World Mosquito Day 2022 : കൊതുകിനെ തുരത്താൻ ഉപയോഗിക്കാവുന്ന ചില മാര്‍ഗങ്ങള്‍...

By Web TeamFirst Published Aug 20, 2022, 10:30 AM IST
Highlights

കൊതുകുകള്‍ പരത്തുന്ന പല അസുഖങ്ങളെയും കുറിച്ച് നമുക്കറിയാം. ഡെങ്കിപ്പനി, മലേരിയ തുടങ്ങി ആരോഗ്യത്തിന് നേരെ ഗൗരവതതരമായ വെല്ലുവിളികളുയര്‍ത്തുന്ന രോഗങ്ങളുടെ വാഹകരായി പോലും കൊതുകുകള്‍ മാറാറുണ്ട്. ഇതില്‍ നിന്നെല്ലാം രക്ഷ നേടാൻ പരമാവധി കൊതുകിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്.

ഇന്ന് ആഗസ്റ്റ് 20 'വേള്‍ഡ് മൊസ്കിറ്റോ ഡേ' ആണ്. കൊതുകുജന്യ രോഗങ്ങളെ കുറിച്ചും കൊതുകുനിവാരണത്തെ കുറിച്ചുമെല്ലാം പൊതുജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തുക എന്ന ലക്ഷ്യവുമായാണ് ഇന്നേ ദിവസം മൊസ്കിറ്റോ ഡേ' ആയി ആചരിക്കുന്നത്. 

കൊതുകുകള്‍ പരത്തുന്ന പല അസുഖങ്ങളെയും കുറിച്ച് നമുക്കറിയാം. ഡെങ്കിപ്പനി, മലേരിയ തുടങ്ങി ആരോഗ്യത്തിന് നേരെ ഗൗരവതതരമായ വെല്ലുവിളികളുയര്‍ത്തുന്ന രോഗങ്ങളുടെ വാഹകരായി പോലും കൊതുകുകള്‍ മാറാറുണ്ട്. ഇതില്‍ നിന്നെല്ലാം രക്ഷ നേടാൻ പരമാവധി കൊതുകിന് അനുകൂലമായ അന്തരീക്ഷം ഉണ്ടാക്കാതിരിക്കുകയാണ് വേണ്ടത്.

വീടുകളിലും ജോലിയിടങ്ങളിലുമെല്ലാം പരിസരം ശുചിയായി സൂക്ഷിക്കുക, വെള്ളം കെട്ടിക്കിടക്കാൻ അനുവാദിക്കാതിരിക്കുക, മാലിന്യം തുറസായി നിക്ഷേപിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും ചെയ്യാനുള്ളത്. 

കൊതുകുകടി ഏല്‍ക്കാതിരിക്കാൻ മുന്നൊരുക്കങ്ങളെടുക്കുന്നതും കൊതുകുജന്യ രോഗങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കും. മൊസ്കിറ്റോ റിപല്ലന്‍റ്സ് ഉപയോഗിക്കുന്നത് ഇതിനാണ്. ചില പ്രകൃതിദത്തമായ ഓയിലുകളും ഇങ്ങനെ കൊതുകിനെ തുരത്താൻ സഹായകമാണ്. അത്തരത്തിലുള്ള ചില ഓയിലുകളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ലാവണ്ടര്‍ ഓയില്‍ : ലാവണ്ടര്‍ പൂക്കളില്‍ നിന്നുത്പാദിപ്പിക്കുന്ന ഓയിലാണിത്. ഇതിന്‍റെ ഗന്ധവും രോഗാണുക്കള്‍ക്കെതിരെ പോരാടാനുള്ള കഴിവും ഇതിനെ കൊതുകിനെ ചെറുക്കാൻ അനുയോജ്യമാക്കുന്നു. 

രണ്ട്...

സിട്രോണെല്ല ഓയില്‍ : ചെറിയ പ്രാണികളെ തുരത്താൻ ഉപയോഗിക്കുന്നൊരു ഓയിലാണിത്. കൊതുകിനെ അകറ്റാനും ഏറെ പ്രയോജനപ്രദം. സിട്രോണെല്ല കാൻഡിലും വിപണിയില്‍ ലഭ്യമാണ്. മോയിസ്ചറൈസറായി ദേഹത്ത് തേക്കുകയും ആവാം. 

മൂന്ന്...

ടീ ട്രീ ഓയില്‍ : ഓസ്ട്രേലിയയില്‍ നിന്നുമുള്ള ഒരു ഓയിലാണിത്. ബാക്ടീരിയ, മറ്റ് സൂക്ഷ്മമായ രോഗാണുക്കള്‍ എന്നിവയ്ക്കെതിരെ പോരാടാൻ ഇവയ്ക്ക് പ്രത്യേക കഴിവാണ്. പ്രാണികളെയും കൊതുകിനെയുമെല്ലാം തുരത്താന്‍ ഏറെ സഹായകമാണ്. 

നാല്...

നീം ഓയില്‍ : ഇത് കൊതുകിനെ തുരത്താൻ കഴിവുള്ള ഓയിലാണ്. എന്നാല്‍ ചിലര്‍ക്ക് ഈ ഓയില്‍ ചര്‍മ്മത്തിന് അസ്വസ്ഥതയുണ്ടാക്കും. അതിനാല്‍ ഇക്കാര്യം ശ്രദ്ധിക്കുക. വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയോ ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിക്കുന്നത് ചര്‍മ്മപ്രശ്നങ്ങള്‍ തടയാൻ സഹായിക്കും.

അഞ്ച്...

കര്‍പ്പൂരം : കര്‍പ്പൂരം കത്തിച്ചുവയ്ക്കുന്നതും കൊതുകിനെ അകറ്റിനിര്‍ത്തും. ഇതിന്‍റെ ഗന്ധം തന്നെയാണ് പ്രധാന സവിശേഷത. വാതിലുകളും ജനാലകളുമെല്ലാം അടച്ച ശേഷമാണ് കര്‍പ്പൂരം പുകയ്ക്കേണ്ടത്. 20 മിനുറ്റെങ്കിലും പുകച്ചാല്‍ തീര്‍ച്ചയായും ഇതിന് ഫലം കാണും. 

Also Read:- ശ്രദ്ധിക്കുക, നിങ്ങളുടെ ചുറ്റുപാടുകള്‍ ഡെങ്കിപ്പനിക്ക് അനുകൂലമാണോ?

click me!