Hypertension : രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോ​ഗ്യം വർധിപ്പിക്കാനും സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Web Desk   | Asianet News
Published : Jan 11, 2022, 01:36 PM ISTUpdated : Jan 11, 2022, 01:49 PM IST
Hypertension :  രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദയാരോ​ഗ്യം വർധിപ്പിക്കാനും സഹായിക്കുന്ന അഞ്ച് സൂപ്പർ ഫുഡുകൾ

Synopsis

രക്തസമ്മർദ്ദം തുടക്കത്തിലേ നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. ഇല്ലെങ്കിൽ ഇത് ഗുരുതരമായ മറ്റ് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. 

ഇന്ത്യയിലെ ഏറ്റവും സാധാരണമായ ജീവിതശൈലി രോഗങ്ങളിൽ ഒന്നാണ് രക്തസമ്മർദ്ദം. രക്തസമ്മർദ്ദം ഉയർന്ന തലത്തിൽ എത്തുമ്പോൾ വ്യക്തിക്ക് ഹൃദയസ്തംഭനം അല്ലെങ്കിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അനാരോഗ്യകരമായ ജീവിതശൈലി, സമ്മർദ്ദം, തെറ്റായ ഭക്ഷണശീലം, കൂടാതെ മറ്റ് പല ഘടകങ്ങളും രക്തസമ്മർദ്ദം കൂടാൻ കാരണമാകാറുണ്ട്.

രക്തസമ്മർദ്ദം കാലക്രമേണ മറ്റ് പല രോഗങ്ങളിലേക്കും നയിക്കുന്നതായി ബാംഗ്ലൂരിലെ അപ്പോളോ സ്പെക്ട്ര ആശുപത്രിയിലെ ഡയറ്റീഷ്യൻ ശരണ്യ എസ് ശാസ്ത്രി പറഞ്ഞു. ഹൃദയാഘാതം (heart attack), വൃക്കസംബന്ധമായ അസുഖങ്ങൾ (Kidney disease) പിടിപെടാനുള്ള സാധ്യത കൂട്ടുന്നു. പതിവ് തലവേദന, മൂക്കിൽ നിന്ന് രക്തസ്രാവം, ശ്വാസതടസ്സം എന്നിവ ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ചില ലക്ഷണങ്ങളാണ്. ചില ഭക്ഷണങ്ങൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതായി ഡയറ്റീഷ്യൻ ശരണ്യ പറഞ്ഞു.

മാതളം...

മാതളത്തിൽ ആന്റിഓക്‌സിഡന്റുകളും ബയോ ആക്റ്റീവ് പോളിഫെനോളുകളും അടങ്ങിയിട്ടുണ്ട്. ഹൈപ്പർടെൻഷന് ഗുണം ചെയ്യുന്ന നിരവധി ഔഷധ ഗുണങ്ങൾ ഉൾക്കൊള്ളുന്നു. പ്രഭാതഭക്ഷണത്തിൽ ഒരു മാതളം ഉൾപ്പെടുത്തുന്നത് നല്ലതാണ്.

 

 

ഞാവൽ പഴം...

നിരവധി ആരോഗ്യ ഗുണങ്ങളുള്ള പഴമാണ് ഞാവൽ. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ ഞാവൽപ്പഴം പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന ഏറ്റവും മികച്ച പഴമാണ്. വിറ്റാമിൻ എ, സി, കെ, പൊട്ടാസ്യം തുടങ്ങിയവ ഞാവൽപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന രക്തസമ്മർദ്ദം രക്തക്കുഴലുകളുടെ സങ്കോചത്തിന് കാരണമാകും. ഈ പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് പേശികൾക്ക് നല്ലതാണ്. രക്താതിമർദ്ദത്തിന് മികച്ചൊരു പഴം മാത്രമല്ല ഉയർന്ന കൊളസ്‌ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് നിയന്ത്രിക്കുന്നതിനും ഞാവൽ പഴം നല്ലതാണ്.

ബീറ്റ്റൂട്ട്...

ദഹനവ്യവസ്ഥയാൽ നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്ന പ്രകൃതിദത്ത നൈട്രേറ്റുകൾ അടങ്ങിയിരിക്കുന്നതിനാൽ ബീറ്റ്റൂട്ട് ഒരു മികച്ച ഫുഡായി അറിയപ്പെടുന്നു. ഒരു ഗ്ലാസ് ബീറ്റ്റൂട്ട് ജ്യൂസ് അല്ലെങ്കിൽ ബീറ്റ്റൂട്ട് വേവിച്ച കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കും.

 

 

വെളുത്തുള്ളി...

രക്തസമ്മർദ്ദം കുറയ്ക്കാൻ കഴിയുന്ന അല്ലിസിൻ എന്ന പ്രകൃതിദത്ത സംയുക്തം വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഹൈപ്പർടെൻഷൻ രോഗികളുടെ ദൈനംദിന ഭക്ഷണത്തിൽ വെളുത്തുള്ളി ചേർക്കുന്നത് മറ്റ് പല ആരോ​ഗ്യ​ഗുണങ്ങളും നൽകുന്നു. 

ഉലുവ...

നാരുകൾ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് ഉലുവ. അവ ശരീരത്തിലെ എൽഡിഎൽ / ടിജിയുടെ അളവ് കുറയ്ക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. 

പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട എട്ട് കാര്യങ്ങള്‍...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ