സ്ട്രെസ് അകറ്റാൻ സഹായിക്കുന്ന സിമ്പിള്‍ സ്ട്രെച്ചസ്; ഇവ പതിവായി ചെയ്യൂ...

Published : Feb 23, 2024, 11:14 AM ISTUpdated : Feb 23, 2024, 11:26 AM IST
സ്ട്രെസ് അകറ്റാൻ സഹായിക്കുന്ന സിമ്പിള്‍ സ്ട്രെച്ചസ്; ഇവ പതിവായി ചെയ്യൂ...

Synopsis

വര്‍ക്കൗട്ടല്ല, മറിച്ച് സ്ട്രെച്ചസ് എങ്കിലും പതിവായി ചെയ്യാൻ സാധിച്ചാല്‍ സ്ട്രെസ് ഒരളവ് വരെയെങ്കിലും കുറയ്ക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തില്‍ സ്ട്രെസ് കുറയ്ക്കാൻ ചെയ്യാവുന്ന ചില സിമ്പിള്‍ സ്ട്രെച്ചസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

മാനസിക സമ്മര്‍ദ്ദം അഥവാ സ്ട്രെസ് നമ്മെ പല രോഗങ്ങളിലേക്കും ആരോഗ്യപ്രശ്നങ്ങളിലേക്കുമെല്ലാം നയിക്കാം. അതിനാല്‍ തന്നെ സ്ട്രെസ് അകറ്റിനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. പതിവായി സ്ട്രെസില്‍ തന്നെ തുടരുന്നവരാണെങ്കില്‍ അവരുടെ ഹൃദയം വരെ പ്രശ്നത്തിലായേക്കാം.

സ്ട്രെസ് അകറ്റുന്നതിന് പല മാര്‍ഗങ്ങളും നമുക്ക് അവലംബിക്കാം. വര്‍ക്കൗട്ട് അല്ലെങ്കില്‍ വ്യായാമം ഇത്തരത്തിലൊരു മാര്‍ഗമാണ്. കായികാധ്വാനങ്ങളേതുമില്ലാതെ, വ്യായാമവുമില്ലാതെ തുടരുന്നവരിലാണ് സ്ട്രെസ് കൂടുതലായി കാണുന്നത്.

വര്‍ക്കൗട്ടല്ല, മറിച്ച് സ്ട്രെച്ചസ് എങ്കിലും പതിവായി ചെയ്യാൻ സാധിച്ചാല്‍ സ്ട്രെസ് ഒരളവ് വരെയെങ്കിലും കുറയ്ക്കാൻ നമുക്ക് സാധിക്കും. ഇത്തരത്തില്‍ സ്ട്രെസ് കുറയ്ക്കാൻ ചെയ്യാവുന്ന ചില സിമ്പിള്‍ സ്ട്രെച്ചസിനെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

നെക്ക് റോള്‍സ് ആണ് സ്ട്രെസ് കുറയ്ക്കാനായി ചെയ്യേണ്ട ഒരു സ്ട്രെച്ചിംഗ്. ഇത് വളരെ എളുപ്പത്തില്‍ മനസിലാക്കി ചെയ്യാവുന്നതേയുള്ളൂ. ഇതിനുപകരിക്കുന്ന വീഡിയോകള്‍ ധാരാളമായി നമുക്ക് ലഭ്യമാണ്. നടു വളയാതെ ഇരുന്ന് വേണം നെക്ക് റോള്‍സ് ചെയ്യാൻ. ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. 

രണ്ട്...

ഷോള്‍ഡര്‍ സ്ട്രെച്ചിംഗ് ആണ് അടുത്തതായി ചെയ്യാവുന്നത്. ഇതും വളരെ സിമ്പിളായി ചെയ്യാവുന്നതാണ്. ഇതിന്‍റെയും വീഡിയോകള്‍ ധാരാളമായി ലഭ്യമാണ്. തോളുകള്‍ മാത്രമല്ല, കൈകളും സ്ട്രെച്ച് ആകാൻ ഷോള്‍ഡര്‍ സ്ട്രെച്ചിംഗ് അവസരമുണ്ടാക്കുന്നു. 

മൂന്ന്...

ചൈല്‍ഡ്സ് പോസ് ആണ് സ്ട്രെസ് അകറ്റാനായി അടുത്തതായി ചെയ്യാവുന്നത്. ഇതും വളരെ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ കുട്ടികള്‍ കിടക്കുന്നൊരു പോസ് ആണിത്. വീഡിയോ നോക്കി കൃത്യമായി മനസിലാക്കിയ  ശേഷം ഇതും പതിവായി ചെയ്തുനോക്കുക.

നാല്...

സീറ്റഡ് ഫോര്‍വേര്‍ഡ് ബെൻഡും സ്ട്രെസ് അകറ്റാൻ ചെയ്യാവുന്നതാണ്. ഇതും മുറിയില്‍ വച്ചുതന്നെ വളരെ ലളിതമായി ചെയ്യാവുന്നതേ ഉള്ളൂ. വീഡിയോകള്‍ നോക്കി മനസിലാക്കിയ ശേഷം ചെയ്യുക.

അഞ്ച്...

സ്റ്റാൻഡിംഗ് ഫോര്‍വേര്‍ഡ് ഫോള്‍ഡും സ്ട്രെസ് അകറ്റാൻ നല്ലരീതിയില്‍ സഹായിക്കുന്നൊരു സ്ട്രെച്ചിംഗ് ആണ്. സ്ട്രെയിറ്റായി നിന്ന ശേഷം കുനിഞ്ഞ് കാലുകളില്‍ പിടിക്കുന്നൊരു പൊസിഷൻ ആണ് ഇതില്‍ ചെയ്യേണ്ടത്. ഇതും വീഡിയോകള്‍ നോക്കി മനസിലാക്കിയ ശേഷം ചെയ്യാവുന്നതേ ഉള്ളൂ. 

Also Read:- എല്ലുകള്‍ ബലം കുറഞ്ഞ് പൊട്ടിപ്പോകുന്ന അവസ്ഥ; ഇതുണ്ടാകാതിരിക്കാൻ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
click me!

Recommended Stories

ആർത്തവവിരാമ സമയത്തെ ആരോഗ്യപ്രശ്നങ്ങൾ തടയാൻ നിർബന്ധമായും ചെയ്യേണ്ട 5 കാര്യങ്ങൾ
തണുപ്പുകാലത്ത് ആസ്ത്മ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍