മനുഷ്യ ശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിന്‍ സി കോശങ്ങളെ സംരക്ഷിക്കുകയും നമ്മുടെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിച്ച് ആരോ​​ഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു. ഈ കൊവിഡ് കാലത്ത് ഭക്ഷണകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യാവശ്യമാണ്. രോ​ഗപ്രതിരോ​ധശേഷി വർദ്ധിപ്പിക്കാൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കണമെന്ന് വിദ​ഗ്ധർ പറയുന്നു. 

 

 

വിറ്റാമിൻ സി രോഗകാരികളായ ബാക്ടീരികളെ ഇല്ലാതാക്കുകയും ചർമ്മത്തിലെയും നഖത്തിലെയും ഏതെങ്കിലും ഫംഗസ് അണുബാധകളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നുണ്ടെന്ന് ബംഗ്ളൂരുവിലെ 'ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്' (ഐഐ‌എസ്‌സി) അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ സൂചിപ്പിക്കുന്നു. ജലദോഷം പോലെയുള്ള അസുഖങ്ങൾ വരുന്നത് വിറ്റാമിൻ സി തടയുന്നുവെന്നും വിദ​ഗ്ധർ പറയുന്നു. 

' വിറ്റാമിൻ സി ഒരു പ്രധാന പോഷകമാണ്. ഇത് നമ്മുടെ അസ്ഥികളെ സംരക്ഷിക്കുന്നു, ഇരുമ്പ് ആഗിരണം ചെയ്യുന്നതിനുള്ള ഒരു പ്രധാന ഘടകമാണ്. ഇത് വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് കൂടിയാണ്. നമ്മള്‍ കഴിക്കുന്ന ആഹാരത്തില്‍ വിറ്റമിന്‍ സി ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്...' - ഫോർട്ടിസ്-എസ്‌കോർട്ട്സ് ആശുപത്രിയിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിസ്റ്റ് ഡോ. രൂപാലി ദത്ത പറയുന്നു. വിറ്റാമിന്‍ സി അടങ്ങിയ ആഹാര പദാർത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് അറിയാം...

ഓറഞ്ച്...

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള ഒരു പഴമാണ് ഓറഞ്ച്. ആരോഗ്യകരമായ അളവില്‍ വിറ്റാമിന്‍ സി ഓറഞ്ച് പ്രദാനം ചെയ്യുന്നു. 

 

 

പപ്പായ...

വിറ്റാമിന്‍ എ,സി എന്നിവയ്‌ക്കൊപ്പം പൊട്ടാസ്യവും നാരുകളും ഏറെ അടങ്ങിയിട്ടുള്ള പഴമാണ് പപ്പായ. ഇത് നേരിട്ട് കഴിക്കുകയോ ജ്യൂസാക്കി കഴിക്കുകയോ ചെയ്യാം. ഇത് സ്ഥിരമാക്കിയാല്‍ ദിവസേന നിങ്ങള്‍ക്ക് വിറ്റാമിന്‍ സി ലഭിക്കും.

കാപ്‌സിക്കം...

ഒരു കപ്പ് കാപ്‌സിക്കത്തില്‍ ഇരട്ടിയിലധികം വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. നിങ്ങളുടെ ആഹാര പദാര്‍ത്ഥങ്ങളില്‍ ഇനി മുതൽ കാപ്‌സിക്കവും ഉൾപ്പെടുത്താൻ ശ്രമിക്കുക.

 

 

പേരയ്ക്ക...

ഓറഞ്ചിൽ അടങ്ങിയിട്ടുള്ള  വിറ്റാമിൻ സിയുടെ നാലിരട്ടിയാണ് പേരയ്ക്കയിൽ  അടങ്ങിയിരിക്കുന്നത്.  വിറ്റാമിൻ സി മാത്രമല്ല വിറ്റാമിൻ  എ യും പേരയ്ക്കയിൽ  ധാരാളം അടങ്ങിയിട്ടുണ്ട് അതിനാൽ ഇത്  ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത്യുത്തമമാണ്.

 കിവി...

ലോകത്തിലെ ഏറ്റവും പോഷകഗുണമുള്ള പഴങ്ങളിൽ ഒന്നാണ് കിവി, അതിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. 

 

 

ബ്രൊക്കോളി...

വിറ്റാമിൻ സി സമ്പുഷ്ടമായ ഭക്ഷണമാണ് ബ്രൊക്കോളി. ഇത് നിങ്ങളുടെ സലാഡുകളിൽ ഉൾപ്പെടുത്തുന്നത് നിറയെ ആരോഗ്യ ഗുണങ്ങൾ നൽകും. 

പ്രതിരോധശേഷി വർധിപ്പിക്കാൻ ഈ പാനീയം കുടിക്കാം; ചിത്രം പങ്കുവച്ച് മസാബ ​ഗുപ്ത