Asianet News MalayalamAsianet News Malayalam

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന രണ്ട് പ്രകൃതിദത്ത മാർ​ഗങ്ങൾ

ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഫ്‌ളാക്‌സ് സീഡും കറുവപ്പട്ടയും മികച്ച പ്രതിവിധിയാണെന്ന് യുപിയിലെ പ്രേം രഘു ആയുർവേദിക് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ.അഭിനവ് രാജ് പറഞ്ഞു.
 

two natural remedies to control high cholesterol rse
Author
First Published May 8, 2023, 3:52 PM IST

രക്തത്തിലെ ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്‌ട്രോളിന്റെ അളവ് കൂടുതലാണെങ്കിൽ ഉയർന്ന കൊളസ്‌ട്രോൾ ഉണ്ടെന്ന് മനസിലാക്കാം. എൽഡിഎൽ കൊളസ്ട്രോൾ ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകും.

പൂരിത കൊഴുപ്പ്, ട്രാൻസ് ഫാറ്റ് എന്നിവ ഉയർന്ന കൊളസ്ട്രോൾ ഉണ്ടാകാനുള്ള സാധ്യത വർദ്ധിക്കും. അമിതവണ്ണം കൊളസ്‌ട്രോളിനുള്ള സാധ്യതയും വർദ്ധിപ്പിക്കും. കൂടാതെ, പുകവലിയും ഉയർന്ന കൊളസ്ട്രോളിന് കാരണമാകുന്ന മറ്റൊരു അപകട ഘടകമാണ്.

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ചില പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. ഉയർന്ന കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ഫ്‌ളാക്‌സ് സീഡും കറുവപ്പട്ടയും മികച്ച പ്രതിവിധിയാണെന്ന് യുപിയിലെ പ്രേം രഘു ആയുർവേദിക് മെഡിക്കൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫ. ഡോ.അഭിനവ് രാജ് പറഞ്ഞു.

ഈ രണ്ട് ചേരുവകളും വെറും വയറ്റിൽ കഴിക്കുന്നത് കൊളസ്‌ട്രോളിന്റെ അളവ് പെട്ടെന്ന് കുറയ്ക്കാനും ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും സഹായിക്കും. ഇത് വയറ്റിലെ പ്രശ്‌നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും. ഫ്ളാക്സ് സീഡും കറുവപ്പട്ടയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ കഴിയുന്ന വിവിധ പോഷകങ്ങളാൽ സമ്പന്നമാണ്.

ഫ്ളാക്സ് സീഡ്...

ഫ്ളാക്സ് സീഡിൽ ആൽഫ-ലിനോലെനിക് ആസിഡ് (ALA) അടങ്ങിയിട്ടുണ്ട്. ഇത് ഒമേഗ -3 ഫാറ്റി ആസിഡാണ്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ഫ്ളാക്സ് സീഡ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. 

കറുവപ്പട്ട...

കറുവാപ്പട്ടയിൽ ആന്റിഓക്‌സിഡന്റുകൾ ഉൾപ്പെടെ വിവിധ ഗുണകരമായ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ചില പഠനങ്ങൾ അനുസരിച്ച്, കറുവപ്പട്ട രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാനും ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാനും വീക്കം കുറയ്ക്കാനും സഹായിക്കും. ദിവസവും കറുവപ്പട്ട വെള്ളം വെറും വയറ്റിൽ കുടിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും. 

അണ്ഡാശയ കാൻസർ ലക്ഷണങ്ങളും ചികിത്സയും ; കൂടുതലറിയാം

 

Follow Us:
Download App:
  • android
  • ios