
കേരളത്തിൽ ഡെങ്കിപ്പനി (Dengue fever) ബാധിതരുടെ എണ്ണം വർധിക്കുന്നു. കൊവിഡിനേക്കാൾ ജാഗ്രത വേണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ്. പലപ്പോഴും ആശുപത്രികൾക്ക് താങ്ങാനാകാത്ത വിധത്തിൽ പനി ബാധിതരുടെ എണ്ണം കൂടുകയാണ്. കിടത്തി ചികിൽസ വേണ്ടവരുടെ എണ്ണത്തിലും വർധന ഉണ്ട്.
കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകൾ പെരുകിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ എന്നിവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ ഉയരാൻ കാരണം. ഡെങ്കിപ്പനി ഒരു തവണ ബാധിച്ചവർക്ക് വീണ്ടും രോഗം വന്നാൽ ഗുരുതരമാകാനും മരണത്തിന് വരെയും സാധ്യതയുണ്ട്. ഡെങ്കിയുടെ കാര്യത്തിൽ ഗുരുതര സാഹചര്യമാണെന്നാണ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥയിലുണ്ടായ മാറ്റം, രോഗവാഹകരായ കൊതുകുകളുടെ സാന്ദ്രത കൂടിയത്, വൃത്തിയില്ലാത്ത ചുറ്റുപാടുകൾ ഇവയാണ് പ്രധാനമായും സാംക്രമിക രോഗങ്ങൾ കുത്തനെ പെരുകാൻ കാരണം. കാലാവസ്ഥ വ്യതിയാനം വൈറൽ പനിയുടെ വ്യാപനത്തിന് ആക്കം കൂട്ടി. ഒരു ദിവസം മാത്രം 12,000-ത്തിന് മുകളിൽ രോഗികൾ വൈറൽ പനി ബാധിതരായി ചികിൽസ തേടുന്നുണ്ടെന്നാണ് കണക്കുകൾ. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടിയാകുമ്പോൾ ഈ കണക്ക് വീണ്ടും ഉയരും.
Read more കൊതുകിനെ തുരത്താന്‍ ഇതാ ചില പൊടിക്കൈകള്‍
തിരുവനന്തപുരം ജില്ലയിലാണ് ഡെങ്കിപ്പനി ബാധിതരിലേറെയും. ഒരു പക്ഷേ ആകെ കണക്കിൽ 70 ശതമാനം വരെ രോഗബാധിതർ തലസ്ഥാന ജില്ലയിലാണ്. അടുത്തിടെ തീരുവനന്തപുരത്തെ ശ്രീകാര്യം കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതലായി കണ്ടെത്തി. ആ കണ്ടെത്തിയ ഡെങ്കി ബാധിതരിൽ എല്ലാവർക്കും കണ്ടെത്തിയത് ടൈപ്പ് മൂന്ന് വൈറസാണ്.
പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ദിവസവും അവലോകന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.
ഡെങ്കിപ്പനിയെ സൂക്ഷിക്കുക...
കെട്ടിക്കിടക്കുന്ന ശുദ്ധമായ വെള്ളത്തിലാണ് ഈഡീസ് ഈജിപ്റ്റ് കൊതുകുകൾ പെറ്റുപെരുകുന്നത്. ഈ കൊതുകുവഴിയാണ് ഡെങ്കിപ്പനി ഒരാളിൽ നിന്നും മറ്റൊരാളിലേയ്ക്ക് എത്തുന്നതും. തുടക്കത്തിൽ ചെറിയ പനികളോടെയായിരിക്കും രോഗലക്ഷണം കാണിക്കുന്നത്.എന്നാൽ, പലരും ഇത് സാധാരണ പനിയായി തള്ളിക്കളയും. എന്നാൽ അസുഖം മൂർച്ഛിക്കുന്നതോടെ ബ്ലീഡിംഗ് മുതൽ പലതരത്തിലുള്ള പ്രശ്‌നങ്ങളും ആരംഭിക്കും. അതുകൊണ്ട് തന്നെ ഇത് തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.
Read more കിഡ്നി സ്റ്റോണിന്റെ നാല് പ്രാരംഭ ലക്ഷണങ്ങൾ
ഡെങ്ക്യു വൈറസ് ബാധിച്ച പെൺകൊതുകുകൾ മനുഷ്യനെ കടിക്കുന്നതിലൂടെയാണ് ഈ രോഗം മനുഷ്യനിലേയ്ക്ക് എത്തുന്നുത്. ഇത്തരത്തിൽ വൈറസ് മനുഷ്യശരീരത്തിലേയ്ക്ക് എത്തിയാൽ നല്ല പനിയും ഏകദേശം എട്ട് മുതൽ 12 ദിവസം വരെ ഇത് നീണ്ടു നിൽക്കുകയും ചെയ്യും. ഇത്തരത്തിൽ നീണ്ടു നിൽക്കുന്ന പനിയുണ്ടെങ്കിൽ ഉടനെതന്നെ ഒരു ഡോക്ടറെ കാണിക്കാവുന്നതാണ്. ചിലപ്പോൾ പനിയുള്ളവരിൽ 40ഡിഗ്രി സെൽഷ്യസ് വരെ ശരീരതാപം ഉയരുവാനുള്ള സാധ്യതയും ഉണ്ട്.
നല്ല തലവേദന, ദേഹമാസകലം വേദന, ഛർദ്ദിക്കുവാൻ വരുന്നത്, ഗ്രന്ഥികളിലെ ചീർമ്മത, ചൊറിച്ചിൽ എന്നിവയെല്ലാമാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. മിക്കവരും അസുഖം കണ്ടെത്തി കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ സുഖം പ്രാപിച്ചു വരാറുണ്ട്. എന്നാൽ, ചില കേസിൽ അസുഖം മൂർച്ഛിക്കുകയും ചെയ്യാം.
ഡെങ്കിപ്പനി ; ശ്രദ്ധിക്കേണ്ടത്...
ഡെങ്കിപ്പനി വരാതിരിക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നതുതന്നെ കൊതുക് വളരുന്ന അന്തരീക്ഷം ഇല്ലാതാക്കുക എന്നതാണ്. അതിനായി പുറത്ത് വെള്ളം കെട്ടികിടക്കുവാൻ അനുവദിക്കാതിരിക്കുക. പാത്രങ്ങളും കുടിവെള്ളവുമെല്ലാം മൂടി വയ്ക്കുക. രാത്രിയിലും പ്രഭാതത്തിലും ജനാലകൾ തുറന്നിടാതെ ശ്രദ്ധിക്കാവുന്നതാണ്. കാരണം ഇവ പ്രധാനമായും രാവിലെയാണ് കടിക്കുന്നതും വീടിനകത്ത് കയറുന്നതും. ഇത് ഒഴിവാക്കുവാൻ ശ്രദ്ധിക്കാം.
ഉപയോഗശൂന്യമായ ചിരട്ട, വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് പാത്രങ്ങൾ, ദ്രവിക്കാത്ത മാലിന്യങ്ങൾ, ഉപയോഗമില്ലാത്ത ടയറുകൾ, ബക്കറ്റുകൾ മുതലായ പറമ്പിൽ അലക്ഷ്യമായിക്കിടക്കുന്ന വസ്തുക്കൾ ആഴ്ചയിലൊരിക്കൽ നീക്കം ചെയ്ത് സുരക്ഷിതമായി സംസ്‌ക്കരിക്കുക. കൊതുകുകടി ഏൽക്കാതിരിക്കാൻ കൊതുകിനെ അകറ്റുന്ന ലേപനങ്ങൾ ഉപയോഗിക്കുക. ശരീരം മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam