കരൾ രോ​ഗങ്ങൾ അകറ്റാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Published : May 08, 2023, 04:31 PM ISTUpdated : May 08, 2023, 04:37 PM IST
കരൾ രോ​ഗങ്ങൾ അകറ്റാൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Synopsis

ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിൽ കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ കരള്‍ ചെയ്ത് വരുന്നു. 

ലോകമെമ്പാടുമുള്ള മരണത്തിന്റെ അഞ്ചാമത്തെ പ്രധാന കാരണം കരൾ രോഗങ്ങളാണ്. കരൾ രോഗികളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. മോശം ഭക്ഷണക്രമം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് ബി, സി പോലുള്ള വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങൾ കരൾ രോഗങ്ങളുടെ വർധനവിന് കാരണമാകുന്നു.

ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോർമോണുകളുടെയും ഉത്പാദനത്തിൽ കരൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ദഹനത്തെ സഹായിക്കുന്നതിന് പിത്തരസം ഉത്പാദിപ്പിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുക എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ കരൾ ചെയ്ത് വരുന്നു. കരൾ രോ​ഗങ്ങൾ അകറ്റാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ എന്നതാണ് താഴേ പറയുന്നത്...

ഇലക്കറികൾ...

ചീര, മറ്റ് സമാനമായ ഇലക്കറികൾ വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച ഉറവിടമാണ്. ഈ പച്ചക്കറികളിലെ ക്ലോറോഫിൽ ശരീരത്തിലെ കരൾ ഉൾപ്പെടെയുള്ള അവയവങ്ങളിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യും. ഇവയിലെ ഉയർന്ന ആന്റിഓക്‌സിഡന്റ് ഘടകങ്ങൾ കരളിനെ സംരക്ഷിക്കാനും സഹായിക്കും.

 

 

നട്‌സ്...

പിസ്ത, വാൽനട്ട്, ബദാം എന്നിവ നാരുകളുടെയും കൊഴുപ്പിന്റെയും പ്രോട്ടീനിന്റെയും അവശ്യ സ്രോതസ്സുകളാണ്. കൂടാതെ, നട്സിലെ ഉയർന്ന അളവിൽ വിറ്റാമിൻ ഇ കരളിലെ വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

സരസഫലങ്ങൾ...

മുന്തിരിയിലും സ്ട്രോബെറിയിലും ആന്റിഓക്‌സിഡന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. 

വെളുത്തുള്ളി...

വെളുത്തുള്ളിയിൽ അലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് അടിഞ്ഞുകൂടുന്നത് മന്ദഗതിയിലാക്കാനും വീക്കം കുറയ്ക്കാനും അല്ലിസിൻ സഹായിക്കുന്നു. വെളുത്തുള്ളിയുടെ ദൈനംദിന ഉപയോഗം മോശം കൊളസ്ട്രോൾ 9% വരെ കുറയ്ക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുന്നതിനും വെളുത്തുള്ളി മികച്ചതായി കണക്കാക്കപ്പെടുന്നു. 

 

 

മത്സ്യം...

മത്തി, സാൽമൺ, അയല തുടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമുണ്ട്. കരളിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഒമേഗ -3 ഫാറ്റി ആസിഡ് വളരെയധികം സഹായിക്കുന്നു. ഈ മത്സ്യങ്ങളിൽ വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. ഇത് കരൾ രോഗ സാധ്യത കുറയ്ക്കുന്നു.

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന രണ്ട് പ്രകൃതിദത്ത മാർ​ഗങ്ങൾ

 

PREV
Read more Articles on
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?