വൃക്കകളുടെ ആരോഗ്യത്തിന് ആപ്പിൾ നല്ലൊരു ഭക്ഷണമാണെന്ന് മാത്രമല്ല, വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഒന്നാണ് ആപ്പിൾ. ഹൃദ്രോഗങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് വൃക്കകൾ. ആരോഗ്യകരമായ ജീവിതത്തിന് വൃക്കകൾ ശരിയായ രീതിയിൽ പ്രവർത്തിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. വൃക്കകളുടെയും മറ്റ് അവയവങ്ങളുടെയും പ്രവർത്തനത്തിന് അനുയോജ്യമായ, സമീകൃതമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടത് ആവശ്യമാണ്. വൃക്കകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

വെളുത്തുള്ളി

വെളുത്തുള്ളിയിൽ ധാരാളം ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് രക്തം ശുദ്ധീകരിക്കാൻ സഹായിക്കുന്നു. ശരീരത്തിലെ അനാവശ്യ വസ്തുക്കളെ പുറന്തള്ളാൻ വൃക്കകളെ സഹായിക്കുന്നതിലൂടെ, ഇത് ശരീരത്തെ ശുദ്ധീകരിക്കാൻ വഴിയൊരുക്കുന്നു.

ആപ്പിൾ

വൃക്കകളുടെ ആരോഗ്യത്തിന് ആപ്പിൾ നല്ലൊരു ഭക്ഷണമാണെന്ന് മാത്രമല്ല, വൃക്കയുമായി ബന്ധപ്പെട്ട രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കുന്നു. നാരുകളും ആന്റിഓക്‌സിഡന്റുകളും ധാരാളമടങ്ങിയ ഒന്നാണ് ആപ്പിൾ. ഹൃദ്രോഗങ്ങൾ, ഉയർന്ന കൊളസ്‌ട്രോൾ, പ്രമേഹം എന്നിവ കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

കൂൺ

വൃക്കയുടെ പ്രവർത്തനങ്ങളെ ക്രമീകരിക്കുന്നതിനും വൃക്ക സംബന്ധമായ രോഗങ്ങളെ തടയുന്നതിനും സഹായിക്കുന്ന വിറ്റാമിൻ ബി, ഡി എന്നിവ കൂണുകളിൽ അടങ്ങിയിട്ടുണ്ട്. ഇവ രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും കോശങ്ങൾക്കോ ​​കലകൾക്കോ സംഭവിക്കാവുന്ന കേടുപാടുകളെ തടയുകയും ചെയ്യുന്നു. വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ഭക്ഷണക്രമത്തിൽ ഇവയും ഉൾപ്പെടുത്തേണ്ടതാണ്.

സ്ട്രോബെറി

ദഹനവ്യവസ്ഥയെ ക്രമപ്പെടുത്താൻ സഹായിക്കുന്ന നാരുകളും (ഫൈബർ) വിറ്റാമിനുകളും സ്ട്രോബെറിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. വീക്കം കുറയ്ക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. കൂടാതെ സോഡിയം, കൊളസ്ട്രോൾ, കൊഴുപ്പ് എന്നിവ ഒട്ടും അടങ്ങിയിട്ടുമില്ല. വൃക്കകളുടെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ മാംഗനീസും പൊട്ടാസ്യവും ഇതിൽ അടങ്ങിയിരിക്കുന്നു.

ഓട്സ്

ധാരാളം നാരുകൾ അടങ്ങിയ ഒരു ധാന്യമാണ് ഓട്സ്. ഇതിൽ 'ബീറ്റ-ഗ്ലൂക്കാൻ' (beta-glucan) എന്നറിയപ്പെടുന്ന, വെള്ളത്തിൽ ലയിക്കുന്ന ഒരു പ്രധാന തരം നാര് അടങ്ങിയിട്ടുണ്ട്. വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനാൽ, ഇത് വൃക്കകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

കോളിഫ്ലവർ

വിറ്റാമിൻ കെ, വിറ്റാമിൻ സി, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളമായി കോളിഫ്ലവറിൽ അടങ്ങിയിട്ടുണ്ട്. ദഹനത്തിനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുന്നതിനും സഹായകമായ സൾഫറും പൊട്ടാസ്യവും കോളിഫ്ലവറിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ പുറന്തള്ളുന്ന പ്രക്രിയയെ ഇത് പിന്തുണയ്ക്കുകയും, അതുവഴി വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു.

പെെനാപ്പിൾ

പെെനാപ്പിളിൽ പൊട്ടാസ്യം കുറവാണ്, എന്നാൽ വീക്കം (inflammation) തടയാൻ സഹായിക്കുന്ന നാരുകളും മാംഗനീസും ധാരാളമായി അടങ്ങിയിട്ടുണ്ട്. വൃക്ക സംബന്ധമായ പ്രശ്നങ്ങളുള്ളവർക്ക് ഇത് കഴിക്കുന്നത് ഉചിതമാണ്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ദഹനക്കേട് പരിഹരിക്കാനും സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ വൃക്കകളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.