National Cancer Awareness Day | ക്യാന്‍സര്‍ അകറ്റാന്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ...

By Web TeamFirst Published Nov 7, 2021, 8:16 PM IST
Highlights

ഒരു പ്രത്യേക ഭക്ഷണം മാത്രമായി ക്യാൻസറിന് കാരണമാകുന്നില്ല. എന്നാല്‍ ജീവിതശൈലി ക്യാൻസർ ബാധയെ സ്വാധീനിക്കുന്നു. 

ഇന്ന് 'നാഷണല്‍ ക്യാന്‍സര്‍ അവയര്‍നെസ് ഡേ' ( National Cancer Awareness Day ). ക്യാൻസർ ( cancer ) കേസുകളിൽ പകുതിയും അനാരോഗ്യകരമായ ജീവിതശൈലി, പുകവലി (smoking), വ്യായാമമില്ലായ്മ, മദ്യപാനം ( Alcohol ), അമിത ശരീരഭാരം മുതലായവ മൂലം ഉണ്ടാകുന്നതാണ്.

ഒരു പ്രത്യേക ഭക്ഷണം ( food ) മാത്രമായി ക്യാൻസറിന് കാരണമാകുന്നില്ല. എന്നാല്‍ ജീവിതശൈലി ( lifestyle ) ക്യാൻസർ ബാധയെ സ്വാധീനിക്കുന്നു. ഏതുതരം ക്യാൻസറിനും ആരോഗ്യകരമായ ഭക്ഷണങ്ങൾ ശീലമാക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.

ആന്റി ഓക്സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇതിനൊപ്പം തന്നെ ചിട്ടയായ വ്യായാമവും മാനസികാരോഗ്യവും എല്ലാം ക്യാൻസർ പ്രതിരോധത്തിനും ചികിത്സയ്ക്കും ഏറെ പ്രധാനമാണ്.

ക്യാന്‍സറിനെ അകറ്റാന്‍ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

ഒന്ന്...

മൃഗക്കൊഴുപ്പ് അമിതമായി ഭക്ഷിക്കുന്നത് അർബുദ സാധ്യത വർധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അതിനാല്‍ ഭക്ഷണത്തില്‍ റെഡ് മീറ്റിന്‍റെ ഉപയോഗം പരമാവധി കുറയ്ക്കുക. 

രണ്ട്...

സസ്യാഹാരം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ പ്രതിരോധത്തിന് ഏറെ ഗുണം ചെയ്യും. പഴങ്ങൾ, പച്ചക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ധാരാളമായി കഴിക്കാം.  ചീര, കാബേജ്, കോളിഫ്ലവർ , ബ്രോക്കോളി, ക്യാരറ്റ്, തക്കാളി, സ്ട്രോബെറി, റാസ്ബെറി, ബ്ലാക്ക്‌ബെറി, ബ്ലൂബെറി തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത്  ആരോഗ്യത്തിന് ഏറെ നല്ലതാണ്. ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, നട്സ് തുടങ്ങിയവയും ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

മൂന്ന്...

മധുരം, ഉപ്പ്, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലത്.  എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗവും കുറയ്ക്കാം. ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധ വേണം. 

നാല്...

ഉപ്പിട്ട് ഉണക്കിസൂക്ഷിക്കുന്ന ഭക്ഷണവസ്തുക്കളുടെ അമിത ഉപയോഗവും കുറയ്ക്കാം. ഇത്തരം ഭക്ഷണങ്ങളിലടങ്ങിയിരിക്കുന്ന നൈട്രേറ്റ് ആമാശയത്തിലെ ദഹനരസങ്ങളുമായി പ്രവർത്തിച്ചു നൈട്രോസമൈൻ എന്ന ക്യാന്‍സര്‍ പ്രേരിതവസ്തുവായിത്തീരുന്നു. ഈ രാസവസ്തുവിന്റെ തുടർച്ചയായ സാന്നിധ്യം ക്യാൻസറിന് കാരണമായേക്കാം. 

അഞ്ച്...

അമിത മദ്യപാനവും ക്യാന്‍സറിന് കാരണമായേക്കാം. മദ്യപിക്കുന്നവർ പുകവിലക്കുന്നവർ കൂടിയാണെങ്കിൽ തൊണ്ടയില്‍ ക്യാൻസർ വരാനുള്ള സാധ്യതയും കൂടാം. അതിനാല്‍ പുകവലിയും മദ്യപാനവും കുറയ്ക്കുക ആണ് നല്ലത്. 

Also Read: ക്യാന്‍സര്‍ രോഗത്തെ ഭയപ്പെടേണ്ട; മുന്നോട്ട് നീങ്ങാം ആത്മവിശ്വാസത്തോടെ

click me!