Cholesterol Levels : ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം

Published : Aug 19, 2022, 08:02 PM IST
Cholesterol Levels : ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാൽ തന്നെ കൊളസ്ട്രോള്‍ കുറയ്ക്കാം

Synopsis

കൊളസ്ട്രോള്‍ കൂടുന്നത് പലപ്പോഴും നമുക്ക് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ഇത് ഹൃദയത്തെ അപകടത്തിലാക്കാനും സ്ട്രോക്ക് അഥവാ പക്ഷാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകാം. അതായത്, കൊളസ്ട്രോളിനെ നിസാരമായൊരു പ്രശ്നമായി കണക്കാക്കാൻ സാധിക്കില്ലെന്ന് സാരം. 

കൊളസ്ട്രോള്‍ നമുക്കറിയാം, ഒരു ജീവിതശൈലീ രോഗമായി കണക്കാക്കപ്പെടുന്നതാണ്. പ്രധാനമായും ജീവിതരീതികളിലെ അനാരോഗ്യകരമായ പ്രവണതകള്‍ തന്നെയാണ് വ്യക്തികളെ കൊളസ്ട്രോളിലേക്ക് നയിക്കുന്നത്. അതുകൊണ്ട് തന്നെ കൊളസ്ട്രോള്‍ പ്രതിരോധത്തിനും നിയന്ത്രണത്തിനും ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് തന്നെയാണ് പ്രധാന മാര്‍ഗം. 

കൊളസ്ട്രോള്‍ കൂടുന്നത് പലപ്പോഴും നമുക്ക് തിരിച്ചറിയാൻ സാധിക്കണമെന്നില്ല. ഇത് ഹൃദയത്തെ അപകടത്തിലാക്കാനും സ്ട്രോക്ക് അഥവാ പക്ഷാഘാതം പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കാനുമെല്ലാം കാരണമാകാം. അതായത്, കൊളസ്ട്രോളിനെ നിസാരമായൊരു പ്രശ്നമായി കണക്കാക്കാൻ സാധിക്കില്ലെന്ന് സാരം. 

കൊളസ്ട്രോളിനെ ചെറുക്കാൻ ആദ്യമേ സൂചിപ്പിച്ചത് പോലെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് തന്നെയാണ് നല്ലത്. ഇത്തരത്തില്‍ ശ്രദ്ധിക്കാവുന്ന അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക. ഇത് കൊളസ്ട്രോള്‍ നിയന്ത്രിച്ചുനിര്‍ത്തുന്നതിന് സഹായിക്കും. കൊളസ്ട്രോള്‍ മാത്രമല്ല, ഒരുവിധം രോഗങ്ങളെയെല്ലാം പ്രതിരോധിക്കാൻ ആരോഗ്യകരമായ ഡയറ്റ് സഹായകമാണ്. 'ബാലൻസ്ഡ്' ആയി നമുക്കാവശ്യമുള്ള ഘടകങ്ങളെല്ലാം ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തുന്നതാണ് ആരോഗ്യകരമായ ഡയറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. 

കൊളസ്ട്രോള്‍ അധികരിക്കാതിരിക്കാൻ പ്രധാനമായും പ്രോസസ്ഡ് ഫുഡ്സ് പോലുള്ളവ ഒഴിവാക്കുന്നതാണ് ഉചിതം. പ്രത്യേകിച്ച് ഉപ്പിന്‍റെയും മധുരത്തിന്‍റെയും അളവ് കൂടുതലായി വരുന്നവ. സോല്യൂബിള്‍ ഫൈബര്‍ കാര്യമായി അടങ്ങിയ ഓട്ട്മീല്‍, വൻ പയര്‍, ആപ്പിള്‍, ബ്രസല്‍സ് സ്പ്രൗട്ട്സ് എന്നിവയെല്ലാം നല്ലതുപോലെ കഴിക്കാം. ഇതിനൊപ്പം തന്നെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഒമേഗ-3 ഫാറ്റി ആസിഡ് കാര്യമായി അടങ്ങിയ സാല്‍മണ്‍ മത്സ്യം, വാള്‍നട്ട്സ്, ഫ്ളാക്സ് സീഡ്സ് എന്നിവയും കഴിക്കാം.

രണ്ട്...

മദ്യപിക്കുന്ന ശീലമുള്ളവരാണെങ്കില്‍ ഒന്നുകില്ഡ പരിപൂര്‍ണമായും ഇതുപേക്ഷിക്കുക. അല്ലെങ്കില്‍ നല്ലരീതിയില്‍ പരമിതപ്പെടുത്തുക. മദ്യപാനം ചീത്ത കൊളസ്ട്രോള്‍ അടിയുന്നതിലേക്ക് നയിക്കാം. 

മൂന്ന്...

അമിതവണ്ണമാണ് കൊളസ്ട്രോളിലേക്ക് നയിക്കുന്നൊരു ഘടകം. അതിനാല്‍ പ്രായത്തിനും ആരോഗ്യസ്ഥിതിക്കും അനുസരിച്ചുള്ള ശരീരഭാരം സൂക്ഷിക്കുക. പ്രത്യേകിച്ച് വയര്‍ ചാടുന്നതാണ് ശ്രദ്ധിക്കേണ്ടത്. ഭക്ഷണം കുറച്ച് പച്ചക്കറികളും പഴങ്ങളുമെല്ലാം നല്ലതുപോലെ കഴിച്ചാല്‍ തന്നെ ശരീരഭാരം കുറയ്ക്കാൻ സാധിക്കും. 

നാല്...

പുകവലിയും കൊളസ്ട്രോള്‍ അടക്കം പല ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കും കാരണമാകും. അതിനാല്‍ കഴിയുന്നതും വേഗത്തില്‍ പുകവലി നിര്‍ത്തുക. പുകവലി നിര്‍ത്തുന്നതോടെ ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറയുമെന്നത് പഠനങ്ങള്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

അഞ്ച്...

കായികാധ്വാനമില്ലാത്ത ജീവിതരീതിയും ധാരാളം പേരെ കൊളസ്ട്രോളിലേക്ക് നയിക്കാറുണ്ട്. അതിനാല്‍ പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും അനുസരിച്ച് കായികമായ കാര്യങ്ങള്‍ ചെയ്യുക. ഓഫീസ് ജോലി ചെയ്യുന്നവരാണെങ്കില്‍ ജിം വര്‍ക്കൗട്ട്, നടത്തം, നീന്തല്‍, സൈക്ലിംഗ്, നൃത്തം തുടങ്ങി എന്തെങ്കിലും രീതിയിലുള്ള കായികാധ്വാനങ്ങളില്‍ ബോധപൂര്‍വം തന്നെ ഏര്‍പ്പെടുക. 

Also Read:- വയര്‍ കൂടുന്നതിന് പിന്നിലെ ഒരു കാരണം; മിക്കവര്‍ക്കും അറിവില്ലാത്ത കാര്യം

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്
കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം