Asianet News MalayalamAsianet News Malayalam

Sleep Deprivation : ഉറക്കം ശരിയാകുന്നില്ലേ? പരീക്ഷിച്ചുനോക്കൂ ഇക്കാര്യങ്ങള്‍

ഇപ്പോള്‍ ഉറക്കപ്രശ്നങ്ങള്‍ ഉന്നയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ലോക്ഡൗണ്‍ കാലത്താണ് രാത്രി ഉറക്കം വൈകിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നത്.

sleep deprivation can be treated by these diet tips
Author
Trivandrum, First Published Jun 25, 2022, 10:23 AM IST

ഉറക്കം ശരിയായിട്ടില്ല എങ്കില്‍ അത് ആകെ ആരോഗ്യത്തിനെയും മോശമായി ബാധിക്കും. പതിവായി ഉറക്കം ലഭിക്കാതായാല്‍ ( Sleep Deprivation ) അത് പിന്നീട് ഗുരുതരമായ പല അവസ്ഥകളിലേക്കും നമ്മെ നയിച്ചേക്കാം. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യവും ഉറക്കത്താല്‍ ബാധിക്കപ്പെടുന്നുണ്ട്. 

ഇപ്പോള്‍ ഉറക്കപ്രശ്നങ്ങള്‍ ( Sleep Deprivation ) ഉന്നയിക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ലോക്ഡൗണ്‍ കാലത്താണ് രാത്രി ഉറക്കം വൈകിക്കുന്നവരുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നത്. എന്തായാലും ഇത്തരത്തില്‍ ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്ക് പരീക്ഷിക്കാൻ ചില ഡയറ്റ് ടിപ്സ് ( Diet Tips ) പങ്കുവയ്ക്കുകയാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര. 

മൂന്നിലൊരാള്‍ എന്ന നിലയില്‍ നമ്മള്‍ ഉറക്കപ്രശ്നങ്ങള്‍ നേരിടുന്നുണ്ടത്രേ. ഇതുതന്നെ പുരുഷന്മാരിലാണോ സ്ത്രീകളിലാണോ കൂടുതലായി കാണപ്പെടുന്നതെന്ന സംശയവും ഉയരാം. സ്ത്രീകളിലാണ് പൊതുവേ ഉറക്കപ്രശ്നങ്ങള്‍ കൂടുതലെന്നാണ് ലവ്നീത് ബത്ര പറയുന്നത്. ഇനി ഈ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഡയറ്റിലുള്‍പ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ചണിവര്‍ ( Diet Tips ) പങ്കുവയ്ക്കുന്നത്. 

ഒന്ന്...

അശ്വഗന്ധ : അശ്വഗന്ധയെ കുറിച്ച് പലപ്പോഴും നിങ്ങള്‍ കേട്ടിരിക്കാം. ആയുര്‍വേദ  വിധി പ്രകാരം പല ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമായി അശ്വഗന്ധ നിര്‍ദേശിക്കാറുണ്ട്. ഇത് ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഗുണകരമാണ്. അശ്വഗന്ധയിലടങ്ങിയിരിക്കുന്ന 'വിത്തനോളൈഡ്സ്' മാനസിക സമ്മര്‍ദ്ദങ്ങളകറ്റാൻ സഹായിക്കുന്നതാണ്. ഇതിലൂടെ ഉറക്കം സുഗമമാക്കാൻ സാധിക്കും. അതോടൊപ്പം തന്നെ അശ്വഗന്ധയിലുള്ള 'ട്രൈ എഥിലിന്‍ ഗ്ലൈക്കോള്‍' ഉറക്കം കൂട്ടാൻ സഹായിക്കാം. 

രണ്ട്...

ചമ്മോമില്‍ ചായ : ചമ്മോമില്‍ എന്നാല്‍ ജമന്തിപ്പൂവ് എന്നര്‍ത്ഥം. പ്രത്യേക ഇനത്തില്‍ പെടുന്ന ജമന്തി ചായ തയ്യാറാക്കാനായി ഉപയോഗിക്കാറുണ്ട്. ഇതിന് പല ആരോഗ്യഗുണങ്ങളുമുണ്ടെന്നതിനാലാണ് ചായയിടാൻ ഉപയോഗിക്കുന്നത് തന്നെ. ചമ്മോമില്‍ ചായയും ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കാൻ നല്ലതാണത്രേ. 

ചമ്മോമില്‍ ടീ ബാഗ് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത് ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ മാത്രം മതി. 

മൂന്ന്...

ബദാം: വിവിധ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് നട്ട്സ്. ഇതിലുള്‍പ്പെടുന്ന ബദാം ഉറക്കം ലഭിക്കുന്നതിന് നല്ലതാണ്. ബദാമിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായകമാകുന്നത്. 

നാല്...

മത്തന്‍ കുരു: മത്തൻ കുരു അഥവാ 'പംപ്കിൻ സീഡ്സ്' ഇന്ന് മാര്‍ക്കറ്റില്‍ സുലഭമാണ്. ഇതും ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാണ്. ഇതിലടങ്ങിയിരിക്കുന്ന 'ട്രിപ്റ്റോഫാൻ', സിങ്ക് എന്നിവയാണ് ഇതിന് സഹായകമാകുന്നത്. 

അഞ്ച്...

ജാതിക്ക ചേര്‍ത്ത പാല്‍: ജാതിക്ക ചേര്‍ത്ത പാല്‍ കഴിക്കുന്നതും ഉറക്കം വര്‍ധിപ്പിക്കുമത്രേ. ഒരല്‍പം പൊടി പാലില്‍ കലക്കി കഴിച്ചാല്‍ മതി. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lovneet Batra (@lovneetb)

Also Read:- 'രാവിലെ എഴുന്നേറ്റയുടൻ കുടിക്കുന്നത് ഇത്';ഡയറ്റ് ടിപ്പുമായി യാമി ഗൗതം

Follow Us:
Download App:
  • android
  • ios