Food for Sex : സെക്സ് ഡ്രെെവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Published : Jul 14, 2022, 09:38 PM ISTUpdated : Jul 14, 2022, 09:48 PM IST
Food for Sex : സെക്സ് ഡ്രെെവ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Synopsis

പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, സിങ്ക് തുടങ്ങിയ ധാതുക്കൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്, ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും മെച്ചപ്പെട്ട ലിബിഡോസ് ഉണ്ടാക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി കൂടുതലായതിനാൽ സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ടെൻഷനും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും.

സെക്സ് (Sex) മെച്ചപ്പെടുത്താൻ ഭക്ഷണം പ്രധാന പങ്കാണ് വഹിക്കുന്നത്.  ഭക്ഷണത്തിലെ കൊളസ്‌ട്രോളും അപൂരിത കൊഴുപ്പും ഉദ്ദാരണക്കുറവും തമ്മിൽ ബന്ധമുള്ളതായി മസാച്യുസെറ്റ്‌സിലെ മെയിൽ ഏജിംഗ് നടത്തിയ പഠനത്തിൽ പറയുന്നു. മെഡിറ്ററേനിയൻ ഭക്ഷണക്രമം - കൂടുതലും പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, ആരോഗ്യകരമായ കൊഴുപ്പുകൾ (ഒലിവ് ഓയിൽ പോലുള്ളവ) എന്നിവ കഴിക്കുന്നത് ഇഡിയെ തടയുമെന്ന് മറ്റ് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. സെക്സ് മെച്ചപ്പെടുത്താൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നറിയാം...

വാഴപ്പഴം...

ഊർജം വർധിപ്പിക്കുന്ന വൈറ്റമിൻ ബി, ടെസ്റ്റോസ്റ്റിറോൺ ഉൽപ്പാദിപ്പിക്കുന്ന എൻസൈമായ ബ്രോമെലൈൻ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. കൂടാതെ, അതിൽ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, പേശികളുടെ സങ്കോചത്തിന് ആവശ്യമായ പോഷകവും ഉയർന്ന നിലവാരമുള്ള ലൈംഗികതയിലെ പ്രധാന ഘടകവുമാണ്.

 

 

സ്ട്രോബെറി...

പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിൻ സി, സിങ്ക് തുടങ്ങിയ ധാതുക്കൾ സ്ട്രോബെറിയിൽ അടങ്ങിയിട്ടുണ്ട്, ഇത് പുരുഷന്മാർക്കും സ്ത്രീകൾക്കും മെച്ചപ്പെട്ട ലിബിഡോസ് ഉണ്ടാക്കാൻ സഹായിക്കുന്നു. വൈറ്റമിൻ സി കൂടുതലായതിനാൽ സെക്‌സ് ഡ്രൈവ് വർദ്ധിപ്പിക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ടെൻഷനും ഉത്കണ്ഠയും കുറയ്ക്കാനും സഹായിക്കും.

സെക്സിന് ശേഷം പുരുഷന്മാർ വേ​ഗത്തിൽ ഉറങ്ങി പോകുന്നത് എന്ത് കൊണ്ട്?

തണ്ണിമത്തൻ...

തണ്ണിമത്തനിൽ കാണപ്പെടുന്ന എൽ-സിട്രുലിൻ ഇഡി പ്രശ്നം പരിഹരിക്കാൻ സഹായിക്കുമെന്ന് ഗവേഷണങ്ങൾ കാണിക്കുന്നു. തണ്ണിമത്തൻ കഴിക്കുന്നത് ലിംഗത്തിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കും. എന്നിരുന്നാലും ഈ സാധ്യത വിലയിരുത്തുന്നതിന് കൂടുതൽ ഗവേഷണം ആവശ്യമാണ്. ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യുന്ന ലൈക്കോപീനും തണ്ണിമത്തനിൽ അടങ്ങിയിട്ടുണ്ട്.

ഡാർക്ക് ചോക്ലേറ്റ്...

മറ്റ് ഹൃദയാരോഗ്യ ഗുണങ്ങൾക്കൊപ്പം ഡാർക്ക് ചോക്ലേറ്റിൽ ഗണ്യമായ അളവിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. സെക്സ് ലെെഫ് മെച്ചപ്പെടുത്താൻ ഡാർക്ക് ചോക്ലേറ്റ് സഹായകമാണ്.

 

 

ബീറ്റ്റൂട്ട്...

പൊട്ടാസ്യം സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. ഇത് ലൈംഗികാവയവങ്ങളിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നു. ബീറ്റ്റൂട്ടിൽ ധാരാളം നൈട്രേറ്റുകൾ ഉണ്ട്, ഇത് ശരീരത്തിലുടനീളം ആരോഗ്യകരമായ രക്തയോട്ടം നിലനിർത്താൻ സഹായിക്കുന്നു.

മങ്കിപോക്സ് പടരുന്നു ; കുട്ടികളിൽ പ്രധാനമായി ശ്രദ്ധിക്കേണ്ടത്...

 

PREV
click me!

Recommended Stories

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്
നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനം ശരിയായ രീതിയിലാണോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്