മുടി തഴച്ച് വളരാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ

By Web TeamFirst Published May 19, 2019, 11:00 PM IST
Highlights

മുടിക്ക് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് മുടി  ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും. മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും.

മുടി ആരോ​​ഗ്യത്തോടെ തഴച്ച് വളരാൻ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്. വലിച്ചുവാരി കഴിക്കാതെ പോഷക​ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുകയാണ് വേണ്ടത്. മുടി വളരാൻ വിറ്റാമിനുകളും പ്രോട്ടീനുകളും മിനറൽസുകളും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുക. മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കുന്ന 5 ഭക്ഷണങ്ങൾ ഇവയൊക്കെ...

മുട്ട...

മുടിക്ക് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് മുടി  ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും. മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും.

നട്സ്...

ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു. മുടികൊഴിച്ചിലിന് മാത്രമല്ല ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും നട്സ് കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും.

കാരറ്റ്...

മുടി ബലമുള്ളതാക്കാനും ആരോ​​ഗ്യത്തോടെ തഴച്ച് വളരാനും വളരെ നല്ലതാണ് ക്യാരറ്റ്. ദിവസവും ഒാരോ ക്യാരറ്റ് വച്ച് കഴിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി വളരാനും സഹായിക്കുന്നു. മുടി വളർച്ചക്ക് പ്രധാനമായി വേണ്ട വിറ്റാമിനുകൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കാം. 

സ്ട്രോബെറി...

മുടികൊഴിച്ചിൽ തടയാനും മുടിവളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകമാണ് സ്ട്രോബെറിയിൽ പ്രധാനമായി അടങ്ങിയിട്ടുള്ളത്. ദിവസവും രണ്ടോ മൂന്നോ സ്ട്രോബെറി കഴിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്. 

മീൻ...

മുടി ആരോ​ഗ്യത്തോടെ തഴച്ച് വളരാൻ ഏറ്റവും നല്ലതാണ് മീൻ. മീനിൽ ഒമേ​ഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുടിയുടെ സംരക്ഷണത്തിന് വളരെയധികം നല്ലതാണ്. മുടിക്ക് കട്ടിയുള്ളതാക്കാനും മുടികൊഴിച്ചിൽ തടയാനും മീൻ കഴിക്കുന്നത് ​ഗുണം ചെയ്യും. 


 

click me!