പ്രതിരോധശേഷി കൂട്ടാനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ

Web Desk   | Asianet News
Published : Oct 25, 2020, 04:03 PM IST
പ്രതിരോധശേഷി കൂട്ടാനും ഹൃദയത്തെ സംരക്ഷിക്കാനും സഹായിക്കുന്ന നാല് ഭക്ഷണങ്ങൾ

Synopsis

ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ആരോഗ്യകരവും സമതുലിതമായതുമായ, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണക്രമം പിന്തുടരുക എന്നത്, നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർ​ഗമാണ്. ‌

ഈ കൊവി‍ഡ് കാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആരോ​ഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ശക്തമായ രോഗപ്രതിരോധ സംവിധാനമാണ് വൈറസിനെതിരായ പ്രതിരോധത്തിന്റെ പ്രധാന ഘടകം. ആരോഗ്യകരവും സമതുലിതമായതുമായ, പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണക്രമം പിന്തുടരുക എന്നത്, നമ്മുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർ​ഗമാണ്. ‌ഈ കൊവിഡ് കാലത്ത് നിർബന്ധമായും കഴിക്കേണ്ട മൂന്ന് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്...

പേരയ്ക്ക...

വിറ്റാമിൻ സി ധാരാളമായി പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ലൈക്കോപീൻ എന്ന സംയുക്തം പേരയ്ക്കയിൽ ധാരാളം ഉണ്ട്. ഈ ആന്റിഓക്സിഡന്റ് പ്രതിരോധശക്തി വർധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും, ചിലയിനം അർബുദങ്ങൾ പ്രതിരോധിക്കാനും സഹായിക്കുന്നു.

നെല്ലിക്ക...

 നെല്ലിക്കയിൽ വിറ്റാമിൻ സി, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് പ്രതിരോധശക്തി മെച്ചപ്പെടുത്താൻ ഏറ്റവും മികച്ച ഒന്നാണ്. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. വൈറൽ, ബാക്‌ടീരിയൽ രോഗങ്ങളെ തടയുന്നു. നെല്ലിക്കയിൽ അടങ്ങിയിരിക്കുന്നു പോളിഫിനോളുകൾ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നു.

ഞാവൽപ്പഴം...

രോ​ഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും മികച്ച പഴമാണിത്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ ഇരുമ്പ് ധാരാളം അടങ്ങിയ ഞാവൽ പഴം സഹായിക്കും.

മഞ്ഞൾ...

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കുർകുമിൻ മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. നമ്മൾ തയ്യാറാക്കുന്ന ഭക്ഷണത്തിൽ മഞ്ഞൾ കൂടി ചേർക്കുന്നത് പ്രതിരോധശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കും. ഒരു ടീസ്പൂണിൽ മഞ്ഞളും തേനും കലർത്തി കഴിക്കുന്നതും നല്ലതാണ്.

ഈ കൊവിഡ് കാലത്ത് പ്രതിരോധശേഷി കൂട്ടാൻ വിറ്റാമിൻ സി അടങ്ങിയ 6 ഭക്ഷണങ്ങൾ ശീലമാക്കൂ

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം