഔഷധസസ്യങ്ങളായ ജീരകം, വെളുത്തുള്ളി, ഇഞ്ചി, ത്രിഫല എന്നിവ ഡയറ്റിൽ ഉൾപ്പെടുത്തുക. കൊളസ്ട്രോൾ കുറയ്ക്കാൻ ഇവ കഴിക്കാം...

നെല്ലിക്ക...

ശരീരത്തിൽ നിന്ന് ചീത്ത കൊളസ്‌ട്രോൾ ഒഴിവാക്കി നല്ല കൊളസ്‌ട്രോൾ എച്ച്‌ഡിഎൽ അളവ് കൂട്ടാൻ നെല്ലിക്ക  സഹായിക്കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് ശരീരത്തിലെ രക്തചംക്രമണവും രക്തസമ്മർദ്ദവും നന്നായി നിലനിർത്തുന്നു. ഇത് ശരീരത്തിലെ പല ഹൃദയ സംബന്ധമായ അസുഖങ്ങൾക്കുള്ള സാധ്യത കുറയ്ക്കും.

ജീരകം...

കൊളസ്ട്രോൾ അളവ് നിയന്ത്രിക്കാൻ ജീരകം സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഒരു പഠനത്തിൽ, തൈരിൽ ലയിപ്പിച്ച ജീരകപ്പൊടി മോശം(എൽഡിഎൽ) കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കാൻ സഹായിച്ചതായി പഠനങ്ങൾ പറയുന്നു.

വെളുത്തുള്ളി...

വെളുത്തുള്ളി ഉപഭോഗം മൊത്തം എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുന്നതായി കണ്ടെത്തി. വെളുത്തുള്ളി പതിവായി കഴിക്കുന്നത് പ്രതിരോധശേഷി വർധിപ്പിക്കുക, എൽഡിഎൽ കൊളസ്‌ട്രോൾ കുറയുക, രക്തസമ്മർദ്ദം കുറയുക എന്നിവയ്ക്കും സഹായിക്കുന്നു.

ഇഞ്ചി...

ഇഞ്ചി മൊത്തം കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇ‍ഞ്ചി വെള്ളമായോ അല്ലാതെയോ കഴിക്കാം.

വാഴപ്പഴം...

വാഴപ്പഴത്തിലെ നാരുകളും പൊട്ടാസ്യവും കൊളസ്‌ട്രോളിന്റെയും രക്തസമ്മർദ്ദത്തിന്റെയും തോത് കുറയ്ക്കും. ലയിക്കുന്ന നാരുകളുടെ നല്ല ഉറവിടമായി വാഴപ്പഴം അറിയപ്പെടുന്നു. ഇത് ഒരാൾക്ക് ആരോഗ്യമുള്ള ശരീരവും നല്ല പ്രതിരോധ സംവിധാനവും നൽകും.

ദിവസവും മീൻ കഴിച്ചാൽ ഈ ​രോ​ഗങ്ങളെ അകറ്റി നിർത്താം

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

പിരീഡ്സ് ദിവസങ്ങളിൽ സ്ട്രോബെറിയും ഡാർക്ക് ചോക്ലേറ്റും കഴിച്ചോളൂ, കാരണം
2026ൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്ന ആറ് ശീലങ്ങൾ