Improve Sleep : ഉറക്കം ശരിയാകുന്നില്ലേ? ടിപ്സ് പങ്കുവച്ച് കരീനയുടെ യോഗ കോച്ച്

By Web TeamFirst Published Jun 27, 2022, 11:54 AM IST
Highlights

മിക്കവരും അധികവും ഫോണില്‍ സമയം ചെലവിടുന്നതോടെയാണ് രാത്രിയിലെ ഉറക്കം അവതാളത്തിലാകുന്നത്. ഇത് ശീലമായിത്തുടങ്ങിയാല്‍ പിന്നെ എളുപ്പത്തില്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനും സാധിക്കില്ല. 

രാത്രിയിലെ ഉറക്കം ശരിയായില്ലെങ്കില്‍ ( Lack of Sleep ) അത് തീര്‍ച്ചയായും പകല്‍സമയത്തെ ജോലിയെയും മറ്റ് കാര്യങ്ങളെയുമെല്ലാം പ്രതികൂലമായി ബാധിക്കാം. പതിവായി ഉറക്കപ്രശ്നങ്ങള്‍ ( Lack of Sleep ) നേരിട്ടാല്‍ അത് ക്രമേണ ആരോഗ്യപ്രശ്നങ്ങളിലേക്കും വിവിധ അസുഖങ്ങളിലേക്കുമെല്ലാം നയിക്കാം. 

മിക്കവരും അധികവും ഫോണില്‍ സമയം ചെലവിടുന്നതോടെയാണ് രാത്രിയിലെ ഉറക്കം അവതാളത്തിലാകുന്നത്. ഇത് ശീലമായിത്തുടങ്ങിയാല്‍ പിന്നെ എളുപ്പത്തില്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകാനും സാധിക്കില്ല. 

ഇത്തരത്തില്‍ രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നവര്‍ക്കായി ചില യോഗ ടിപ്സ് ( Yoga Asanas ) പങ്കുവയ്ക്കുകയാണ് സെലിബ്രിറ്റി യോഗ കോച്ചായ അനുഷ്ക പര്‍വാനി. നിലവില്‍ കരീന കപൂറിന്‍റെ യോഗ പരിശീലകയാണ് അനുഷ്ക. 

കരീനയെ മാത്രമല്ല, ആലിയ ഭട്ട്, അനന്യ പാണ്ഡേ, ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ് എന്നിവരെയെല്ലാം യോഗ പരിശീലിപ്പിച്ച കോച്ച് കൂടിയാണ് അനുഷ്ക. ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഉറക്കം മെച്ചപ്പെടുത്തുന്നതിനുള്ള യോഗ ടിപ്സുമായി ( Yoga Asanas )  അനുഷ്ക എത്തിയിരിക്കുന്നത്. 

അ‍ഞ്ച് വിധത്തിലുള്ള യോഗാസനങ്ങളാണ് ഉറക്കം മെച്ചപ്പെടുത്തുന്നതിനായി അനുഷ്ക നിര്‍ദേശിക്കുന്നത്. ഇത് കിടക്കുന്നതിന് മുമ്പായാണ് ചെയ്യേണ്ടത്. ഉത്തനാസനം, ബട്ടര്‍ ഫ്ലൈ പോസ്, വിപരീത കര്‍ണി, സര്‍വാംഗാസനം, ഭ്രമരി പ്രാണയാമം എന്നിവയാണ് ഈ അഞ്ച് യോഗാസനങ്ങള്‍. 

യോഗ പരിശീലിക്കുമ്പോള്‍ മിക്കവര്‍ക്കുമുള്ള സംശയമാണ് പോസ് ശരിയാകുന്നുണ്ടോ എന്നത്. പോസ് ശരിയായില്ലെങ്കില്‍ അത് ഗുണം നല്‍കില്ലെന്ന് മാത്രമല്ല, ഒരുപക്ഷേ ദോഷവും ആയേക്കാം. എന്തായാലും ഈ പ്രശ്നങ്ങളൊഴിവാക്കാൻ അനുഷ്ക തന്നെ ഇത് വീഡിയോയിലൂടെ വ്യക്തമായി കാണിച്ചുതരുന്നു. 

വീഡിയോ കാണാം...

 

Also Read:- ഉറക്കം ശരിയാകുന്നില്ലേ? പരീക്ഷിച്ചുനോക്കൂ ഇക്കാര്യങ്ങള്‍

click me!